ADVERTISEMENT

സാധാരണ ബീച്ചുകൾ പ്രസിദ്ധമാവുന്നത് സൗന്ദര്യം കൊണ്ടും വൈവിധ്യം കൊണ്ടുമാണ്. എന്നാൽ ചില ബീച്ചുകളുടെ പ്രസിദ്ധി മറ്റൊരു കാര്യം കൊണ്ടാണ്. ന്യൂഡ് ബീച്ചുകൾ എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഇത്തരം കടലോരങ്ങളിൽ നിങ്ങൾക്ക് വസ്ത്രമില്ലാതെ യഥേഷ്ടം വിഹരിക്കാം. എന്നുവച്ചാൽ നഗ്നരായി കടലിൽ ആവോളം ഉല്ലസിക്കാം. വടക്കൻ, തെക്കേ അമേരിക്കകളിലും കരീബിയനിലും യൂറോപ്പിലുമുള്ള നിരവധി ബീച്ചുകൾ വിനോദസഞ്ചാരികളെ പൂർണ നഗ്നരായി നടക്കാൻ അനുവദിക്കുന്നു. ഡ്രസ്-ഓപ്‌ഷണൽ, ന്യൂഡ്, അല്ലെങ്കിൽ നാച്ചുറിസ്റ്റ് ബീച്ചുകൾ എന്നും അറിയപ്പെടുന്ന മികച്ച നഗ്ന ബീച്ചുകൾ ഇതാ. 

ഹാലോവർ ബീച്ച്, യുഎസ്എ

മിയാമിക്കും ഫോർട്ട് ലോഡർഡെയ്‌ലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ബീച്ച്  നിയമപരമായി അംഗീകരിക്കപ്പെട്ട ന്യൂഡ് ബീച്ച് ആണ്. അര മൈൽ നീളമുള്ള ഈ കടൽത്തീരത്ത് ലോകമെമ്പാടും നിന്ന് പ്രതിദിനം ഏകദേശം ഏഴായിരത്തിലധികം സന്ദർശകർ എത്തുന്നുണ്ട്. വർഷത്തിൽ ഭൂരിഭാഗവും അനുയോജ്യമായ കാലാവസ്ഥയും തടസ്സമില്ലാത്ത കുടുംബ സൗഹാർദ്ദ അന്തരീക്ഷവും ഇവിടെയുണ്ട്. 

haulover-beach

പ്ലേജ് ഡി തഹിതി, ഫ്രാൻസ്

plage-de-tahiti

ഫ്രാൻസിലെ തഹിതി ബീച്ച് 1960 കളിൽ തന്നെ ടോപ്‌ലെസ് സൺ ബാത്ത് പ്രസ്ഥാനം ആരംഭിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന ഇടമാണ്. സെന്റ്-ട്രോപെസിൽ സ്ഥിതിചെയ്യുന്ന ബീച്ച് പല സെലിബ്രിറ്റികളും പതിവായി സന്ദർശിക്കുന്നതാണ്.

വലാൾട്ട, ക്രൊയേഷ്യ

ക്രൊയേഷ്യയിലെ ഇസ്ട്രിയയിൽ സ്ഥിതി ചെയ്യുന്ന ഈ സമർപ്പിത നാച്ചുറിസ്റ്റ് സൈറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഉണ്ട്. ലോഡ്ജിങ് ഓപ്ഷനുകൾക്കൊപ്പം ഭക്ഷണം, കപ്പൽയാത്ര, മദ്യം തുടങ്ങിയ ആഡംബരങ്ങളും വലാൽട്ട ബീച്ച് വാഗ്ദാനം ചെയ്യുന്നു. 3.2 കിലോമീറ്റർ നീളമുള്ള ഈ ബീച്ച് ഒലിവ് മരങ്ങളും മനോഹരമായ മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ ഒരു പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. എവിടെ നോക്കിയാലും മനോഹര കാഴ്ച. അഡ്രിയാറ്റിക് കടലിലെ ഒരേയൊരു പ്രകൃതിദത്ത തുറമുഖമായി അറിയപ്പെടുന്ന വലാൽട്ടയ്ക്ക് മണലും പാറയും നിറഞ്ഞ പ്രദേശങ്ങളാണ് കൂടുതൽ.

ലിറ്റിൽ ബീച്ച്, യുഎസ്എ

ഹവായ്ക്ക് അടുത്തായി സ്ഥിതി ചെയുന്ന ശാന്തവും ശുദ്ധവുമായ ഈ ബീച്ച് അനൗദ്യോഗിക വസ്ത്ര-ഓപ്ഷണൽ ബീച്ച് എന്നറിയപ്പെടുന്നു. ന്യൂഡ് സൺ ബാത്ത് ഹവായിയിൽ നിയമവിരുദ്ധമാണെങ്കിലും നഗ്നത നിയമം ഇവിടെ ശരിക്കും നടപ്പാക്കപ്പെടുന്നില്ല. ഈ ഒറ്റപ്പെട്ട സ്ഥലത്തിന് ചുറ്റും ഉയർന്ന കുറ്റിച്ചെടികളും അഗ്നിപർവ്വത പാറകളും ഡ്രിഫ്റ്റ് വുഡും ഉണ്ട്. ഇത് ഹവായിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. സന്ദർശകർക്ക് നീന്താനും ബോഡി സർഫിങ്ങിനും തിമിംഗല നിരീക്ഷണത്തിനും പോകാം.

പിൻ‌ഹോ ബീച്ച്, ബ്രസീൽ

തെക്കൻ സംസ്ഥാനമായ ബ്രസീലിലെ സാന്താ കാറ്ററീനയിൽ സ്ഥിതിചെയ്യുന്ന പ്രിയ ഡോ പിൻ‌ഹോ എന്ന പിൻ‌ഹോ ബീച്ച് ബ്രസീലിലെ ആദ്യത്തെ അനുമതി ലഭിച്ച പ്രകൃതിദത്ത ബീച്ചാണെന്ന് പറയപ്പെടുന്നു. ഈ ബീച്ച് 12 കിലോമീറ്റർ നീളമുള്ളതാണെങ്കിലും 2 കിലോമീറ്ററോളം ന്യൂഡിസ്റ്റുകൾക്ക് അനുവദിച്ചിരിക്കുന്നു.

റെഡ് ബീച്ച്, ഗ്രീസ്

red-beach-greece

തെളിഞ്ഞ ജലാശയങ്ങൾ, പുരാതന അവശിഷ്ടങ്ങൾ, ചുവന്ന മണൽക്കല്ലുകൾ എന്നിവയുള്ള ഈ ബീച്ച് ശരിക്കും മനോഹരമാണ്. ക്രീറ്റിൽ സ്ഥിതിചെയ്യുന്ന റെഡ് ബീച്ച് 1968 ൽ യൂറോപ്പിലെമ്പാടും നിന്നുള്ള ഹിപ്പിക ഒഴുകിയെത്തിയപ്പോൾ പ്രസിദ്ധമായി.  ചുവന്ന നാടൻ മണലിൽ നിന്നാണ് ബീച്ചിന് ഈ പേര് ലഭിച്ചത്. മാത്തലയിൽ നിന്ന് 20 മിനിറ്റ് നടക്കാം. ബീച്ചിന് ചുറ്റും സന്ദർശകർക്ക് ഗുഹകൾ, പുരാതന അവശിഷ്ടങ്ങൾ എന്നിവയും കാണാം.

സമുറായ് ബീച്ച്, ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിലെ ഈ പ്രകൃതിദത്ത ബീച്ച് സിഡ്‌നിയിൽ നിന്ന്  2 മണിക്കൂർ വടക്ക് പസഫിക് മോട്ടർവേയിൽ സ്ഥിതിചെയ്യുന്നു. താമസം സുഖകരവും മനോഹരവുമാക്കുന്നതിന് നിരവധി റിസോർട്ടുകളും ലോഡ്ജുകളും ഇവിടെ  ലഭ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com