സംസ്കാരവും സൗന്ദര്യവും പൈതൃകവും ചരിത്രവും നിറഞ്ഞ സന്തോഷത്തിന്റെ നാടാണ് ഭൂട്ടാൻ. കൂടാതെ ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും കഥകൾ നിറഞ്ഞ അത്ഭുതങ്ങളുടെ നാട് എന്ന വിശേഷണവും ഭൂട്ടാന് സ്വന്തമാണ്. ഭൂട്ടാനിലെ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. പ്രത്യേകതകൾ ഒരുപാടാണ് ഇൗ സ്വപ്ന നഗരത്തിന്. സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നിൽ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ഇന്ത്യക്കാരും നേപ്പാളികളും അധിവസിക്കുന്ന സ്ഥലമാണ് ഭൂട്ടാൻ.
ഭൂട്ടാനിലെ ആകർഷണം
ടൈഗർ നെസ്റ്റ്
ടൈഗേഴ്സ് നെസ്റ്റ് അല്ലെങ്കില്‍ തക് സാങ് മൊണാസ്ട്രി സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ (2995 അടി) ഉയരത്തിലാണ് നിലകൊള്ളുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ഗിരിശൃംഗത്തിലെ പാറക്കെട്ടില്‍ പടുത്തുയര്‍ത്തിയ ഈ ബുദ്ധക്ഷേത്ര സമുച്ചയം ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്.
കഥ ഇങ്ങനെ
പണ്ടു പണ്ട്, 1200 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ഗുരു പദ്മ സംഭവ എന്ന ആചാര്യൻ ഹിമാലയൻ രാജ്യങ്ങളിലാകെ ബുദ്ധ മതസന്ദേശവുമായി ചുറ്റി സഞ്ചരിച്ചു. ‘താമരയിതളിൽ നിന്ന് പിറന്നവൻ’ എന്നാണ് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിച്ചി രുന്നത്. ബുദ്ധസന്ദേശവുമായി ടിബറ്റിൽ എത്തിയ അദ്ദേഹ ത്തിന് അവിടെ വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷേ, അവിടെ അതിസുന്ദരിയായ ഒരു രാജകുമാരി അദ്ദേഹ ത്തിന്റെ ശിഷ്യയും ജീവിതപങ്കാളിയുമായി. ടിബറ്റൻ ബുദ്ധിസ ത്തിന്റെ മാതാവായി അറിയപ്പെടുന്ന യേഷേ സൊഗ്യാൽ രാജകുമാരിയായിരുന്നു അത്. തിബത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഗുരുപദ്മസംഭവയെ രക്ഷിച്ച് ഭൂട്ടാനിലെത്തിച്ചത് ആ രാജകുമാരിയാണത്രെ. എങ്ങനെയെന്നോ? ആത്മീയശക്തി കൊണ്ട് രാജകുമാരിയൊരു പെൺകടുവയായി മാറി! പിന്നെ പദ്മസംഭവയെ പുറത്തിരുത്തി തിബത്തിൽ നിന്ന് ഭൂട്ടാനിലെ ഈ മലമുകളിലേക്ക് ആ പെൺകടുവ പറന്നുവന്നത്രെ!
ഈ മലമുകളിലെ പുലി മടകളിലൊന്നിലാണ് പദ്മസംഭവ പിന്നീട് ഏകാന്ത ധ്യാന ത്തിൽ മുഴുകിയത്. മൂന്നു വർഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും നീണ്ട അഗാധധ്യാനം. ഹിമാല യൻ നാടുകളിലാകെ ബുദ്ധമതത്തിന്റെ പരമകാരുണ്യം പരത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കിയ ധ്യാനമായിരുന്നു അത്. ലോകം പിന്നീട് അദ്ദേഹത്തെ ‘രണ്ടാം ബുദ്ധൻ’ എന്നു വിളിച്ചു.
നാല് ക്ഷേത്ര കെട്ടിടങ്ങളും എട്ട് ഗുഹകളും ഉൾക്കൊള്ളുന്നതാണ് പറോ തക്‌ത്സാങ്. കുത്തനെയുള്ള കയറ്റം കയറി വേണം ഇവിടെയെത്താൻ. മൊണാസ്ട്രിയിലേക്കുള്ള സന്ദർശനംത്തിനു ഒരു ദിവസം മുഴുവൻ എടുക്കും. യാത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ഭൂട്ടാനിലെത്തുന്നവർ ടൈഗർ നെസ്റ്റ് കാണാതെ മടങ്ങില്ല.
കാലാവസ്ഥ മാറുന്നതിനനുസരിച്ചു ഭൂട്ടാനിലെ കാഴ്ചകളിലും വ്യത്യസങ്ങളുണ്ടാകും. ഓരോ സീസണുകളിലും അവിടുത്തെ കാഴ്ചകൾ എന്തെല്ലാമെന്നറിഞ്ഞു യാത്രയ്ക്കു തയ്യാറെടുക്കാം. വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നതു വേറിട്ട കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും.