ADVERTISEMENT

ലോകത്താകെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങളുണ്ട് രുചിച്ചു നോക്കാന്‍. എന്നാല്‍ എപ്പോഴെങ്കിലും സ്വര്‍ണ്ണം കഴിച്ചു നോക്കിയിട്ടുണ്ടോ? സ്വര്‍ണ്ണം കഴിക്കാനോ എന്ന് ചോദിച്ച് നെറ്റി ചുളിക്കാന്‍ വരട്ടെ, സ്വര്‍ണ്ണം ചേര്‍ത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളും ഉണ്ട്! അത്തരമൊരു അനുഭവം തന്‍റെ വ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ് ട്രാവല്‍ വ്ലോഗറായ ഷേനാസ് ട്രെഷറി.

കണ്ടാല്‍ വെറുമൊരു ഐസ്ക്രീം, വിലയോ അര ലക്ഷത്തിനു മുകളില്‍!

ആദ്യമായി  ഷേനാസ് ഈ വിഡിയോയില്‍ പറയുന്നത് ദുബായിലെ ഒരു ഐസ്ക്രീം ഷോപ്പില്‍ നിന്നും സ്വര്‍ണ്ണം ചേര്‍ത്ത ഐസ്ക്രീം കഴിച്ച കഥയാണ്‌! 'ബ്ലാക്ക് ഡയമണ്ട്' എന്ന് പേരുള്ള ഈ ഐസ്ക്രീമിന് വില 60,000 രൂപയോളം വരും! 

ഫ്രഷ്‌ വാനില ബീന്‍സ്, 23K ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണം, ഇറാനിയന്‍ കുങ്കുമപ്പൂ, വിലയേറിയ ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫ്ല്‍ എന്നിവ ചേര്‍ത്താണ് ഈ ഐസ്ക്രീം ഉണ്ടാക്കുന്നത്.കാണാന്‍ മാത്രമല്ല, കഴിക്കാനും ഈ ഐസ്ക്രീം നല്ലതായിരുന്നു എന്നാണ് ഷേനാസിന്‍റെ അഭിപ്രായം.

ചിക്കന് മുകളില്‍ പറന്നിറങ്ങി സ്വര്‍ണ്ണത്തരികള്‍!

ഐസ്ക്രീം കഴിച്ച് വിശപ്പ്‌ മാറാതിരുന്നതിനാല്‍ ഷേനാസ് അടുത്തതായി പോകുന്നത് സ്വര്‍ണ്ണം ചേര്‍ത്ത ചിക്കന്‍ നഗറ്റ്സും ഫ്രൈസും കിട്ടുന്ന, ദുബായിലെ മറ്റൊരു ഹോട്ടലിലേക്ക്. ചെറിയ തരിയാക്കി പൊടിച്ച 24 കാരറ്റ് സ്വര്‍ണ്ണമാണ് ഇവിടെ ഭക്ഷണത്തിനൊപ്പം വിളമ്പുന്നത്. ഒരു പ്ലേറ്റിനു 4000 രൂപയാണ് വില. 

അതിനു ശേഷം എന്തു സംഭവിച്ചു?

സ്വര്‍ണ്ണം കഴിച്ചിട്ടാണോ എന്നറിയില്ല, തിരിച്ചു പോരും വഴി ഫ്ലൈറ്റില്‍ ചര്‍ദ്ദിക്കാനിടയായ സംഭവവും ഷേനാസ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കേട്ട പാതി സ്വര്‍ണ്ണം കഴിക്കാന്‍ ഓടുന്നതിന് പകരം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com