ADVERTISEMENT

ലോകമെമ്പാടുമുള്ള ഭൂരിഭാഗം പേരും കൊറോണ ഭീതിയിൽ പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച്  സ്വന്തം വീടുകളിൽ തന്നെ ഒതുങ്ങി കൂടുകയാണ്. യാത്രകളെല്ലാം വിലക്കിയിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ഒരു വെർച്വൽ പാർട്ടിയെക്കുറിച്ച് ചിന്തിച്ചാലോ. 

ജമൈക്ക ടൂറിസ്റ്റ് ബോർഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം ലൈവിലൂടെ വെർച്വൽ ഡാൻസ് പാർട്ടികൾ സംഘടിപ്പിക്കുകയാണ്. നൃത്തം ചെയ്യാനും കൂട്ടുകാർക്കൊപ്പം ആഘോഷ രാവുകളിൽ പാർട്ടികൾ കൊണ്ടാടാനും ആഗ്രഹിക്കുന്നവർക്കായിട്ടാണ് പൂർണ്ണമായും ഓൺലൈനായി പാർട്ടികൾ നടത്താൻ ജമൈക്ക തീരുമാനിച്ചിരിക്കുന്നത്.

ജമൈക്ക ടൂറിസ്റ്റ് ബോർഡ് അഥവാ ജെടിബി “എസ്കേപ്പ് ടു ജമൈക്ക” സീരീസ് എന്ന വെർച്വൽ പാർട്ടി പ്രോഗ്രാം ഏപ്രിൽ 3 ന് ആരംഭിച്ചു. അതിൽ ജമൈക്കയിലെ പ്രമുഖ ഡിജെകളിലൊരാളായ ഇസഡ് ജെയുടെ പ്രോഗ്രാമും ഉൾപ്പെടുത്തിട്ടുണ്ട്. ഈ ജനപ്രിയ ഡിജെ ജമൈക്കയിലെ കിങ്സ്റ്റണിലെ  ഏറ്റവും പുതിയ റെഗ്ഗി, ഡാൻസ് ഹിറ്റുകൾ അവതരിപ്പിക്കുന്ന ഡാൻസ് പാർട്ടിയാണ് നടത്തുന്നത്.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ജെടിബിയുടെ ഇൻസ്റ്റാഗ്രാമിൽ ഡാൻസ് പാർട്ടി സീരീസ് കണ്ടാസ്വദിക്കാം. ഡാൻസ് പാർട്ടികൾക്ക് പുറമേ, പാചക ഡെമോകളും യോഗ പോലുള്ള വെൽനസ് സെഷനുകളും  ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾക്ക്  പുറത്തിറങ്ങാൻ സാധിക്കാത്ത ഇൗ സാഹചര്യത്തിൽ നിന്നൊരു രക്ഷപ്പെടൽ എന്ന രീതിയിലാണ് ഇത്തരം തത്സമയ സീരീസ് ആരംഭിക്കുവാൻ കാരണമെന്നും  കൂടാതെ ജമൈക്കൻ സംഗീതം, പാചകരീതി, സംസ്കാരം എന്നിവയിലൂടെ ഒരു വിർച്വൽ അനുഭവമൊരുക്കാൻ തയാറായതെന്ന് സംഘാടകരും വ്യക്തമാക്കി. യാത്രികർക്കും സന്ദർശകർക്കും ഇപ്പോൾ തങ്ങളുടെ അടുത്തേക്ക് വരാൻ കഴിയാത്തതിനാൽ  ലോകത്തിന്റെ ഹൃദയമിടിപ്പ് അവരുടെ വീടുകളിൽ എത്തിക്കാനുംകൃത്യസമയത്ത് യാത്രക്കാരെ സ്വാഗതം ചെയ്യാൻ ജമൈക്ക ഇവിടെ സജ്ജമായിരിക്കുമെന്നും അവർ പറയുന്നു. 

ഏപ്രിൽ 17 വരെയാണ്  തത്സമയ സ്ട്രീമുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ലൈവ് പെർഫോമൻസുകൾ  ട്യൂൺ ചെയ്യുന്നതിനുമായി ജമൈക്ക ടൂറിസം ബോർഡിന്റെ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കാം. ഇതോടൊപ്പം കൂടുതൽ കരീബിയൻ അനുഭവങ്ങൾ നേടണമെന്ന ആഗ്രഹം ഉള്ളവർക്ക്  ഒരു വെർച്വൽ ടൂർ നടത്താനും  ജമൈക്കൻ ടൂറിസം പദ്ധതിയിട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com