ADVERTISEMENT

വിദേശ രാജ്യ സന്ദര്‍ശനത്തിനായി വീസ ഏറ്റവും പ്രധാന രേഖയാണ്. വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നുപറയുന്നത് അങ്ങേയറ്റം പ്രയത്‌നം നിറഞ്ഞ കാര്യം കൂടിയാണ്. എന്നാല്‍ ചില രാജ്യങ്ങള്‍ വീസയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒരു ചെറിയ സഹായം ചെയ്തു കൊടുക്കുന്നുണ്ട്. വീസ എടുക്കാനും മറ്റുമായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട എന്നാണ് പറയുന്നത്. കാലം മാറി, ഇ-വീസയ്ക്ക് (ഇലക്ട്രോണിക് വീസ) നന്ദി പറയാം.

ഇമിഗ്രേഷന്‍ വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക നിയമ രേഖയാണ് ഇപ്പോള്‍ ഇ-വീസ. ഒരു വിദേശ രാജ്യത്തേക്ക് പ്രവേശിക്കാനും യാത്ര ചെയ്യാനും നിങ്ങളെ അധികാരപ്പെടുത്തുന്നു.ഫോമുകള്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ പണം നടത്തുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ ചെയ്യാം.അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഇ-വീസ നിങ്ങളുടെ ഇമെയിലിലേക്ക് കൈമാറും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇ-വീസ വാഗ്ദാനം ചെയ്യുന്ന ചില രാജ്യങ്ങളെ അറിയാം. 

സിംഗപ്പൂര്‍

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. എന്നിട്ടും ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ എളുപ്പമാണ്. ഫ്‌ളൈറ്റുകളും വേഗത്തിലും നേരായ ഇ-വീസ അപേക്ഷാ പ്രക്രിയയിലും, സിംഗപ്പൂര്‍ യാത്ര സുഗമമാക്കുന്നു. കാഴ്ചകൾ ഒസ്വദിക്കുവാനായി നിരവധിയിടങ്ങൾ സിംഗപ്പൂരിലുണ്ട്.

singapore-trip1

ലയൺ സിറ്റി എന്നൊരു പേരുകൂടി സിംഗപ്പൂരിനുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന ക്ഷേത്രങ്ങൾ ഇവിടുത്തെ നഗരങ്ങൾക്ക് മോടി കൂട്ടുന്നു.മനുഷ്യനിര്‍മിത ബീച്ചുകള്‍, മറീന ബേ, ലൈറ്റ് ഷോകള്‍, വിനോദവും സാഹസികതയും നിറഞ്ഞയൂണിവേഴ്‌സല്‍ സ്റ്റുഡിയോ, ലോകത്തിലെ ഏറ്റവും മികച്ച മൃഗശാല എന്നിവ ഈ രാജ്യത്തെത്തിയാൽ സന്ദര്‍ശിക്കാം.

തുര്‍ക്കി

ലോകപ്രശസ്ത സ്മാരകങ്ങളും പുരാതന അവശിഷ്ടങ്ങളും ആകര്‍ഷകമായ പലതും ഈ രാജ്യത്ത് കാണാനുണ്ട്.ഓട്ടോമന്‍, റോമാക്കാര്‍, ബൈസന്റൈന്‍സ് എന്നിവര്‍ ഇവിടെ തങ്ങളുടെ മുദ്ര പതിപ്പിച്ചുണ്ട്.  ചുറ്റിലും മൂന്നു കടലുകളും ആ നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. ചരിത്രത്തോടും പൗരാണികതയോടും ഏറെ താല്പര്യമുള്ള സഞ്ചാരിയാണ് നിങ്ങളെങ്കിൽ ആദ്യം സന്ദർശിക്കേണ്ട സ്ഥലം ഇസ്തംബുൾ ആണ്. നിരവധി സംസ്കാരങ്ങളുടെ  കൂടിച്ചേരലുണ്ട് തുർക്കിയിൽ.

Cappadocia-gif

ആ സംസ്കാരങ്ങളുടെ പ്രതിഫലനങ്ങളെല്ലാം അവിടുത്തെ നഗരവീഥികളിൽ നിന്നു തന്നെ കാണാം.തുര്‍ക്കിയിലേക്ക് പോകുന്നത് അത്ര എളുപ്പമല്ല.എന്നാല്‍ ഇ-വീസ വഴി കാര്യങ്ങള്‍ സുഗമമാക്കാം. അവരുടെ സര്‍ക്കാര്‍ വെബ്സൈറ്റ് വഴി ഒരു ഇ-വീസയ്ക്കായി അപേക്ഷിക്കുക,നിയമപരമായ എല്ലാ ഔപചാരികതകളും പൂര്‍ത്തിയാക്കി തുര്‍ക്കിയിലേക്ക് പറക്കാം.

കംബോഡിയ

589972482

ക്ഷേത്രങ്ങളുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും നാടാണ് കംബോഡിയ.വീസ പ്രക്രിയ ലളിതമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും കമ്പോഡിയയിലെ രാജ്യാന്തര സഹകരണവും ഇ-വീസ അവതരിപ്പിച്ചു. ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം സുരക്ഷ, ആപ്ലിക്കേഷന്‍, പേയ്മെന്റ്, വീസ ഡൗണ്‍ലോഡു ചെയ്യല്‍ എന്നിവ ഓണ്‍ലൈന്‍ വഴി ചെയ്യാം.സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്, നിങ്ങളുടെ ഫോട്ടോയുടെ ഡിജിറ്റല്‍ പകര്‍പ്പ്, ഫീസ് ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് ആവശ്യമായ രേഖകള്‍.

ജോര്‍ജിയ

tbilisi-georgia-trip

ട്രെക്കിംങ്, സൈക്ലിങ്, കുതിരസവാരി, റാഫ്റ്റിംങ്, സ്‌കീയിംങ് എന്നിവയില്‍ സന്തോഷം കണ്ടെത്തുന്ന സാഹസിക പ്രേമികള്‍ക്കും യാത്രക്കാര്‍ക്കും ആകര്‍ഷകമായ ക്യാന്‍വാസാണ് ജോര്‍ജിയ. വൈന്‍ ഉത്ഭവിച്ച രാജ്യം എന്ന ഖ്യാതിയും ജോര്‍ജിയയ്ക്ക് ഉണ്ട്.യൂറോപ്പിന്റെയും ഏഷ്യയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജോര്‍ജിയ, മികച്ച സംസ്‌കാരവും പൈതൃകവും പുരാതന നഗരങ്ങളും കത്തീഡ്രലുകളും മാന്യരായ ആളുകളാലും സമ്പന്നമാണ്.മിക്ക യൂറോപ്പിയന്‍ രാജ്യങ്ങളും സന്ദര്‍ശനത്തിന് മുമ്പ് ഒരു വീസ നിങ്ങളോട് ആവശ്യപ്പെടുമ്പോള്‍, ജോര്‍ജിയ ഇ-വീസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇത് ഈ ദിവ്യരാജ്യത്തേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കും. 

 അര്‍മേനിയ

armenia

മനോഹരമായ പര്‍വതങ്ങള്‍, ആകര്‍ഷകമായ സംസ്‌കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളില്‍ കാണുന്ന കോട്ടകള്‍ എന്നിവയാല്‍ അര്‍മേനിയ ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ചത് ഉള്‍ക്കൊള്ളുന്ന രാജ്യമാണ്.സങ്കീര്‍ണ്ണമായ ചരിത്രം, മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പുകള്‍, നൂറു വര്‍ഷം പഴക്കമുള്ള സ്മാരകങ്ങള്‍ എന്നിവയാണ് നിങ്ങളുടെ കൗതുകമെങ്കില്‍, അര്‍മേനിയ നിങ്ങള്‍ക്കുള്ള സ്ഥലമാണ്.നാവിഗേഷന്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ യാത്ര വെല്ലുവിളി നിറഞ്ഞതാവും,എന്നാല്‍ ആകര്‍ഷകമായ കാഴ്ചകള്‍ കാണുമ്പോള്‍ ഇതെല്ലാം മാറിമറിയും.  കണ്ണുകളെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. .അര്‍മേനിയ അടുത്തിടെ മാത്രമാണ് ഇ-വീസ സാധ്യമാക്കിയത്. 

ഐവറി കോസ്റ്റ് 

ഐവറി കോസ്റ്റ് അല്ലെങ്കില്‍ കോട്ട് ഡി ഐവയര്‍ ഫ്രഞ്ച് കൊളോണിയല്‍ ചരിത്രമുള്ള ഒരു പടിഞ്ഞാറന്‍-ആഫ്രിക്കന്‍ രാജ്യമാണ്.നിരവധി മനോഹരമായ ബീച്ചുകളും മഴക്കാടുകളും രാജ്യത്തുണ്ട്.സംരക്ഷിത മഴക്കാടായ ബാങ്കോ നാഷണല്‍ പാര്‍ക്കില്‍ ചില ഹൈക്കിംഗ് പാതകളുമുണ്ട്.

Ivory-Coast

ഐവറി കോസ്റ്റിലെ വനങ്ങളില്‍ ഫോട്ടോ സഫാരികള്‍ വളരെ ജനപ്രിയമാണ്. ഇ- വീസയ്ക്ക് രാജ്യം ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. ഒന്നിലധികം എന്‍ട്രികള്‍ ലഭിക്കുമെങ്കിലും, പരമാവധി 30 ദിവസത്തെ താമസം മാത്രമാണ് അനുവദിക്കുക.പാസ്പോര്‍ട്ട്, വ്യക്തിഗത വിശദാംശങ്ങളുടെ സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്, റിട്ടേണ്‍ ടിക്കറ്റ്,താമസത്തിനുള്ളതെളിവ് എന്നിവ ഇ-വീസയ്ക്ക് ആവശ്യമാണ്. 

ജിബൂട്ടി

എത്യോപ്യ, സൊമാലിയ, എറിത്രിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ജിബൂട്ടി ആഫ്രിക്കയുടെ തനത് പ്രദേശങ്ങളില്‍ ഒന്നാണ്.ഫ്രഞ്ച്, അറബിക്, സൊമാലി, അഫാര്‍ എന്നിവയാണ് അവിടെ സംസാരിക്കുന്ന ഭാഷ.ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമായ അസല്‍ തടാകം സ്ഥിതിചെയ്യുന്നത് ഈ ചെറിയ രാജ്യത്താണ്.ഉപ്പ് തടാകങ്ങള്‍, വംശനാശം സംഭവിച്ച അഗ്‌നിപര്‍വ്വതങ്ങള്‍, കൂറ്റന്‍ മലയിടുക്കുകള്‍,എന്നിവ ഉള്‍പ്പെടെ വിവിധ പ്രകൃതിദൃശ്യങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ കൊച്ചു രാജ്യത്തേയ്ക്ക് ഇന്ത്യാക്കാര്‍ക്ക് സന്ദര്‍ശനം നടത്താന്‍ ഇ-വീസ മതിയാകും. 90ദിവസം വരെ താമസിക്കാനുള്ള സിംഗിള്‍ എന്‍ട്രിയാണ് അനുവദിക്കുക.അപേക്ഷകന്റെ ഫോട്ടോ, പാസ്പോര്‍ട്ട് വ്യക്തിഗത വിശദാംശങ്ങള്‍ സ്‌കാന്‍, എയര്‍ലൈന്‍ സ്ഥിരീകരണം,താമസത്തിനുള്ളതെളിവ് എന്നിവയാണ് ആവശ്യകതകള്‍. 

ഗാബോണ്‍

മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്താണ് ഗാബോണ്‍ സ്ഥിതിചെയ്യുന്നത്.രാജ്യത്തിന്റെ 11.25% ഭൂമി ദേശീയ ഉദ്യാനമായി സംരക്ഷിക്കപ്പെടുന്നു.വൈറ്റ്-സാന്‍ഡ് ബീച്ചുകള്‍ മുതല്‍ മഴക്കാടുകള്‍ വരെ വിവിധതരം പ്രകൃതിദൃശ്യങ്ങള്‍ ഗാബണില്‍ നിങ്ങല്‍ക്ക് അനുഭവിക്കാം. ലോകത്ത് മറ്റെവിടെയും കാണാന്‍ സാധിക്കാത്ത ഒരു കാഴ്ച്ച ഗാബോണിന്റെ കടല്‍ത്തീരങ്ങളില്‍ കാണാം. ബീച്ചുകളില്‍ കളിക്കുന്ന ഹിപ്പോപൊട്ടാമസുകള്‍ ആണത്. എത്തിച്ചേരുന്ന അന്നുമുതല്‍ 30 ദിവസം വരെ ഇ-വീസയ്ക്ക് സാധുതയുണ്ട്. 

moldova

മാള്‍ഡോവ

റൊമാനിയയ്ക്കും ഉക്രെയ്‌നിനുമിടയില്‍ കാണപ്പെടുന്ന ഈ ഇടയ രാജ്യത്ത് ഏക്കര്‍കണക്കിന് കൃഷിയിടങ്ങളും ധാരാളം മുന്തിരിത്തോട്ടങ്ങളുമുണ്ട്.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മാള്‍ഡോവയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നില്ല, പക്ഷേ ഇത് സമ്പന്നമായ സംസ്‌കാരം, മൊണാസ്ട്രികള്‍, മ്യൂസിയങ്ങള്‍, കത്തീഡ്രലുകള്‍ എന്നിവയാല്‍ നിറഞ്ഞ രസകരമായൊരു യാത്രാ ലക്ഷ്യസ്ഥാനമാണ്. മാള്‍ഡോവയിലേക്ക് ഇ-വീസ ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകൂടി് മറ്റ് രേഖകള്‍ക്കൊപ്പം ആവശ്യമാണ്. 

മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ കൂടാതെ വിയറ്റ്‌നാം, ഒമാന്‍, ബഹ്‌റൈന്‍, കെനിയ, എത്യോപ്യ, തായ്‌ലന്‍ഡ്, ഉഗാണ്ട, സാംബിയ, സിംബാവെ തുടങ്ങി 24-ഓളം രാജ്യങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ഇ- വീസ സൗകര്യം അനുവദിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com