ADVERTISEMENT

രാക്ഷസന്മാരുടെ ശല്യം പേടിച്ച് ഭൂമിയിലെ രാജാക്കന്മാര്‍ ദേവലോകത്ത് അഭയം തേടിയ പുരാണകഥ കേട്ടിട്ടില്ലേ? കൊറോണയെ ഭയന്ന് ഇതാ സമ്പന്നരായ ഒരു കൂട്ടം മനുഷ്യര്‍ അതുപോലെ സുരക്ഷിതമായ ഇടം തേടുന്നു. ആള്‍ താമസമില്ലാത്ത ദ്വീപുകള്‍ വാങ്ങാന്‍ കോടികള്‍ പെട്ടിയില്‍ നിറച്ച് നെട്ടോട്ടമോടുന്ന കോടീശ്വരന്മാരുടെ ചിത്രം തുര്‍ക്കിയിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ബര്‍സാ കായലിനു നടുവിലെ ദ്വീപാണ് രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചത്.

ഹുറിയത്ത് ന്യൂസിന്റെ പ്രധാന വാര്‍ത്ത അമേരിക്കയിലും യൂറോപ്പിലും വന്‍ ചര്‍ച്ചയായി. തുര്‍ക്കിയിലെ ബര്‍സാ കായലിനു നടുവില്‍ 45 ഏക്കര്‍ സ്ഥലം വില്‍ക്കാനുണ്ടെന്നാണു വാര്‍ത്ത. കൊവിഡ് 19 വൈറസ് ഭൂമിയെ വിട്ടു പോകും വരെ പ്രിയപ്പെട്ടവരോടൊപ്പം സുരക്ഷിതമായി കഴിയാന്‍ ഒരു ദ്വീപ് എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. കൊറോണ വൈറസിനെ പേടിച്ച് സുരക്ഷിത സ്ഥാനം തേടിയ സമ്പന്നര്‍ക്കിടയില്‍ വാര്‍ത്ത വൈറലായി. കൊറോണ വൈറസിനെ ഭയപ്പെടാതെ സുരക്ഷിതമായി താമസിക്കാന്‍ ഒരു ഇടം എന്നാണു വാര്‍ത്തയുടെ തലക്കെട്ട്. തുര്‍ക്കിയില്‍ പ്രശസ്തമായ വാര്‍ത്താ വെബ്‌സൈറ്റാണു ഹൂറിയത് ന്യൂസ്.

bursa--lake1

ദ്വീപിന്റെ പേര് ഉല്‍വാബത്ത്. മണലും മണ്ണും നിറഞ്ഞതാണു പ്രതലം. തുരുത്ത് നിറയെ ഒലിവ് മരങ്ങളുണ്ട് - ഡ്രോണില്‍ പകര്‍ത്തിയ ചിത്രത്തില്‍ വ്യക്തം. തുര്‍ക്ക് വംശജനായ നദീം ബുലുത്ത് എന്നയാളാണ് ദ്വീപിന്റെ ഉടമ. മുന്‍പ് പല തവണ അദ്ദേഹം സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ആവശ്യക്കാരെ കിട്ടിയില്ല.

പുരാതന നഗരങ്ങളുടെ രാജ്യമാണു തുര്‍ക്കി. അവിടെയാരും കായലിനു നടുവില്‍ താമസിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com