sections
MORE

ആത്മാവിനെ സ്വർഗത്തിലേക്ക് എത്തിക്കുന്ന കപ്പൽ; ഈജിപ്ഷ്യൻ അദ്ഭുതം

Egyptian-boat
Image from Youtube
SHARE

ഗിസയിലെ പുരാതന ഈജിപ്ഷ്യൻ പിരമിഡുകൾ നൂറ്റാണ്ടുകളായി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ രഹസ്യങ്ങളാൽ മനുഷ്യരാശിയെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. അദ്ഭുത കഥകളും മിത്തുകളും ചേര്‍ന്നു കി‌ടക്കുന്ന ഈജിപ്ത് എന്നും സഞ്ചാരികളെ ഏറെ അദ്ഭുതപ്പെടുത്തിയിട്ടുള്ള നാടാണ്. ഈജിപ്ഷ്യൻ മണ്ണിൽ ഒരിക്കൽ ഭരിച്ചിരുന്ന ഭരണാധികാരികളുടെ നഷ്ടപ്പെട്ട അറിവും നിധികളും ശവക്കുഴികളും വീണ്ടെടുക്കാൻ കാലങ്ങളായി ഗവേഷകർ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. കാലങ്ങളിലായി പല തരത്തിലുള്ള നിധികളും രഹസ്യങ്ങളും ചുരുളഴിഞ്ഞുകൊണ്ടേയിരുന്നു. ഈജിപ്തിന്‍റെ അത്ഭുതങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന വിസ്മയങ്ങള്‍ ഇൗ നാട്ടിലുണ്ട്.

ഗിസയിലെ ഗ്രേറ്റ് പിരമിഡിന് സമീപം‌‌‌ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ പുരാതന കപ്പലിന്റെ പഴക്കമാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്. മഹാഭാരത കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്നും ഏകദേശം 5,000 വർഷം പഴക്കമുള്ളതുമാണീ  ബോട്ടെന്നാണ് ഗവേഷകർ പറയുന്നത്. ഫറവോൻ ഖുഫുവിന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് എത്തിക്കുന്നതിനായി അടക്കം ചെയ്തതാണ് ഈ ബോട്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, ഫറവോന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് എത്തിക്കുന്നതിനായി പുരാതന കപ്പൽ ഫറവോൻ ഖുഫുവിന്റെ ശ്മശാന സ്ഥലത്തിന് സമീപം മന:പൂർവ്വം കുഴിച്ചിട്ടതാണത്രേ. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പുരാതന ഈജിപ്ഷ്യൻ വിശ്വാസത്തിൽ നിന്നാണ് ഇത് വരുന്നത്; ഫറവോന്റെ ആത്മാവിനെ ആകാശത്തേക്ക് കൊണ്ടുപോകാൻ ബോട്ടുകൾ ആവശ്യമാണെന്ന് അവർ വിശ്വസിച്ചു.

മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന ഈ ബോട്ട് വീണ്ടെടുക്കുന്നതിനായി, ജപ്പാനിലെ വാസെഡ സർവകലാശാലയിൽ നിന്നുള്ള  സംഘമടക്കം ശാസ്ത്രജ്ഞരുടെ ഒരു കൂട്ടം തന്നെ ഇവിടെ പ്രവർത്തിച്ചു.ബോട്ട് വീണ്ടെടുക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ വരെ ആവിഷ്കരിച്ചു.

പുരാതന കാലത്തെ ഏറ്റവും പഴയതും വലുതും സംരക്ഷിക്കപ്പെടുന്നതുമായ കപ്പലുകളിൽ ഒന്നാണ് ഖുഫുവിന്റെ കപ്പൽ.ഇതിന് 43.6 മീറ്റർ (143 അടി) നീളവും 5.9 മീറ്റർ (19.5 അടി) വീതിയുള്ളതിനാൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കപ്പലായി കണക്കാക്കപ്പെടുന്നു.മരപ്പണിയുടെ ഒരു മാസ്റ്റർപീസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ കപ്പൽ കപ്പലോട്ടത്തിനായി രൂപകൽപ്പന ചെയ്തതല്ലെന്ന് വ്യക്തമാണ്, കാരണം  പാഡ്ലിംഗിന് അല്ലെങ്കിൽ തുഴയുന്നതിനാവശ്യമായ യാതൊരു ഇടവും ഇതിൽ ഉൾപ്പെട്ടിട്ടില്ല.

English Summary: The Egyptian boat buried for 5,000 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA