sections
MORE

നിറഞ്ഞ് കവിഞ്ഞ് ചൈനീസ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ

Anhui-province's-Huangshan-mountain
Image Courtesy : © Weibo/Laodaxinyi/Banyuetan
SHARE

കൊറോണ വൈറസ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം കുറേനാള്‍ വീട്ടിലിരുന്നതിന്റെ വിഷമം മുഴുവന്‍ തീര്‍ക്കുകയാണ് ചൈനക്കാര്‍ ഇപ്പോള്‍. വാരാന്ത്യത്തിൽ കൂട്ടമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഇറങ്ങി. കൊറോണ വൈറസ് തിരിച്ചു വരാനുള്ള സാധ്യത നിലനില്‍ക്കെ ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് കാറ്റില്‍ പറത്തിയാണ് ആളുകളുടെ പുറത്തിറങ്ങിയുള്ള ഈ ആഘോഷം.

ഏപ്രിൽ 4 ശനിയാഴ്ച അൻ‌ഹുയി പ്രവിശ്യയിലെ ഹുവാങ്‌ഷാൻ‌ പർ‌വ്വത പാർക്കിൽ‌ നിന്നുള്ള ചിത്രങ്ങളില്‍‌ ആയിരക്കണക്കിന് ആളുകൾ‌ കൂട്ടമായി നടക്കുന്നത് കാണാം. പലരും ഫെയ്‌സ് മാസ്കുകൾ‌ ധരിച്ചാണ് നടക്കുന്നത്. മാസങ്ങള്‍ നീണ്ട യാത്രാ നിയന്ത്രണങ്ങൾക്കും കർശനമായ ലോക്ഡൗണ്‍ നടപടികൾ‌ക്കും ശേഷം പുറംലോകം കാണാനായതിന്റെ ആവേശത്തിലാണ് എല്ലാവരും.

CHINA

രാവിലെ ഏഴരയോടെ തന്നെ ഇവിടത്തെ പാര്‍ക്കില്‍ ആളുകളെ ക്കൊണ്ട് നിറഞ്ഞിരുന്നു. പാര്‍ക്കിന് ഉള്‍ക്കൊള്ളാവുന്ന സന്ദര്‍ശകരുടെ എണ്ണം അഥവാ  പ്രതിദിന ശേഷി 20,000 ആളുകളാണ്. അതിരാവിലെ തന്നെ ഇത്രയും ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നതിനാല്‍ ഇനിയും കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് പാര്‍ക്ക് അധികൃതര്‍ക്ക് അറിയിപ്പ് നല്‍കേണ്ടി വരെ വന്നു. 

ഷാങ്ഹായിയിലെ പ്രശസ്തമായ ബണ്ട് നദീതടപ്രദേശത്തും നിരവധി ആളുകളാണ് തിങ്ങിനിറഞ്ഞത്. ആഴ്ചകളോളം വിജനമായിരുന്ന ഈ പ്രദേശത്ത് കച്ചവടക്കാരും വിനോദസഞ്ചാരികളും വീണ്ടും വന്നു നിറയുന്ന കാഴ്ചയാണ് കാണാനായത്. ലോക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ നഗരത്തിലെ പല റെസ്റ്റോറന്റുകളിലും കച്ചവടം മുന്‍പത്തേതിനേക്കാള്‍ പൊടിപൊടിച്ചു.

തലസ്ഥാന നഗരമായ ബീജിംഗിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ആളുകള്‍ തിങ്ങി നിറയുന്നത് കാണാമായിരുന്നു. ചൈനീസ് നഗരമായ വുഹാനിൽ വൈറസ് ആദ്യമായി കണ്ടെത്തിയതിന് മൂന്ന് മാസത്തിന് ശേഷമാണ് പെട്ടെന്ന് സാധാരണ നിലയിലേക്ക് മടങ്ങുന്നത്. ലോകമെമ്പാടും വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന്‌ ആളുകളെയാണ് ബാധിച്ചത്. ചൈനയിലും ഇപ്പോഴും വൈറസ് പൂര്‍ണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല. പടരുന്നതിന്റെ നിരക്ക് കുറഞ്ഞുവെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശമുണ്ട്. അതേസമയം പുതിയ അണുബാധകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ  നിര്‍ത്തിവെച്ച വ്യവസായങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ താൽക്കാലികമായി ആരംഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA