ADVERTISEMENT

കൊറോണ ഭീതിയെ തുടർന്ന് ലോക്ഡൗണിലായതോടെ യാത്രകൾ ഒഴിവാക്കി മിക്കവരും വീട്ടിൽ സുരക്ഷിതരായി കഴിയുകയായിരുന്നു. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യപിച്ചതോടെ ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിക്കാനും എല്ലാവരും തയാറായി. മുഖാവരണം ധരിച്ചാണ് ആവശ്യങ്ങൾക്കായി മിക്കവരും പുറത്തേക്കിറങ്ങുന്നത്.

ദുബായിലുള്ളവർക്ക് സന്തോഷകരമായ വാർത്തയാണ് എത്തിയിരിക്കുന്നത്. ദുബായ് മുൻസപ്പാലിറ്റിയുടെ കീഴിലുള്ള ചില പാർക്കുകളും ബീച്ചുകളും തുറന്നു. ബീച്ചുകൾ മാത്രമല്ല ദുബായിലെ മ്യൂസിയങ്ങളും തുറക്കാനൊരുങ്ങുകയാണ്. ജൂൺ ഒന്നുമുതൽ ഇവ തുറന്ന് പ്രവർത്തിച്ചേക്കും.

പുറത്തിറങ്ങാനും കാഴ്ചകൾ ആസ്വദിക്കുവാനുള്ള ആവേശത്തിലാണെങ്കിലും എല്ലാവരും സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും വേണം ബീച്ചിലും പാർക്കിലും എത്താൻ. അല്ലാത്തവർക്ക് കനത്ത പിഴ ഇൗടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജൂമേരയ, ജെ.ബി.ആർ, അൽ മംസാർ, ഉമ്മ് സുഖ്വെം എന്നീ ബീച്ചുകളാണ് തുറന്നത്. മുൻസിപ്പാലിറ്റി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സഞ്ചാരികൾക്ക് ദുബായിൽ ഇപ്പോഴും വിലക്ക് തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com