ADVERTISEMENT

യൂറോപ്പിൽ കഴിഞ്ഞ വർഷം അസാധാരണമായ വേനൽക്കാലമാണ് അനുഭവപ്പെട്ടത്.സ്പെയിനിലെ ഏഴ് കാലാവസ്ഥാ സ്റ്റേഷനുകൾ ജൂണിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി, ജൂലൈയിലും ഓഗസ്റ്റിലും രാജ്യത്തുടനീളം ശരാശരി ഉയർന്ന താപനിലയും വരൾച്ചയും രേഖപ്പെടുത്തി. എന്നാൽ ആ അസാധാരണ വേനൽക്കാലത്ത് സ്പാനിഷ് പ്രവിശ്യയായ കോസെറസിൽ അപ്രതീക്ഷിതമായ ഒരു കാഴ്ചയും  വെളിപ്പെട്ടു. കഠിനമായ വരൾച്ച കാരണം നദി വല്ലാതെ വരണ്ടുണങ്ങി. ആ സമയം വാൽഡെക്കാസ് റിസർവോയറിന്റെ മധ്യത്തിൽ 4,000 മുതൽ 7,000 വർഷം വരെ പഴക്കമുള്ള വൃത്താകൃതിയിലുള്ളൊരു ചരിത്രം പ്രത്യക്ഷമായി.

“സ്പാനിഷ് സ്റ്റോൺഹെഞ്ച്” എന്നറിയപ്പെടുന്ന മെഗാലിത്തിക് സ്മാരകമായിരുന്നു അത്. 100ത്തിലധികം ഗ്രാനൈറ്റ് കല്ലുകളാൽ നിർമിച്ചിരിക്കുന്ന സ്മാരകത്തിലെ  ചില കല്ലുകൾ 1.8 മീറ്റർ വരെ ഉയരത്തിൽ 26 മീറ്റർ വ്യാസമുള്ള വൃത്തത്തിൽ ക്രമീകരിച്ചിരിക്കുന്നു. നദിയുടെ തീരത്ത് തന്ത്രപ്രധാനമായ യഥാർത്ഥ സ്ഥാനം ഉള്ളതിനാൽ ഇത് ഒരു ക്ഷേത്രമായും ശ്മശാന സ്ഥലമായും ഒരു വ്യാപാര സ്ഥലമായും ഉപയോഗിച്ചിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്. ഇത് പിന്നീട് റോമാക്കാർ കൊള്ളയടിച്ചതായും പറയപ്പെടുന്നു.

1920 കളിൽ ജർമൻ ഗവേഷകനായ ഹ്യൂഗോ ഒബർ‌മെയർ സൈറ്റിന്റെ  ഖനനത്തിന് നേതൃത്വം നൽകി.എന്നാൽ, അദ്ദേഹത്തിന്റെ പഠനങ്ങൾ 1960 വരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. മൂന്നു വർഷത്തിനുശേഷം, ഈ പ്രവിശ്യയുടെ വികസിത പ്രദേശങ്ങളിലേക്ക് വെള്ളവും വൈദ്യുതിയും എത്തിക്കാനുള്ള പദ്ധതിയായ വാൽഡെക്കാനസ് റിസർവോയർ നിർമി ച്ചതിലൂടെ ഈ പ്രദേശം വെള്ളത്തിനടിയിലായി.

പിന്നീട് പല വേനൽക്കാലങ്ങളിൽ  ജലനിരപ്പ് കുറയുമ്പോൾ ഏറ്റവും ഉയരമുള്ള കല്ലുകളുടെ നുറുങ്ങുകൾ ചിലപ്പോൾ പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാൽ 2019 ലെ വരൾച്ചയാണ്  ആദ്യമായി “ഗ്വാഡാൽപെരലിന്റെ നിധി എന്നറിയപ്പെടുന്ന ഈ സ്റ്റോൺഹെഞ്ച് ഏകദേശം 60 വർഷത്തിനുശേഷം പൂർണ്ണമായും ദൃശ്യമാക്കിയത്.

നിരവധി വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ഇവിടം ആകർഷിക്കുന്നുണ്ട്. എന്നാൽ സർക്കാരിൻറെ സംരക്ഷണം ഇല്ലാതെ ഈ പ്രദേശം നിലനിർത്താൻ ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികൾ പറയുന്നു. പല കാലങ്ങളിലായുള്ള കാലാവസ്ഥ വ്യതിയാനങ്ങളിലൂടെ കടന്നു പോന്ന ഈ സ്മാരകം നിരവധി കേടുപാടുകളും സംഭവിച്ചാണ് ഇപ്പോഴും നിൽക്കുന്നത്. കഴിഞ്ഞ ശരത്കാലത്തിൽ മഴ തിരിച്ചെത്തിയതോടെ, വാൽഡെക്കാനാസ് ജലനിരപ്പ് സാധാരണ നിലയിലേക്ക് പോയി, അപ്പോൾ വീണ്ടും ഈ സ്മാരകം വെള്ളത്തിനടിയിലായി. അടുത്ത വേനലിലായി ഇവിടെയുള്ളവർ കാത്തിരിക്കുകയാണ് ചരിത്രത്തിന്റെ ശേഷിപ്പിനെ വീണ്ടും കാണാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com