ADVERTISEMENT

നമ്മൾ കാണാത്ത സ്ഥലങ്ങളെക്കുറിച്ചും അറിയാത്ത സംസ്കാരങ്ങളെ കുറിച്ചുമൊക്കെ നിരവധി വിവരങ്ങൾ അടങ്ങിയ ഒരുപാട് യാത്രാ പുസ്തകങ്ങളുണ്ട് . ഇത്തരം ഗ്രന്ഥങ്ങളിലൂടെ കടന്നുപോകുന്ന മിക്ക യാത്രാപ്രേമിക്കും അന്നാട്ടുകളിലൂടെ സഞ്ചരിക്കാൻ തോന്നും. അങ്ങനെയൊരിടമാണ് ആദിമ മനുഷ്യന്റെ നാടായ ഇത്യോപ്യ.

ethiopia-museum-2

ഇത്യോപ്യൻ യാത്രയിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞു സഞ്ചാരി

അവിചാരിതമായാണ് ഇത്യോപ്യയിലേക്ക് യാത്ര തരപ്പെട്ടത്. ഗ്രേറ്റ് റിഫ്റ്റ് താഴ്‌വരയുടെ സമീപം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ ആഡിസ് ആബാബയിലായിരുന്നു താമസം. ആഡിസിന്റെ  തെരുവികളിലൂടെ കറങ്ങി നടക്കുമ്പോൾ, ഒരു പഴയ മ്യൂസിയം കണ്ണിൽപ്പെട്ടു, പെട്ടെന്നുള്ള യാത്രയായത് കൊണ്ട് ഇത്യോപ്യയെക്കുറിച്ചു വലിയ ഗൃഹപാഠം ചെയ്തതുമില്ല, ഒരു കൗതുകം കൊണ്ടാണ് മ്യൂസിയം കാണാൻ കയറിയത്. ജീവിതത്തിലെ അവിസ്മരണീയമായ കാഴ്ചയിലേക്കാണ് നടന്നടുക്കുന്നതെന്ന് അന്നേരം അറിയില്ലായിരുന്നു.

ethiopia-museum-1

ആദ്യമായി മനുഷ്യ വർഗം ഉണ്ടായി എന്ന് ചരിത്രം പറയുന്ന നാടാണ് ഇത്യോപ്യ. അതിനാൽ ഓരോ കാഴ്ചയും വളരെ വിസ്മയത്തോടെയാണ് ഏവരും നോക്കി കാണുന്നത്. വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ, ശിലായുഗ ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാം സന്ദർശകർക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പണ്ട് പുസ്തകതാളുകളിൽ നിന്നും വായിച്ചറിഞ്ഞ ശിലായുഗവും ലോഹയുഗവും നമുക്ക് മുന്നിലൂടെ ഒരു സിനിമയിലെന്നവണ്ണം കടന്നു പോകും.

ethiopia-museum-3

കാഴ്ചകൾ കണ്ട് ഇവിടുത്തെ ഏറ്റവും പ്രധാന മുറിയിലേക്കാണ് നടന്നെത്തിയത്. 3.2 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന സ്ഥലം. ഇന്ന് കാണുന്ന മനുഷ്യരുടെ മുത്തശ്ശി. അതായത് 32 ലക്ഷമാണ് അവരുടെ വയസ്സ്. 'ലൂസി' എന്നാണ് ചരിത്രകാരൻമാർ അവർക്കു കൊടുത്തിരിക്കുന്ന നാമം. ഇത്യോപ്യയിലെ അഫാർ പ്രദേശത്ത് നിന്നും ഒരു സംഘം ശാസ്ത്രകാരൻമാരാണ്  1974 നവംബർ 24ന് ലൂസിയുടെ അസ്ഥികൾ കണ്ടെത്തിയത്. ലോകത്തെവിടയും കാണാനാവാത്ത കാഴ്ച. സന്ദർശകരെല്ലാം വളരെ അദ്ഭുതത്തോടെയാണ് ഇതു നോക്കികണ്ടത്.

ethiopia-museum

രാജ്യാതിരുകളും ജാതിയും മതവും വരുന്നതിന് മുൻപ് ഒരുപാട് മനുഷ്യർ നമുക്ക് മുമ്പ് കടന്നുപോയി എന്നതിന് തെളിവായി ഈ മ്യൂസിയം തലയുയർത്തി നിലകൊള്ളുന്നു. ഇത്യോപ്യൻ യാത്രയിലെ മറക്കാനാവാത്ത കാഴ്ചയുടെ സംതൃപ്തിയുമായാണ് ഞാൻ മ്യൂസിയത്തിൽ നിന്നും തിരിച്ചു നടന്നത്.

English Summary: Ethiopian Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com