ADVERTISEMENT

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വന്തം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയാണല്ലോ. യാത്ര പോകാനോ ഒരു പാര്‍ട്ടി നടത്താനോ എന്തിനേറെ ഒന്നു പുറത്തിറങ്ങി വെറുതെ നടക്കാന്‍പ്പോലും ആകാത്ത അവസ്ഥയാണിപ്പോഴുള്ളത്. എന്നാല്‍ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വിരസത ഒഴിവാക്കാന്‍,ദേശീയ ഉദ്യാനങ്ങള്‍, മ്യൂസിയങ്ങള്‍,ലോകമെമ്പാടുമുള്ളനിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയൊക്കെ പുതിയൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. അതാണ് വെര്‍ച്വല്‍ ടൂറുകള്‍. ഇപ്പോഴിതാ ട്രെയിന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിന്‍ സര്‍വ്വീസുകളും വെര്‍ച്വല്‍ ടൂറുകളുമായി രംഗത്തുവന്നിരിക്കുന്നു.

ഇതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. കയ്യില്‍ ഒരു ഗ്ലാസ് ചൂടുചായയുമായി ചാരുകസേരയിയോ മറ്റോ റിലാക്‌സ് ചെയ്ത് ഇരിക്കുക. യാതൊരു ചിലവുമില്ലാതെ സൗജന്യമായി സ്വിറ്റ്‌സര്‍ലന്റിലും നോര്‍വേയിലുമൊക്കെയുള്ള കിടിലന്‍ ട്രെയിന്‍ യാത്രകള്‍ നടത്തിവരാം.

ബെര്‍നിന റയില്‍വേ

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇറ്റലി വരെ പോകുന്ന ബെര്‍നിന റെയില്‍വേ ലോകത്തിലെ ഏറ്റവും മനോഹരമായൊരു ട്രെയിന്‍ യാത്രയാണ്. ആല്‍പ്‌സ് പര്‍വതനിരകളെ താണ്ടിയുള്ള ഈ വെര്‍ച്വല്‍ ട്രെയിന്‍ യാത്ര പുതിയൊരു അനുഭവമായിരിക്കുമെന്ന് അധികൃതര്‍ ഉറപ്പിച്ച് പറയുന്നു.സ്വിറ്റ്‌സര്‍ലന്‍ഡിലെ സെയിന്റ് മോറിറ്റ്‌സില്‍ നിന്നും ഇറ്റലിയിലെ ടിറാനോ വരെയാണ് വിര്‍ച്വല്‍ ട്രെയിന്‍ യാത്ര നടത്തുക. മൊബൈല്‍ ഫോണോ ടാബോ ഉപയോഗിച്ച് വിര്‍ച്വല്‍ യാത്ര നടത്താം. 360 ഡിഗ്രി കാഴ്ചകളും ലഭ്യമാണ്. ബോഗിയിലിരിക്കുന്ന പ്രതീതിയാണ് യാത്ര നല്‍കുക.ഭൂമിയിലെ സ്വര്‍ഗ്ഗമായ സ്വിറ്റ്‌സര്‍ലന്റിലെ ഗ്രാമങ്ങള്‍, മലഞ്ചെരിവുകള്‍, ജലാശയങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന ട്രെയിന്‍ യാത്ര ഒന്ന് സങ്കല്‍പ്പിച്ചുനോക്കു,

ദി ഫ്‌ലം റെയില്‍വേ,നോര്‍വേ

ലോകത്തിലെഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകളിലൊന്നായി കണക്കാക്കപ്പെടുന്ന മറ്റൊരു റയില്‍വേയാണ് ഇത്.ഒരു വെര്‍ച്വല്‍ സവാരി നടത്തിക്കഴിയുമ്പോള്‍ നിങ്ങളും ഇത് സമ്മതിക്കും.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വഴി ഒര്‍ലാന്റ്‌സ്‌ഫോര്‍ഡിന്റെ അവസാനം മുതല്‍ മിര്‍ഡാല്‍ സ്റ്റേഷന്‍ വരെ നിങ്ങളെ കൊണ്ടുപോകുന്നു.വഴിയില്‍,റയില്‍പാളങ്ങളിലേയ്ക്ക് തെറിക്കുന്ന വെള്ളച്ചാട്ടങ്ങള്‍, മഞ്ഞുമൂടിയ പര്‍വ്വതങ്ങള്‍, പച്ചവിരിച്ച ഫാമുകള്‍ എന്നിവയുടെ അതിഗംഭീരമായ കാഴ്ച്ചയാണ്.  

ബദുല- നാനു ഓയ, ശ്രീലങ്ക

മനോഹരമായ ട്രെയിന്‍ യാത്രകള്‍ ആസ്വദിക്കാന്‍ കഴിയുന്ന മികച്ച സ്ഥലങ്ങളിലൊന്നാണ് ശ്രീലങ്ക.ശ്രീലങ്കയിലൂടെയുളള ട്രെയിന്‍യാത്ര നിങ്ങളെ വളരെക്കാലം ഓര്‍മ്മിച്ചുവയ്ക്കാനാകുന്ന കാഴ്ച്ചകളിലേയ്ക്ക് കൊണ്ടുപോകും.വെര്‍ച്വല്‍ സവാരി രാജ്യത്തെ തേയിലത്തോട്ടങ്ങളുടെയും ഇടതൂര്‍ന്ന ഇരുണ്ട വനത്തിന്റെയും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.

റോക്കി മൗണ്ടനീയര്‍കാനഡ

റോക്കി മൗണ്ടനീയര്‍ ട്രെയിന്‍ യാത്ര ഓരോ ട്രെയിന്‍ പ്രേമിയുടെയും ബക്കറ്റ് ലിസ്റ്റിലുള്ള ഒന്നാണ്. ഈഇതിഹാസ യാത്ര നിങ്ങളെ കനേഡിയന്‍ റോക്കീസിലേയ്ക്ക് നയിക്കും.വാന്‍കൂവറില്‍നിന്ന് യാത്ര ആരംഭിച്ച്മരതക പച്ച തടാകങ്ങള്‍, മഞ്ഞുമൂടിയ പര്‍വതങ്ങള്‍ എന്നിവയിലൂടെ സഞ്ചരിച്ച്ജാസ്പര്‍ദേശീയ ഉദ്യാനത്തില്‍അവസാനിക്കുന്ന റോക്കി മൗണ്ടനീയര്‍ വെര്‍ച്വര്‍ ടൂര്‍ ഒന്ന് ആസ്വദിക്കേണ്ടതുതന്നെയാണ്.

പൈക്‌സ് പീക്ക് കോഗ് റെയില്‍വേ, കൊളറാഡോ

സമുദ്രനിരപ്പില്‍ നിന്ന് 14115 അടി ഉയരത്തിലാണ് കൊളറാഡോയിലെ പൈക്ക്‌സ് പീക്ക് സ്ഥിതിചെയ്യുന്നത്. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്നൊരു യാത്രയാണിതെങ്കിലും വെര്‍ച്വല്‍ ട്രെയിന്‍ യാത്ര നിങ്ങളെ പൈക്‌സ് പീക്കിന്റെ മുകളിലെത്തിക്കും.അതിനാല്‍ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ തയ്യാറാകു.അവിസ്മരണീയമായ ഈ യാത്ര മാനിറ്റൗ സ്പ്രിംഗ്‌സിലെ സ്റ്റേഷനില്‍ ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥലമായ പൈക്ക്‌സ് പീക്കിലെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com