ADVERTISEMENT

ഭൂമിയിൽ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള നിരവധി ഇടങ്ങളുണ്ട്.  രഹസ്യങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ പ്രപഞ്ചം. ലോകത്തിലെ ഏറ്റവും അപകടമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാൻ പറ്റില്ലായിരുന്നു ഇതുവരെ. എന്നാലിപ്പോൾ ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടം കണ്ടെത്തിരിയിരിക്കുകയാണ് കുറേ ഗവേഷകർ. 

ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലാണ്  ഈ സ്ഥലം സ്ഥിതി ചെയ്യുന്നതെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമയിൽ ഒക്കെ കാണുന്നതുപോലെയുള്ള അത്യന്തം വീരോചിതമായ പ്രവർത്തനത്തിലൂടെയാണ് അവർ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

‌തെക്ക്-കിഴക്കൻ മൊറോക്കോയിലെ അൾജീരിയ-മൊറോക്കോ അതിർത്തിയിൽ ക്രിറ്റേഷ്യസ് പാറക്കെട്ടുകളുടെ ഒരു പ്രദേശമായ കെം കെം ഗ്രൂപ്പാണ് കൃത്യമായ സ്ഥാനം. സഹാറ മരുഭൂമിയുടെ വടക്കുപടിഞ്ഞാറൻ അറ്റത്താണ് ഈ സ്ഥലം. ഇന്നത്തെ അവസ്ഥയും ദിനോസറുകളുടെ കാലഘട്ടത്തിലെ വിവരങ്ങളും  അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ ഈ സ്ഥലത്തിന്റെ പ്രാധാന്യം നിർണ്ണയിച്ചത്. മാംസഭോജികളായ ജീവി വർഗ്ഗമായിരുന്നു  ഇവിടെയുണ്ടായിരുന്നതെന്നും മനുഷ്യന് ഏതാനും നിമിഷങ്ങൾ മാത്രമേ ഈ പ്രദേശത്ത് നിൽക്കാനാകുകയുള്ളുവെന്നും കണ്ടെത്തി. 

“ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായിരുന്നു ഇതെന്നും മനുഷ്യ ജന്മം  അധികകാലം നിലനിൽക്കാത്ത സ്ഥലമാണിതെന്നും  ഗവേഷകർ പറയുന്നു. ഏകദേശം 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഇപ്പോൾ തെക്ക്-കിഴക്കൻ മൊറോക്കോ എന്നറിയപ്പെടുന്ന സഹാറ മരുഭൂമിയുടെ ഒരു ഭാഗം, ഭയാനകമായ ദിനോസറുകളുടെ വാസസ്ഥലമായിരുന്നു, 

കെം കെം ഗ്രൂപ്പ് എന്ന ഈ പുരാതന ശിലാരൂപ സൈറ്റിൽ നിന്നും  ഫോസിലുകളുടെ വലിയൊരു ശേഖരം കണ്ടെത്തി.അതിൽ ഏറ്റവും വലിയ മൂന്നു ജന്തുക്കളും പറക്കുന്ന ഉരഗങ്ങളും ഉൾപ്പെടുന്നു.

പഠനമനുസരിച്ച്, ഏകദേശം 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം വരണ്ട തരിശുഭൂമിയായിരുനില്ല മറിച്ച് ഇവിടെ ജീവൻ നിലനിന്നിരുന്ന സമയത്ത് ഉഷ്ണമേഖലാ കാലാവസ്ഥയും ജല-ഭൂപ്രദേശങ്ങളുമുള്ള ഒരു സമഗ്ര നദീസംവിധാനമായിരുന്നു ഉണ്ടായിരുന്നതെന്നും ഗവേഷകർ പറയുന്നു.

കെം കെം ഗ്രൂപ്പിൽ നിന്നുള്ള ഫോസിലുകൾ വെളിപ്പെടുത്തുന്നത് മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും വലിയ മൂന്നു  ദിനോസറുകളെ ഉൾക്കൊള്ളുന്ന പ്രദേശം കൂടിയാണെന്നാണ്. 40 അടിയിലധികം ഉയരുള്ള ദിനോസർ വിഭാഗത്തിൽ പെടുന്ന ജീവി വരെ ഇതിൽ ഉൾപ്പെടുന്നു. ഭയപ്പെടുത്തുന്ന ഓങ്കോപ്രിസ്റ്റിസ് എന്ന വലിയൊരു ശുദ്ധജല സോഫിഷും ഇവിടെയുണ്ടായിരുന്നത്രേ. മുള്ളുവേലികൾ പോലെയായിരുന്നു ഈ മീനിന്റെ പല്ലുകൾ. 

ഇത്തരത്തിൽ വളരെ ഭയാനകമായൊരു ആവാസ വ്യവസ്ഥയായതിനാലാണ് ഈ സ്ഥലത്തെ ഏറ്റവും അപകടം നിറഞ്ഞതായി കണക്കാക്കാൻ കാരണം.

English Summary: Most Dangerous Place In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com