ADVERTISEMENT

യൂറോപ്പ് ഒരു മാന്ത്രിക ഭൂഖണ്ഡമാണ്. മിക്കവാറും എല്ലാവർക്കും കാണും ഒരു യൂറോപ്യൻ സ്വപ്നയാത്ര. അങ്ങോട്ടുള്ള യാത്രയ്ക്ക് വ്യത്യസ്ത തരം വീസകൾ ആവശ്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ, അതിലൊന്നാണ് ഷെങ്കൻ വീസ.യൂറോപ്പിലെ 26 രാജ്യങ്ങൾ ഷെങ്കൻ വീസയിൽ സന്ദർശിക്കാം.  എന്നാൽ ഇതേ ഷെങ്കൻ വീസ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്ന 33 നോൺ-ഷെങ്കൻ രാജ്യങ്ങളുമുണ്ട്. 

 

യൂറോപ്പ് സോൺ

യൂറോപ്പിലാണ് ഏറ്റവും കൂടുതൽ ഷെങ്കൻ ഇതര രാജ്യങ്ങൾ. തുർക്കി, അൽബേനിയ, അൻഡോറ, ബെലാറസ്, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ജോർജിയ, കൊസോവോ, മൊണാക്കോ, മോണ്ടിനെഗ്രോ, റൊമാനിയ, സെർബിയ, സാൻ മറിനോ, മാസിഡോണിയ തുടങ്ങിയവയാണ് അവ.

 

യൂറോപ്പിലെ പ്രശസ്ത രാജ്യങ്ങളായ ബെൽജിയം, ഓസ്ട്രിയ, ഹംഗറി എന്നിവയ്‌ക്ക് പുറമെ ഷെങ്കൻ വീസ ഉണ്ടെങ്കിൽ ഉപയോഗിച്ച് സന്ദർശിക്കാനാകുന്ന നിരവധി ഇടങ്ങൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ. ഓരോ രാജ്യത്തിനും വ്യത്യസ്‌ത വീസ നിയമങ്ങളുണ്ട്. അതിനാൽ പോകുന്നതിന് മുമ്പായി നിയമങ്ങൾ പരിശോധിച്ച് ഉറപ്പാക്കുക.

 

ഏഷ്യ സോൺ

ഏഷ്യയിൽ ഫിലിപ്പീൻസും തായ്‌വാനും മാത്രമാണ് ഷെങ്കൻ വീസ ഉണ്ടെങ്കിൽ പ്രവേശനം അനുവദിക്കുന്നത്.

 

ആഫ്രിക്ക സോൺ

സാധുവായ ഒരു ഷെങ്കൻ വീസ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ  15 ദിവസം സാവോ ടോമിലും പ്രിൻസിപ്പിയിലും തങ്ങാം.

യുകെ സോൺ

ജിബ്രാൾട്ടർ ഒരു ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറിയാണ്. ഒപ്പം അതിമനോഹരവും. ജീവിതത്തിൽ ഒരിക്കൽ ഈ മനോഹരമായ നാട് കണ്ടിരിക്കണം. ഒന്നിലധികം ഷെങ്കൻ വീസ എൻ‌ട്രി ഉപയോഗിച്ച് നിങ്ങൾക്ക് 7 ദിവസം വരെ ഇവിടെ തുടരാം.

തെക്ക്- വടക്ക് അമേരിക്കൻ മേഖല

തെക്കേ അമേരിക്കയിൽ, അർജന്റീന, പെറു, കൊളംബിയ എന്നിവിടങ്ങളിലും വടക്കേ അമേരിക്കൻ മേഖലയായ മെക്സിക്കോയിലും സാധുവായ ഷെങ്കൻ വീസ ഉപയോഗിച്ച് ഒരാൾക്ക് 180 ദിവസം വരെ താമസിക്കാം.

മധ്യ അമേരിക്ക മേഖല

മധ്യ അമേരിക്കയിൽ, ബെലിസ്, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നിവയുണ്ട്. സാധുവായ ഒരു ഷെങ്കൻ വീസ ഉപയോഗിച്ച് ഈ സ്ഥലങ്ങൾ കണ്ടാസ്വദിക്കാം. 

കരീബിയൻ സോൺ

സാധുവായ വീസ ഉപയോഗിച്ച്, ആന്റിഗ്വ, ബാർബുഡ, അറുബ, ബഹാമസ്, കുറകാവോ, ഹെയ്തി, ജമൈക്ക, സെന്റ് മാർട്ടൻ എന്നിവിടങ്ങളിലേക്കു  യാത്ര നടത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com