ADVERTISEMENT

ഹണിമൂൺ യാത്രയോ ഫാമിലി ട്രിപ്പോ സുഹൃത്തുക്കൾക്കൊപ്പമുള്ള കറങ്ങിനടക്കലോ എന്തുമാകട്ടെ, മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് ബാലി, മാലദ്വീപ് എന്നിവിടങ്ങളാണ്. എക്സോട്ടിക്, കോസ്റ്റൽ, റൊമാന്റിക് മധുവിധു സ്ഥലത്തിനുള്ള അടിസ്ഥാന ഗുണങ്ങളെല്ലാം ഈ രണ്ടു സ്ഥലങ്ങൾക്കും ഉണ്ടെങ്കിലും അവയിൽ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാൻ മിക്കവർക്കും സാധിക്കാതെ വരും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്കു പോകാൻ ഈ രണ്ടിടങ്ങളും തമ്മിലുള്ള താരതമ്യം സഹായകരമാകും.

ചുറ്റുപാടുകളും പ്രവർത്തനങ്ങളും 

ഏകദേശ ഉഷ്ണമേഖലാ ദ്വീപുകളായ കടൽത്തീരങ്ങളും ബീച്ചുകളും ഉൾകൊള്ളുന്ന ബാലിയിൽ അതിശയകരമായ സൂര്യോദയത്തിലേക്കുണരാൻ ആരാണ് ആഗ്രഹിക്കാത്തത്? സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സ്വകാര്യ വില്ലകളാണ് ബാലിയിലുള്ളത്. സുഖവും ആഡംബരവും ഇത്തരം വില്ലകൾ വാഗ്ദാനം ചെയ്യുന്നു. 

680775202

പ്രവർത്തനങ്ങൾ

ബാലി

വാട്ടർസ്‌പോർട്ടുകൾ ധാരാളം. കപ്പിൾസിനായി പ്രത്യേകം ഡൈവിങ്, സ്‌നോർക്കെലിങ്, കൈറ്റ് സർഫിങ്, വൈറ്റ് വാട്ടർ റാഫ്റ്റിങ് പോലുള്ള ആവേശകരമായ പ്രവർത്തനങ്ങൾ ഇവിടെ നിരവധിയുണ്ട്. ഇവിടുത്തെ ശാന്തവും മറഞ്ഞിരിക്കുന്നതുമായ വെള്ളച്ചാട്ടങ്ങൾ നിങ്ങളെ അദ്ഭുതപ്പെടുത്തും. പിക്നിക്കുകൾക്കും ഇത് മികച്ച സ്ഥലമാണ്. 

bali

മാലദ്വീപുകൾ 

മാലദ്വീപുകൾ തീർച്ചയായും പ്രണയിക്കുന്നവരുടെ പറുദീസയാണ്. 26 അറ്റോളുകൾ, പവിഴപ്പുറ്റുകൾ, ഉഷ്ണമേഖലയുടെ സുഖകരമായ കാലാവസ്ഥ എന്നിവ ഈ ആകർഷകമായമനോഹര ദ്വീപസമൂഹത്തിലുണ്ട്. നിങ്ങളുടെ എല്ലാ താൽപര്യങ്ങളും നിറവേറ്റാൻ കഴിയുന്ന ധാരാളം റിസോർട്ടുകൾ ഇവിടെയുണ്ട്. വാട്ടർ വില്ലകൾ മുതൽ സ്വകാര്യ ബങ്ലാവുകൾ വരെ, ഷാക്കുകൾ മുതൽ സ്യൂട്ടുകൾ വരെ എല്ലാം മാലദ്വീപിൽ ഉണ്ട്. ബീച്ചിലെ കാൻഡിൽ ലൈറ്റ് ഡിന്നറും രാത്രിയിലെ കടലോര നടത്തങ്ങളും ആവേശകരമായ ചില ഓപ്ഷനുകളാണ്. 

maldives-trip1

പ്രവർത്തനങ്ങൾ 

സ്വകാര്യതയുടെ സങ്കേതം എന്ന നിലയിൽ  മാലിയെ തേടി ധാരാളം ആളുകൾ വരുന്നു. ഡോൾഫിൻ സ്പോട്ടിങ്, തിമിംഗല നിരീക്ഷണം, റേ സ്‌പോട്ടിങ്, സർഫിങ്, വിൻഡ്‌സർഫിങ്, ഡൈവിങ്, കാനോയിങ്, കയാക്കിങ്, സ്‌നോർക്കെല്ലിങ്, ഡൈവിങ് എന്നിവയ്‌ക്കൊപ്പം ഐലൻഡ് ഹോപ്പിങ്ങും  മാലദ്വീപിൽ ചെയ്യാൻ അനുയോജ്യമായ പ്രവർത്തനങ്ങളാണ്. 

Maldives-trip1

ബജറ്റ് 

തിർച്ചയായും ബജറ്റ് പ്രാഥമികമായി പരിഗണിക്കേണ്ട ഒരു കാര്യമാണ്. ഒരൊറ്റ ദ്വീപായതിനാൽ ബാലി കൂടുതൽ നിയന്ത്രിത സ്ഥലമാണ്. യാത്രയ്‌ക്ക് നന്നായി ബന്ധിപ്പിച്ച റൂട്ടും നിരവധി ഗതാഗത മാർഗങ്ങളും ഉള്ളതിനാൽ, പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റ് യാത്ര നടത്താൻ എന്തുകൊണ്ടും അനുയോജ്യമാണ് ബാലി. ആഡംബരത്തിൽ ജീവിക്കാനും കഴിയും.

പ്രതിദിനം ഏകദേശ ചെലവ്  ചുരുങ്ങിയ ബജറ്റിൽ ആണെങ്കിൽ ഒരു ദിവസം 40 ഡോളർ മതിയാകും. ലാവിഷ് ടൂറാണ് ഉദ്ദേശിക്കുന്നതെങ്കിൽ പരമാവധി 100 ഡോളർ വരെ മതിയാകും. 

sunset-maldives-gif

മാലദ്വീപ് ദ്വീപുകളുടെ കൂട്ടമാണ്. എല്ലാ ദ്വീപുകളും ചുറ്റിക്കറങ്ങുന്നത് ചെലവേറിയതായി മാറിയേക്കാം. ദ്വീപുകൾ സന്ദർശിക്കാൻ ബോട്ടുകളോ സീപ്ലെയിനുകളോ എടുക്കുന്നതും ചെലവ് വർധിപ്പിക്കും. പ്രതിദിനം ഏകദേശ ചെലവ് ഓരോ വ്യക്തിക്കും 80 മുതൽ 100 ഡോളർ വരെയാകാം. 

Maldives-trip2

കാലാവസ്ഥ 

ഫെബ്രുവരി മുതൽ ജൂൺ വരെ പോകുകയാണെങ്കിൽ ബാലി തെരഞ്ഞെടുക്കാം. ബാലിയിൽ താപനില ശരാശരി 28 ഡിഗ്രി സെൽഷ്യസ് ആണ്, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ജനുവരിയിലെ ബാലി യാത്ര ഒഴിവാക്കുക, കാരണം ഏറ്റവും തണുപ്പുള്ള മാസമാണത്.

ഒക്ടോബർ മുതൽ ജനുവരി വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ അനുയോജ്യം. താപനില 33 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയുള്ള, വർഷത്തിലെ ഏറ്റവും ചൂടേറിയ മാസമായ മാർച്ചിൽ മാലദ്വീപുകൾ ഒഴിവാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com