ADVERTISEMENT

കരീബിയന്‍ സൗന്ദര്യം ആവാഹിച്ച സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് ഇന്ത്യാക്കാർക്ക് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യമാണ്. ലീവാര്‍ഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. പ്രകൃതിഭംഗി ആവോളം ആസ്വദിക്കാം ഈ രണ്ട് ദ്വീപുകളിലേക്കു പോയാല്‍. അധികം തിരക്കുകളില്ലാത്ത മനോഹരമായ ബീച്ചുകളും പര്‍വതനിരകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 3 മാസം വരെ ഇവിടെ വീസയില്ലാതെ താമസിക്കാം.

 

ഇപ്പോൾ, ഇവിടേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ കൂടുതൽ കോറോണ കേസുകൾ ഇല്ലാത്തതിനാൽ രാജ്യം ടൂറിസ്റ്റുകളെ അനുവദിക്കാൻ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി തിമോത്തി ഹാരിസ് പ്രഖ്യാപിച്ചു.

 

ടൂറിസത്തെ പുതിയൊരു തലത്തിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് രാജ്യം ഇപ്പോൾ. വിദേശത്ത് നിന്നുള്ളവർക്ക് സർക്കാർ ഫണ്ടിലേക്ക് സംഭാവന നൽകി പൗരത്വം നേടാം എന്നതാണ് ദ്വീപ് മുന്നോട്ടുവയ്ക്കുന്ന പുതിയ പദ്ധതി. സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റ്മെന്റ് എന്നാണ് ഈ പദ്ധതിയുടെ പേര്. 

സാമ്പത്തിക സംഭാവനയ്ക്ക് പകരമായി ‘സാമ്പത്തിക പൗരന്മാരായി’ മാറുന്നതിന് പ്രശസ്തരായ വിദേശ നിക്ഷേപകരെ സർക്കാർ സ്വാഗതം ചെയ്യുന്നു. 

 

നിക്ഷേപകർക്ക് സെന്റ് കിറ്റ്സ് ആൻഡ് നെവിസിൽ കുറഞ്ഞത് 150,000 യുഎസ് ഡോളർ സർക്കാർ ഫണ്ടിലേക്ക് സംഭാവന ചെയ്തുകൊണ്ട്  പൗരത്വം നേടാം. ഇപ്പോൾ കൊറോണ മൂലം വിനോദസഞ്ചാരമേഖല ആകെ താറുമാറായി കിടക്കുന്ന സാഹചര്യമാണ് എല്ലായിടത്തും. ഈ ഒരു അവസ്ഥയെ മറികടക്കാനുള്ള പദ്ധതിയായിട്ടാണ് ദ്വീപ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പൗരത്വ പദ്ധതി  കൂടുതലും കുടുംബങ്ങൾക്കായിരിക്കും അനുയോജ്യം.

 

സെന്റ് കിറ്റ്സ് ആൻഡ് നെവിസ് സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതാണ്. 1984ൽ സ്ഥാപിതമായ ഈ പ്രോഗ്രാം യോഗ്യതയുള്ള അപേക്ഷകർക്ക് സംഭാവനയിലൂടെയോ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെയോ പൗരത്വം നൽകുന്നു. സുസ്ഥിര വളർച്ചാ ഫണ്ടിലേക്ക് (എസ്‌ജി‌എഫ്) കുറഞ്ഞത് 150,000 ഡോളർ നിക്ഷേപം അല്ലെങ്കിൽ റിയൽ എസ്റ്റേറ്റിൽ 400,000 ഡോളർ നിക്ഷേപം എന്നിങ്ങനെയാണ് പദ്ധതി. 

 

കരീബിയൻ യൂറോപ്പിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വീസ രഹിത യാത്രയ്ക്കുള്ള മികച്ച രണ്ടാമത്തെ പാസ്‌പോർട്ടാണ് സെന്റ് കിറ്റ്സ് പാസ്‌പോർട്ട്. നിക്ഷേപം നടത്തിയ ശേഷം പാസ്‌പോർട്ട് ലഭിക്കാൻ 6 മാസം എടുക്കും.

 

പൗരത്വ ആനുകൂല്യങ്ങൾ

∙ സ്വിറ്റ്സർലൻഡ്, യുകെ, അയർലൻഡ് എന്നിവയുൾപ്പെടെ എല്ലാ യൂറോപ്യൻ യൂണിയൻ ഷെൻഗൻ രാജ്യങ്ങളിലേക്കും വീസ രഹിത യാത്ര. 

∙ സെന്റ് കിറ്റ്സിലേക്ക് റെസിഡൻസിയോ സന്ദർശനമോ ആവശ്യമില്ല. 

∙ നികുതി രഹിതം - വരുമാനമോ സമ്പത്ത് നികുതിയോ ഇല്ല.

∙ ആജീവനാന്ത പൗരത്വം.

∙ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് എളുപ്പമുള്ള രണ്ടാമത്തെ പാസ്‌പോർട്ടും പൗരത്വവും.

 

വിസ്തൃതിയിലും ജനസംഖ്യയിലും അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് സെയ്ന്റ് കിറ്റ്സ് ആൻഡ് നെവീസ്. തെക്കൻ കരീബിയൻ പ്രദേശങ്ങളിൽ അത്ര അറിയപ്പെടാത്തതും എന്നാൽ ആഡംബരപൂർണവുമായ ഇരട്ട ദ്വീപുകൾ ആണിത്. സെന്റ് കിറ്റ്സ് ആൻഡ് നെവിസ് റിസോർട്ടിലെ വിശ്രമവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് മികച്ച ചോയ്സ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com