ADVERTISEMENT

രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ് കർണാടകയിലുള്ള സഹസ്ര ലിംഗ തീർഥാടനകേന്ദ്രം.രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ സ്ഥലം സിർസി പട്ടണത്തിലെ ഷാൽമല നദിയുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഷാൽമലയുടെ തീരത്തുള്ള പാറകളിൽ കൊത്തിയെടുത്ത 1000 ശിവലിംഗങ്ങൾക്ക് പേരുകേട്ട സ്ഥലമാണിത്.  ഇവിടുത്തെ കൊത്തുപണികൾ പ്രശസ്തമാണ്.

എല്ലാ വർഷവും മഹാ ശിവരാത്രിയുടെ പുണ്യകർമത്തിൽ രാജ്യമെമ്പാടുമുള്ള ഭക്തർ ശിവ പൂജ നടത്താൻ ഈ സ്ഥലം സന്ദർശിക്കുന്നു. ആയിരം ശിവലിംഗങ്ങളിലെ പലതും നദിയുടെ അടിത്തട്ടിലാണ്. വെള്ളത്തിന്റെ നില താഴുമ്പോൾ മാത്രമാണ് അവയൊക്കെയും പ്രത്യക്ഷപ്പെടുന്നത്.

ചിലത് തീരത്ത് തലയുയർത്തി നിൽക്കുമ്പോൾ ചിലത് മണ്ണിനടിയിലായിരിക്കും. അത്രയും നിഗൂഢവും മനോഹരമാണ് ഈ ഇടം.

ഈ ശിവലിംഗങ്ങളൊന്നും ഒരേ ആകൃതിയിലോ വലുപ്പത്തിലോ ഉള്ളതല്ല.നദിയിലെ ജലത്തിന്റെ ശക്തി കാലാകാലങ്ങളിലായി ഈ ശിവലിംഗങ്ങളുടെ രൂപത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിലത് നീക്കം ചെയ്യപ്പെടുകയോ പൂർണ്ണമായും രൂപഭേദം സംഭവിക്കുകയോ ചെയ്തിരിക്കുന്നു. ഈ അദ്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർ, ജലനിരപ്പ് കുറയുമ്പോൾ മാത്രം സ്ഥലം സന്ദർശിക്കുന്നതാണ് നല്ലത്. ശിവലിംഗങ്ങളുടെ യഥാർത്ഥ കൊത്തുപണികൾ കാണാൻ ആ സമയമാണ് ഉചിതം. അല്ലാത്തെ സമയങ്ങളിൽ ഇവയെല്ലാം വെള്ളത്തിനടിയിലായിരിക്കും. 

കംബോഡിയയിലെ സീം റീപ്പിലെ സഹസ്രലിംഗയെക്കുറിച്ച്

ഹെഡ് ബ്രിഡ്ജ്' എന്നർഥമുള്ള കബാൽ സ്‌പീൻ എന്നും അറിയപ്പെടുന്ന കമ്പോഡിയൻ സഹസ്രലിംഗ 1969-ൽ ജീൻ ബോൾബെറ്റ് എന്ന നരവംശശാസ്ത്രജ്ഞൻ ആണ് കണ്ടെത്തിയത്. എന്നാൽ കംബോഡിയൻ ആഭ്യന്തരയുദ്ധം കാരണം, ഈ സ്ഥലം ഏകദേശം 20 വർഷത്തിനുശേഷം മാത്രമാണ്  സന്ദർശിക്കാൻ സുരക്ഷിതമെന്ന് പ്രഖ്യാപിച്ചത്.  ഈ മനോഹരമായ സൈറ്റ് ഇപ്പോൾ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായി കണക്കാക്കപ്പെടുന്ന അങ്കോർ വാട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് കംബോഡിയൻ സഹസ്രലിംഗ നിലകൊള്ളുന്നത്. ഇവിടെയും നദിക്കരയിൽ കൊത്തിയെടുത്ത ആയിരം ശിവലിംഗങ്ങളുണ്ട്, എന്നാൽ ഇത് ഇന്ത്യയിലേത് പോലെ ഒരു തീർത്ഥാടനകേന്ദ്രം അല്ല.

ചരിത്രത്തെ സംബന്ധിച്ചിടത്തോളം, ഈ ശിവലിംഗങ്ങൾ എപ്പോൾ കൊത്തിയെന്നും അതിന്റെ പിന്നിലെ ഉദ്ദേശ്യമെന്താണെന്നും വസ്തുതാപരമായതൊന്നും ആർക്കും അറിയില്ല.പ്രദേശവാസികളുടെ വിശ്വാസമനുസരിച്ച്, ഈ ശിവലിംഗങ്ങൾ പ്രകൃതി തന്നെ നിർമിച്ചതാണെന്നും പറയപ്പെടുന്നു. മാത്രമല്ല, ശിവലിംഗങ്ങളിൽ നിന്ന് ഒഴുകുന്ന വെള്ളം നെൽവയലുകളിൽ എത്തുമ്പോൾ അവ കൂടുതൽ ഫലഭൂയിഷ്ഠമാകുമെന്നും അവർ വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com