ADVERTISEMENT

കുരിശുമരണത്തിലേക്ക് നടന്നടുക്കവേ യേശുക്രിസ്തുവിന്‍റെ പാവനരക്തം വീണു കുതിര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്ന റോമിലെ 28 ‘വിശുദ്ധ പടി’കള്‍ ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ഹെലീനയാണ് ഈ പടികൾ ജറുസലമില്‍നിന്നു റോമിലേക്കു കൊണ്ടുവന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ‘സ്കാല സാങ്ങ്റ്റ’ എന്ന് വിളിക്കപ്പെടുന്ന ഈ പടികള്‍ 1700 കളുടെ തുടക്കം മുതൽ മരപ്പാളികൾ കൊണ്ടു പൊതിഞ്ഞു സംരക്ഷിച്ചു വരികയായിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ൽ ഹ്രസ്വകാലത്തേക്ക് ഇത് തുറന്നു.

 

വത്തിക്കാനിലെ പുണ്യസ്ഥലങ്ങളില്‍ വച്ച് ഏറ്റവും അമൂല്യമായി കരുതപ്പെടുന്ന ഈ കോണിപ്പടികള്‍ പൊതുജനശ്രദ്ധയിലേക്ക് വരുന്നത് 300 വർഷം മുന്‍പാണ്. പക്ഷേ ഈ മാര്‍ബിള്‍ നിര്‍മിത പടികള്‍ സന്ദർശകർക്കായി തുറന്നുകൊടുത്തത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. 

 

മധ്യകാലഘട്ടത്തിൽ, ‘സ്കാല പിലാത്തി’ (പീലാത്തോസിന്‍റെ പടികൾ) എന്നാണ് ഇവയെ വിളിച്ചിരുന്നത്. മുട്ടില്‍ നിന്നുകൊണ്ടു മാത്രമേ ഈ പടികള്‍ കയറാനാവൂ. 1589ല്‍ സാധാരണ ഉപയോഗത്തിനായി ഈ പടികളുടെ ഇരുവശത്തും രണ്ടു ഗോവണികള്‍ വീതം നിര്‍മ്മിച്ചു. 1724-ൽ, ബെനഡിക്റ്റ് പന്ത്രണ്ടാമൻ മാർപാപ്പ സംരക്ഷണത്തിനായി ഈ മാർബിൾ പടികൾ മരത്തിൽ പൊതിഞ്ഞു. പടികൾ കയറുന്ന തീർഥാടകർ മാർബിളിനു നാശം വരുത്തിയതിനെതുടർന്നായിരുന്നു ഇത്. 

 

2019 ലാണ് ഈ ആവരണം നീക്കം ചെയ്തത്. 2019 ഏപ്രിലിനും 2019 ജൂലൈയ്ക്കുമിടയിൽ പടികൾ പൊതുജനങ്ങൾക്കായി തുറന്നിടുകയും പിന്നീട് വീണ്ടും തടിയിൽ മൂടുകയും ചെയ്തു. ഈ സമയത്ത് തീർഥാടകർക്ക് 300 വർഷത്തിനിടെ ആദ്യമായി മുട്ടുകുത്തി മാർബിൾ പടികൾ കയറാൻ അനുവാദം ലഭിച്ചു.

 

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ചാള്‍സ് ഡിക്കന്‍സ് തുടങ്ങി അനവധി പ്രമുഖര്‍ ഈ പടികള്‍ കയറിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com