ADVERTISEMENT

പ്രകൃതി നിഗൂഡവും ഗംഭീരവുമാണ്, മനുഷ്യന്റെ തലച്ചോറിന് മനസ്സിലാക്കാൻ കഴിയാത്ത വലിയ രഹസ്യങ്ങൾ അതിലുണ്ട്. പ്രകൃതിയുടെ ഏറ്റവും മികച്ച രഹസ്യങ്ങളിൽ ഒന്ന് ജനറൽ ഷെർമാനാണ്. അതാരാണ് എന്നാണോ ചിന്തിക്കുന്നത്. ഏകദേശം 2000 വർഷം പഴക്കമുള്ള ഈ ഗ്രഹത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വൃക്ഷത്തിന്റെ പേരാണ്.

ജനറൽ ഷെർമാനെക്കുറിച്ച് കൂടുതൽ അറിയാം

യുഎസിലെ കാലിഫോർണിയയിലെ തുലാരെ കൗണ്ടിയിലെ സെക്വോയ നാഷണൽ പാർക്കിലെ ജയന്റ് ഫോറസ്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വൃക്ഷം ഉള്ളത്. 83.8 മീറ്റർ (274.9 അടി) ഉയരത്തിൽ നിൽക്കുന്നത്. വൃക്ഷത്തെ “ഭൂമിയിലെ ഏറ്റവും വലിയ ജീവജാലം” എന്നും വിളിക്കുന്നു.

വൃക്ഷത്തിന്റെ ചരിത്രം

അമേരിക്കൻ ആഭ്യന്തര യുദ്ധ ജനറലായിരുന്ന ജനറൽ വില്യം ടെകുംസെ ഷെർമാന്റെ സ്മരണാർത്ഥമാണ് 1879 ൽ മരത്തിന് പേര് നൽകിയത്. ഏഴ് വർഷത്തിന് ശേഷം ഈ പ്രദേശം മുഴുവൻ കാവേ കോളനിയുടെ നിയന്ത്രണത്തിലായി, അന്ന് മരത്തിന് കാൾ മാർക്‌സിന്റെ പേരിട്ടു. 1892-ൽ കമ്മ്യൂണിറ്റി പിരിച്ചുവിടുകയും വൃക്ഷത്തിന് അതിന്റെ പഴയ പേര് വീണ്ടെടുക്കുകയും ചെയ്തു.

ജനറൽ ഷെർമാന്റെ പ്രായം 2000 വർഷമാണ്. പക്ഷേ സെക്വോയ മാനദണ്ഡമനുസരിച്ച് ജനറൽ ഷെർമാൻ മധ്യവയസ്‌കനാണ്. ചില സെക്വോയകൾ 3,000 വർഷത്തിലേറെ വളർന്നിട്ടുണ്ട്‌. പ്രകൃതിശാസ്ത്രജ്ഞനായ ജോൺ മുയർ ഒരിക്കൽ 4,000 വർഷം പ്രായം വരുന്ന വാർഷിക വളയങ്ങളുള്ള ഒരു സെക്വോയ ട്രീ സ്റ്റമ്പ് കണ്ടെത്തിയതായി പറയപ്പെടുന്നു.

ഈ മരത്തെക്കുറിച്ചുള്ള ഏറ്റവും രസകരമായ കാര്യം ഇത് ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ് എന്നതാണ്. അതിന്റെ ഏറ്റവും വലിയ ശാഖയ്ക്ക് പോലും 7 അടിയിലധികം വീതിയുണ്ട്. ഈ ശാഖയുടെ അരികിൽ നിൽക്കുകയാണെങ്കിൽ, അതിന്റെ മുകൾഭാഗം കാണാൻ പോലും കഴിയില്ല.

ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ എന്തായിരിക്കും ഫീൽ. നമ്മളൊക്കെ ഉറുമ്പുകളെപ്പോൽ ചെറുതായിരിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. ഈ അത്ഭുത കാഴ്ച ആസ്വദിക്കുവാനായി നിരവധി സഞ്ചാരികൾ എത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com