ADVERTISEMENT

15 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 47000 ലേറെ കിലോമീറ്റർ ദൂരം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും അപകടകരവുമായ ഹൈവേയാണിത്. തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും റോഡുകളുടെ ഒരു ശൃംഖലയാണ് പാൻ-അമേരിക്കൻ ഹൈവേ. ഗിന്നസ് ലോക റെക്കോർഡനുസരിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള, ഗതാഗതയോഗ്യമായ പാതയാണ് പാൻ-അമേരിക്കൻ ഹൈവേ.

അലാസ്കയിലെ പ്രൂഡോ ബേ മുതൽ അർജന്റീനയിലെ ഉഷുവയ വരെ 48,000 കിലോമീറ്റർ (30,000 മൈൽ) ദൈർഘ്യമുണ്ട് ഈ റോഡിന്. 

മധ്യ-തെക്കേ അമേരിക്കകൾക്കിടയിലുള്ള, 160 കിലോമീറ്റർ വീതിയുള്ള ഡാരിയൻ ഗ്യാപ്പാണ് ഈ ഹൈവേയിലെ പ്രധാന വെല്ലുവിളി. ഡാരിയൻ പ്രവിശ്യയെ തെക്കേ അമേരിക്കയിലെ കൊളംബിയയിൽ നിന്ന് വേർതിരിക്കുന്ന ചതുപ്പ് നിലത്തിന്റെയും വനത്തിന്റെയും വലിയ ഭാഗമാണ് ഡാരിയൻ ഗ്യാപ്. ഈ പ്രദേശത്ത് എത്തുമ്പോൾ വഴി മുറിയുകയാണ്. പിന്നെയുളളത് അത്യന്തം അപകടം നിറഞ്ഞ ചെറുകാട്ടുവഴികളും. ഇവിടെ ഒരു റോഡ് നിർമ്മിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആർക്കുമില്ല.

pan-american-highway1

കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലെ, അർജന്റീന എന്നീ 14 ഓളം രാജ്യങ്ങളിലൂടെ ഈ ദേശീയപാത കടന്നുപോകുന്നതിനാൽ, പല തരത്തിലുള്ള സംസ്കാരങ്ങളിലൂടെയും ജീവിതങ്ങളിലൂടെയുമുള്ള സഞ്ചാരം കൂടിയാണത്. ദേശീയപാതയുടെ ചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയുള്ളപ്പോൾ മാത്രമേ കടന്നുപോകാൻ കഴിയൂ, പല പ്രദേശങ്ങളിലും ഡ്രൈവിങ് അപകടകരവുമാണ്. 

ആർട്ടിക്, ബോറൽ ഫോറസ്റ്റ്, പർവതങ്ങൾ, വരണ്ട മരുഭൂമികൾ, ഉഷ്ണമേഖലാ കാടുകൾ എന്നിങ്ങനെ വിവിധ കാലാവസ്ഥകളിലൂടെയുള്ള  യാത്രയ്ക്കിടയിൽ നിരവധി പ്രകൃതിദൃശ്യങ്ങളും കാണാം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പർവതനിരയായ ആൻഡീസ് പർവതനിരയിലൂടെയും ഈ വഴി നീളുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളിലൊന്നാണിതെന്ന് പലരും സാക്ഷ്യപ്പെടുത്തിയതാണ്. പാൻ-അമേരിക്കൻ ഹൈവേയുടെ പ്രശസ്തമായ വിഭാഗങ്ങളിൽ അലാസ്ക ഹൈവേയും ഇന്റർ-അമേരിക്കൻ ഹൈവേയും (അമേരിക്കയും പനാമ കനാലും തമ്മിലുള്ള ഭാഗം) ഉൾപ്പെടുന്നു.

കടുത്ത തണുപ്പ് കാരണം, വടക്ക്, തെക്ക് ഭാഗങ്ങളിലേക്കു ശൈത്യകാലത്ത്  യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. അതായത്, ഈ ഹൈവേയിലൂടെയുള്ള യാത്ര പൂർത്തിയാകാൻ ഏതാണ്ട് ഒന്നര വർഷം വേണ്ടിവരും.

English Summary : The Pan American Highway: The Longest Road In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com