sections
MORE

200 അടി താഴ്ചയിൽ ഭൂമിക്കടിയിലായി സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍

Derinkuyu-underground-city
SHARE

വിചിത്രമായ ഒരു യക്ഷിക്കഥയിൽ നിന്ന് പറിച്ചെടുത്ത് പൂർണമായും അനറ്റോലിയൻ സമതലങ്ങളിൽ സ്ഥാപിച്ചതു പോലെ എന്ന് വേണമെങ്കിൽ കപ്പോഡോഷ്യയെ വിശേഷിപ്പിക്കാം. വിനോദസഞ്ചാരികളുടെ ഇഷ്ടം ഡെസ്റ്റിനേഷനുകളിലൊന്നാണ് കപ്പോഡോഷ്യ. തേനീച്ച കൂട് പോലെയുള്ള കുന്നുകളുടെയും സൗന്ദര്യവും ഉയർന്ന പാറകളുടെയും ഭൂമിശാസ്ത്രപരമായ വിചിത്രതയും നിറഞ്ഞതാണ് ഈ നാട്.  അതിശയകരമായ ഭൂപ്രകൃതി ഇവിടുത്തെ മനുഷ്യ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കപ്പഡോഷ്യയിലെ ഭൂഗർഭ നഗരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏകദേശം 200 അടി വരെ ആഴത്തിൽ ഭൂമിക്കടിയിലായി സ്ഥിതി ചെയ്യുന്ന നഗരമുണ്ട് അങ്ങ് തുർക്കിയിൽ. 

കപ്പഡോഷ്യയിലെ ലോകപ്രശസ്തമായ ഒരു കാഴ്ചയാണ് ഫെയറി ചിമ്മിനികൾ. എന്നാൽ ആ നഗരത്തിന്റെ അടിയിലായി മറ്റൊരു വലിയ ഭൂഗർഭ നഗരമുണ്ട്. 200 അടിയിലധികം താഴ്ചയിലാണ് ഇത് പണിതിരിക്കുന്നത്.

അറബ്-ബൈസന്റൈൻ കാലഘട്ടത്തിൽ അതായത് ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ പുരാതന കപ്പഡോഷ്യയിലെ നാട്ടുകാരും മത അഭയാർഥികളും ചേർന്നാണ് ഈ ഭൂഗർഭ നഗരങ്ങൾ നിർമിച്ചത്. പുരാതന നിവാസികളെ സംരക്ഷിക്കാനായി നിർമിച്ച ഈ ഭൂഗർഭ നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് രഹസ്യമായി ജീവിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

ഈ ഭൂഗർഭ അറകളുടെ പകുതി ഭാഗത്തേക്ക് ഇന്ന് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഉള്ളിലേക്ക് കയറിയാൽ ഒരു പ്രേതനഗരത്തിനകത്ത് അകപ്പെട്ടത് പോലെയുള്ള അവസ്ഥയാണ് അനുഭവപ്പെടുക.വിശാലമായ ഭൂപ്രകൃതികളിലായി 35 ലധികം ഭൂഗർഭ നഗരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും പുതിയ അറകൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും കാണാൻ സാധിക്കുന്നതുമായ രണ്ട് നഗരങ്ങൾ ഡെറിൻകുയു, കെയ്‌മക്ലി എന്നിവയാണ്.

780 നും 1180 നും ഇടയിലുള്ള അറബ്-ബൈസന്റൈൻ യുദ്ധകാലത്ത് മുസ്ലീം അറബികളിൽ നിന്ന് സ്വയം രക്ഷനേടാൻ ബൈസന്റൈൻ കാലഘട്ടത്തിൽ നിർമ്മിച്ച  ഡെറങ്കുയു ആണ് കപ്പഡോഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ നഗരം. ഈ മൾട്ടി ലെവൽ നഗരം നിരവധി ഭാഗങ്ങളും ഗുഹകളും ചേർന്നതാണ്.ഈ നഗരം ഭൂമിക്കടിയിൽ 60 മീറ്ററോളം താഴെയായിട്ട് സ്ഥിതിചെയ്യുന്നു. കന്നുകാലികളും ഭക്ഷണവും ഉൾപ്പെടെ 20,000 ത്തോളം പേർ ഇവിടെ ജീവിച്ചിരുന്നത്രേ.ഈ ഭൂഗർഭ നഗരങ്ങളും ഘടനകളും എല്ലാം സവിശേഷമായ ഭൂമിശാസ്ത്ര രൂപങ്ങളിൽ നിന്ന് കൊത്തിയെടുത്തതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA