ADVERTISEMENT

'പട്ടംപോലെ' എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പയ്യന്നൂര്‍ക്കാരിയായ മാളവിക മോഹനന്‍ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറി രാജ്യമൊട്ടാകെ നിരവധി ആരാധകരെ നേടി. അഭിനയത്തില്‍ മാത്രമല്ല തന്‍റെ പാടവമെന്ന് യാത്രക്കിടെ ഫോട്ടോഗ്രാഫിയും ചെയ്തു കൊണ്ട് മാളവിക തെളിയിച്ചു. സിനിമാത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ യാത്രകള്‍ പോകുന്ന മാളവിക അതിന്‍റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ആശങ്കയിലാണിപ്പോൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് 19നെ ചെറുക്കുവാനായി കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുവാനും സുരക്ഷിതരായി വീട്ടിലിരിക്കുവാനും താരം സോഷ്യൽ മീ‍ഡിയയിലൂടെ പറയുന്നുണ്ട്.

കൊറോണക്കാലമായതിനാല്‍ യാത്രകള്‍ പോകാനാവാതെ എല്ലാവരും വീട്ടിലിരിക്കുന്ന സമയമാണ്. ഈ സമയത്ത് തന്‍റെ ഏറ്റവും മികച്ച ഒരു യാത്രാനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ മാളവിക ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു. ഭൂതകാലത്തിന്റെ നൊമ്പരങ്ങളും പ്രകൃതിയുടെ അനുഗ്രഹങ്ങളും സഞ്ചാരികള്‍ക്കായി മനോഹരമായ കാഴ്ചയാക്കുന്ന വിയറ്റ്നാമിലെ അനുഭവമാണ് മാളവിക പങ്കുവച്ചത്. ഇവിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എട്ടു കാര്യങ്ങളെക്കുറിച്ച് മാളവിക പറയുന്നു.

malavika-trip

ഹാനോയിലെ ട്രെയിന്‍ സ്ട്രീറ്റിലെ റെയില്‍വേ ട്രാക്കിലുള്ള മേക്ഷിഫ്റ്റ്‌ കഫേ ആണ് ഈ ലിസ്റ്റില്‍ ആദ്യം ഉള്ളത്. 

vietnam-travel

1. ഹാനോയിലെ ട്രെയിന്‍ സ്ട്രീറ്റിലെ റെയില്‍വേ ട്രാക്കിലുള്ള മേക്ഷിഫ്റ്റ്‌ കഫേ. ട്രെയിന്‍ വരുന്നതിനു തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കില്‍ നിന്ന് മേശകളും കസേരകളും എടുത്തു മാറ്റുന്നു. അല്‍പ്പം ബുദ്ധിമുട്ട് തോന്നാമെങ്കിലും ഇത് മികച്ച ഒരു അനുഭവമാണ്. 

Vietnam-travel7

2. ഹാനോയിലെ ഈ ട്രെയിന്‍ സ്ട്രീറ്റ് രാത്രിയില്‍ കാണുന്നത്

3. വിയറ്റ്നാംകാരുടെ സ്പെഷ്യലായ എഗ്ഗ് കോഫി. ദ്രവരൂപത്തിലുള്ള കേക്ക് പോലെയുള്ള ഈ കോഫി കുടിക്കുമ്പോള്‍ ആദ്യം അത്ര ഇഷ്ടപ്പെടില്ലെങ്കിലും പക്ഷേ വഴിയേ അതിന്‍റെ രുചി ഇഷ്ടപ്പെടും.

4. 'ലാന്റേണ്‍ സിറ്റി' എന്നറിയപ്പെടുന്ന ഹോയ് ആന്‍. നൂറുകണക്കിന്  ലാന്റേണുകള്‍ പ്രകാശം ചൊരിയുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാം. വിയറ്റ്‌നാമില്‍ ഇതുവരെ സന്ദര്‍ശിച്ചതില്‍ വച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കൊച്ചു നഗരമാണെന്നും മാളവിക 

5. ‘ഹോയി ആൻ’ ലെ തിരക്കേറിയതും വർണ്ണാഭവുമായ റെസ്റ്റോറന്റ് / പബ്

6. നീണ്ട നടത്തത്തിന് ശേഷമുള്ള കോഫി ബ്രേക്കുകൾ

7. ലോകത്തിലെ ഏറ്റവും ക്യൂട്ടായ നായക്കുട്ടികള്‍ 

8. ഏതെങ്കിലും വെള്ളച്ചാട്ടത്തിനരികിലെ ഉച്ചമയക്കം

 

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. എന്നാല്‍ ലോകമൊട്ടാകെ കൊറോണ വൈറസ് ബാധയേറ്റ് രാജ്യാന്തര യാത്രകള്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ മറ്റേതൊരു ടൂറിസ്റ്റ് കേന്ദ്രവും പോലെ വിയറ്റ്‌നാമും വിജനമാണ്.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com