sections
MORE

ഓല മേഞ്ഞ വിമാനത്താവളം കണ്ടിട്ടുണ്ടോ?

samui-airport-thailand
SHARE

വേനലവധി എത്തിയാൽ  മിക്കവരുടെയും ആഗ്രഹം യാത്രകൾ പോകുക എന്നതാണ്. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രാപദ്ധതികൾ മുൻകൂട്ടി തയാറാക്കുവാനും ഇക്കൂട്ടർ മറക്കാറില്ല. രാജ്യം മുഴുവനും ലോക്ഡൗൺ ആയതോടെ എല്ലാവരുടെയും യാത്രകളും ഒഴിവാക്കേണ്ട അവസ്ഥയായി. കൊറോണ കാരണം ടൂറിസവും പ്രതിസന്ധിയിലായി. ടൂറിസം വരുമാനമാർഗമായി കഴിയുന്ന നിരവധി രാജ്യങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ആയിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ‌കൊറോണ ഭീതി മാറി എല്ലാം പഴയനിലയിലാവും എന്ന പ്രതീക്ഷയിലാണ്.

യാത്രകളൊക്കെയും ഒഴിവാക്കിയ ഇൗ സമയത്ത് മിക്ക സഞ്ചാരികളും പഴയകാല യാത്രകളുടെ ഒാര്‍മപുതുക്കുകയാണ്. പോയ യാത്രകളുടെ ചിത്രങ്ങളോടൊപ്പം വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് ദീപക്. ജോലിയിൽ നിന്നും ഒഴിവ് കിട്ടുമ്പോഴൊക്കെ യാത്രകൾ പോകുകയാണ് ദീപകിന്റെ ഹോബി. കൂടാതെ പോയ യാത്രകളുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇൗ കോറോണ കാലത്ത് 'യാത്രകളിലെ മറക്കനാവാത്ത ഓർമകൾ ' എന്ന തലകെട്ടുമായി യാത്രാവിശേഷങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോൾ.

samui-airport-thailand3

ഓല മേഞ്ഞ വിമാനത്താവളം

തായ്‍‍ലൻഡിലെ ദ്വീപായ 'സമുയി' യിൽ ചെന്നിറങ്ങിയത് വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയിലേക്കായിരുന്നു.  അവിടുത്തെ വിമാനത്താവളം കാണ്ടിട്ടായിരുന്നു. വലിയ മരതൂണുകൾ താങ്ങി നിർത്തിയ മേൽക്കൂരയിൽ, പനയോലമേഞ്ഞ വിമാനത്താവളം ആദ്യ കാഴ്ചയിൽ തന്നെ നമ്മെ അദ്ഭുതപ്പെടുത്തും. പോളിനേഷ്യൻ ശൈലിയിലുള്ള വസ്തുവിദ്യയാണ് 1989 ൽ പ്രവർത്തനം ആരംഭിച്ച ഇ വിമാനത്താവളത്തിനായി ഉപയോഗിച്ചത്.

അകത്തളങ്ങളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. പൂന്തോട്ടത്താൽ ചുറ്റപ്പെട്ട് പ്രകൃതിയോട് ഇഴചേർന്ന് കിടക്കുന്നയിടം. എമിഗ്രേഷൻ കൗണ്ടറും മറ്റു ഓഫീസുകളും മറ്റും ഒരു പൂത്തോട്ടത്തിനു നാടുവിലെന്നുതോന്നുംവിധം ക്രമീകരിച്ചിരിക്കുന്നു . ചെമ്പകമരങ്ങൾ അതിരിടുന്ന റൺവേ, നമ്മുടെ പെട്ടികളും മറ്റും പൂച്ചെടികൾക്കിടയിലൂടെ ഒഴുകിവരുന്ന പോലെ സജീകരിച്ചിരിക്കുന്നു. ഒരു ചെറിയ ബിസിനസ് ക്ലാസ് ലോഞ്ച് ഒഴിവാക്കിയാൽ മറ്റെവിടെയും എയർ കണ്ടിഷണർ ഇല്ല. തുറസ്സായ കാത്തിരുപ്പു സ്ഥലത്ത്, നിർമാണ വൈദഗ്ത്യം കൊണ്ട് സുലഭമായി ശുദ്ധവവായു ലഭിക്കുന്നു.

samui-airport-thailand1

ഒരു പാർകിലെന്നവണ്ണം വിമാനം കാത്തിരിക്കാം , ആവശ്യമുള്ള ഭക്ഷണ സാധനങ്ങളും, മദ്യവും സുലഭം . പ്രകൃതിയോടിണങ്ങി എങ്ങിനെ വിനോദ സഞ്ചാരം നടത്താം എന്നതിന് മിടുക്കരാണ് ഈ നാട്ടുകാർ. പ്രകൃതിയിൽ നിന്നും കിട്ടുന്ന എന്തും ഏതും സഞ്ചാരികള്‍ക്കായി ഒരുക്കുന്നു . കോ സമുയി സന്ദർശിക്കുന്ന ആർക്കും വേറിട്ടൊരു അനുഭവം നൽകുന്നു ഈ വിമാനത്താവളം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA