ADVERTISEMENT

പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനൊപ്പം അവിടുത്തെ പ്രധാന കാഴ്ചകൾ കാമറയിൽ പകർത്താനും സഞ്ചാരികൾ മറക്കാറില്ല. യാത്രയിൽ കാണുന്ന ചില കാഴ്ച്ചകൾ സത്യത്തിൽ സ്വന്തം കണ്ണുകളെ പോലും വിശ്വസിപ്പിക്കാനാവില്ല. അത്രയ്ക്കും ഗംഭീരമാണ്. നമ്മുടെ ഈ ലോകത്തു ആരെയും വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ചകളുണ്ട്. ഫോട്ടോഗ്രാഫിയെ പോലും അതിശയിപ്പിച്ച ആ നാടുകളെ അറിയാം.

മോനുമെൻറ് വാലി അരിസോണ

sunrise-hunts-mesa-monument-valley-arizona

അരിസോണ-യൂട്ടാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മരുഭൂമിയാണു മോണുമെന്റ് താഴ്വര.മോനുമെന്റ് വാലിയിലെ  നൊവോഹോ ട്രൈബല്‍ പാർക്കാണ് പ്രധാന  ആകർഷണം.ചുവന്ന മണല്‍സ്തൂപങ്ങള്‍  ഉയര്‍ന്നു നില്‍ക്കുന്ന ഈ പാർക്ക് നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട്.വലിപ്പവും വൈവിധ്യവുമുള്ള സ്തൂപങ്ങള്‍ ആദ്യകാഴ്ചയിൽ തന്നേ ആരെയും അതിശയിപ്പിക്കും.

ഈസ്റ്റർ ദ്വീപ്, ചിലി

ahu-tongariki-largest-on-easter-island

നൂറ്റാണ്ടുകൾക്ക് മുമ്പ് റാപ്പ നൂയി ആളുകൾ കൊത്തിയെടുത്ത മനുഷ്യസമാനമായ രൂപങ്ങളാണ് ഈസ്റ്റർ ദ്വീപിലെ അകർഷണങ്ങൾ.ദ്വീപിന്റെ തിരപ്രദേശത്തെല്ലാം നൂറുകണക്കിന് പടുകൂറ്റന്‍ ശിലാപ്രതിമകള്‍ നിഗൂഢഭാവത്തോടെ കടലിലേക്ക് നോക്കി നില്‍ക്കുന്നതുകാണാം! പ്രതിമകളുടെ തലയില്‍ ഭാരമുള്ള കല്‍ത്തൊപ്പിയുമുണ്ട്. പോളിനീസിയയിലെ ഒരു വലിയ അഗ്നിപർവ്വത ദ്വീപ് ആണിത് .ഭൂമിയില്‍ മനുഷ്യര്‍ അധിവസിക്കുന്ന ഏറ്റവും വിദൂരതയിലുള്ള സ്ഥലമാണ് ഈസ്റ്റര്‍ ഐലന്‍ഡ്.ഈ ദ്വീപ് സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ്.

പുര ക്ഷേത്രം ലെംപുയാങ്

temple-gates-lempuyang

സച്ചരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ബാലി . ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അദ്ഭുത ദ്വീപ് തന്നയാണ് ബാലി . ഫോട്ടോഗ്രാഫിക്ക് പറ്റിയ നിരവധി കാഴ്‌ചകൾ  ദൈവങ്ങളുടെ ദ്വീപിലുണ്ട്.പുര ലെംപുയാങ്  ആ കാഴ്ചകളിലൊന്നാണ്.

മേഘങ്ങൾക്കിടയിലുള്ള ഒരു പർവതത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ ഏറ്റവും കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുര ലെംപുയാങ് ക്ഷേത്രം ബാലി ഉബുദിൽ നിന്ന് രണ്ടുമണിക്കൂറും കാൻ‌ഗുവിൽ നിന്ന് രണ്ടര മണിക്കൂറുമുണ്ട് യാത്ര. ക്ഷേത്രകവാടമാണ് ആരെയും ആകർഷിക്കുന്നത്.

ഹാൾസ്റ്റാറ്റ്, ഓസ്ട്രിയ

hallstatt-mountain

സുന്ദരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ടു മനോഹരമാണ്  ഓസ്ട്രിയയിലെ ഹാൾസ്റ്റാറ്റ.ഓസ്ട്രിയയില്‍ സാല്‍സ്‌കാമര്‍ഘട്ട് എന്ന പ്രദേശത്താണ് ഹാള്‍സ്റ്റാറ്റ് സ്ഥിതിചെയ്യുന്നത്.  യുനെസ്‌കോയുടെ ലോക പൈതൃകനഗരങ്ങളുടെ പട്ടികയില്‍ സ്ഥാനമുണ്ട് ഈ ഗ്രാമത്തിന്. ഒരു ചിത്രത്തിലെന്ന പോലെ തോന്നുന്ന മനോഹരമായ മലനിരകളും മലഞ്ചെരുവില്‍ ഒരേ രൂപത്തില്‍ നിര്‍മിച്ച പൂക്കളും മറ്റും കൊണ്ടലങ്കരിച്ച വീടുകളും ഇവയെയൊക്കെ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന തടാകവുമൊക്കെയാണ് ഇവിടുത്തെ അകർഷണങ്ങൾ. ഫോട്ടോഗ്രാഫിക് പറ്റിയ ഇടമാണ്.

മെറ്റിയോറ, ഗ്രീസ്

meteora-monasteries

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണു മെറ്റിയോറ. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ആറ് മൊണാസ്ട്രികള്‍ ചേര്‍ന്ന അത്ഭുതമാണ് ഗ്രീസിലെ മെറ്റിയോറയില്‍ കാണാന്‍ കഴിയുക. പാറ കൊണ്ടുള്ള തൂണുകള്‍ക്ക് മുകളിലാണ് ഈ മോണാസ്ട്രികള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിച്ചേരാനും അല്‍പ്പം ബുദ്ധിമുട്ടാണ്. മൊണാസ്ട്രികളുടെ വാസ്തുവിദ്യ ആരെയും  അതിശയിപ്പിക്കുന്നതാണ്. ഗ്രീസിലെ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ സന്യാസിമഠ സമുച്ചയങ്ങളാണ് മെറ്റെയോറ. 

താംഗ് കലാത്ത്

mount-popa-myanmar

മ്യാൻമറിലെ മണ്ടാലെ മേഖലയിലെ ബുദ്ധവിഹാരവും ക്ഷേത്ര സമുച്ചയവുമാണ് താംഗ് കലാത്ത് (മൗണ്ട് പോപ്പ എന്നും അറിയപ്പെടുന്നു). ഇവിടേയ്ക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഉയരം കൂടിയ അഗ്നിപർവ്വത പ്ലഗിലാണ് ഈ സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്ത കാഴ്ച ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com