sections
MORE

മാലദ്വീപില്‍ ആഘോഷിച്ച് അഹാനയും സഹോദരിമാരും, ഒടുവില്‍ ആ വിഡിയോ യുട്യൂബില്‍!

ahana-travel
SHARE

യാത്രകള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യം ആണെങ്കിലും വ്ലോഗിങ്ങും സോഷ്യല്‍ മീഡിയ സ്കിറ്റുകളുമൊക്കെയായി ഓണ്‍ലൈനില്‍ സജീവമാണ് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അഹാന കൃഷ്ണ. സഹോദരിമാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം അഹാന പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ക്കും വിഡിയോകള്‍ക്കുമെല്ലാം നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ജനുവരിയില്‍ നടത്തിയ മാലദ്വീപ് യാത്രയുടെ വ്ലോഗ് യുട്യൂബിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി.

മാലദ്വീപിലേക്കുള്ള യാത്ര അഹാനയുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. നീലക്കടലിന് നടുക്കുള്ള മനോഹരമായ റിസോര്‍ട്ടുകള്‍ എന്നും ഏതൊരു സഞ്ചാരിയും കൊതിപ്പിക്കുന്ന കാര്യമാണ്. കേരളത്തിനു വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പോയി വരാനും അധികം ബുദ്ധിമുട്ടില്ല.സഹോദരിമാരായ ദിയ, ഇഷാനി, ബെസ്റ്റ് ഫ്രണ്ട് റിയ എന്നിവര്‍ക്കൊപ്പമായിരുന്നു അഹാനയുടെ ഈ സ്വപ്നയാത്ര. ഈ യാത്രയുടെ ചിത്രങ്ങള്‍ നടി പങ്കുവച്ചത് മുൻപ് വൈറലായിരുന്നു. 

മാലദ്വീപിലെ കുറുംബ സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു അഹാനയുടെ മാലദ്വീപ് യാത്രാദിനങ്ങളിലെ താമസം. നോര്‍ത്ത് മാലി അറ്റോളിലുള്ള ഈ റിസോര്‍ട്ട് സ്പായും രണ്ടു ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകളും മിനിബാറുകളും ടെന്നീസ് കോര്‍ട്ടും ഫിറ്റ്‌നസ് സെന്ററുകളുമൊക്കെയുള്ള ലക്ഷ്വറി റിസോര്‍ട്ട് ആണിത്. ഇവിടേക്ക് കൂട്ടിക്കൊണ്ടു വരാനായി റിസോര്‍ട്ട് അയച്ച ബോട്ടിലെ യാത്രയാണ് ഈ വീഡിയോയില്‍ ആദ്യം. പത്തു മിനിറ്റ് ബോട്ട് യാത്രക്ക് ശേഷമാണ് റിസോര്‍ട്ടില്‍ എത്തിച്ചേരാനാവുക. താന്‍ ഇതുവരെ താമസിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അടിപൊളി റൂം എന്നാണ് അഹാന ഈ റിസോര്‍ട്ടിനെക്കുറിച്ച് പറയുന്നത്.

Ahana-trip

ചെന്നുകയറിയ ഉടന്‍ തന്നെ കഴിച്ച കൊതിയൂറുന്ന ഉച്ചഭക്ഷണത്തിന്‍റെ ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.

തുടര്‍ന്ന് റിസോര്‍ട്ടിനു തൊട്ടു പിറകിലുള്ള ബീച്ചില്‍ നീന്തിത്തുടിക്കുന്ന അഹാനയുടെയും സഹോദരിമാരുടെയും വീഡിയോയും ഉണ്ട്. തുടര്‍ന്ന് വെള്ളത്തിന്‌ നടുവില്‍ ഊഞ്ഞാലില്‍ ഇരിക്കുന്ന അഹാനയെ കാണാം. ടൂറിസ്റ്റുകളായി വന്ന കുട്ടിക്കൂട്ടുകാരുടെ ദൃശ്യങ്ങളും അഹാന പകര്‍ത്തിയിട്ടുണ്ട്.

മാലദ്വീപിലെ മനോഹരമായ സൂര്യോദയത്തിന്‍റെ കാഴ്ചയുമായാണ് രണ്ടാം ദിനം ആരംഭിക്കുന്നത്. തുടര്‍ന്ന് സാന്‍ഡ്ബാങ്കിലേക്കുള്ള ബോട്ട് യാത്രയും സ്കൂബ ഡൈവിങ്ങുമെല്ലാം ചെയ്യുന്ന അഹാനയെയും സഹോദരിമാരെയും ഈ വീഡിയോയില്‍ കാണാം. മനോഹരമായ രണ്ടു ദിനങ്ങള്‍ മാലദ്വീപില്‍ ചെലവഴിച്ച ശേഷം മൂന്നാം ദിവസം യാത്ര അവസാനിക്കുന്നു.

ഇനിയും സമയം കിട്ടുമ്പോഴൊക്കെ ഇങ്ങനെ മനസ്സില്‍ ഒരുപാടു കാലമായി കൂട്ടി വച്ചിരിക്കുന്ന ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കണം എന്ന് അഹാന പറയുന്നു. ആ മനോഹരമായ യാത്രയുടെ ഓര്‍മയ്ക്കായി മാലദ്വീപില്‍ നിന്നുള്ള മണലും കല്ലുമെല്ലാം അഹാന സൂക്ഷിച്ചു വച്ചിട്ടുണ്ട്.

English Summary : Actress Ahana's Dream destination; Malidives Pictures and Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA