ADVERTISEMENT

ഫിന്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കിയുടെ തീരപ്രദേശത്തുള്ള ആളുകള്‍ക്ക് ഇപ്പോള്‍ 80 കിലോമീറ്റര്‍ അപ്പുറത്തുള്ള എസ്റ്റോണിയയുടെ തലസ്ഥാനനഗരമായ ടാലിന്‍ വരെ വ്യക്തമായി കാണാം! ദശാബ്ദങ്ങളായി പരസ്പരം കാണാതിരുന്ന ഈ രണ്ടു പ്രദേശങ്ങളില്‍ മലിനീകരണം കുറഞ്ഞതാണ് ഇപ്പോള്‍ ദൃശ്യത കൂടാന്‍ കാരണമായത്.

കൊറോണ വൈറസ് മൂലം തീരപ്രദേശത്തുള്ള ആളുകള്‍ ഗതാഗതം കുറച്ചതിന്‍റെ ഫലമായി വായുമലിനീകരണമുണ്ടാക്കുന്ന  വാതകങ്ങൾ കുറഞ്ഞതാണ്  ഈ പ്രതിഭാസത്തിന് കാരണമെന്ന് ഫിൻ‌ലാൻഡിലെ ഗവേഷകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ്-19 വ്യാപനം തടയാന്‍ നടപ്പിലാക്കിയ  അടിയന്തര നിയമപ്രകാരം ഫിൻ‌ലാൻഡിനും എസ്റ്റോണിയയ്ക്കും സ്വീഡനും ഇടയിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഇത് ഹെൽ‌സിങ്കിയിലെ വലിയ ഫെറികളില്‍ നിന്നുള്ള ഗതാഗതം പകുതിയായി കുറച്ചു. ഇവിടെ നിന്നും ബോട്ടുകളിലും മറ്റും ചരക്കു കയറ്റി ആഴ്ചയില്‍ 97 തവണ പോയിരുന്നത് ഇപ്പോള്‍ 51 ആയി കുറഞ്ഞു.

വായുവിലെ നൈട്രജന്‍ ഓക്സൈഡുകളുടെ അളവ് കുറഞ്ഞതാവാം ഒരുപക്ഷേ ഈ വ്യക്തതയ്ക്ക് പ്രധാന കാരണമെന്ന് ഫിൻലൻഡ് കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ടിലെ  ഗവേഷകനായ ജുക്ക-പെക്ക ജാൽക്കനെൻ പറഞ്ഞു. പുകമഞ്ഞിന് കാരണമാകുന്നതും അന്തരീക്ഷ വായുവിന്‍റെ വ്യക്തത കുറയ്ക്കുന്നതും ഈ വാതകങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com