ADVERTISEMENT

പൗരാണികതയും പാരമ്പര്യവും അദ്ഭുതവും നിറഞ്ഞ ഏഴ് വിസ്മയങ്ങൾ. എന്നാൽ ഈ ഏഴ് അദ്ഭുതങ്ങൾ കൂടാതെ മറ്റൊരു ലോകാദ്ഭുത പട്ടിക ഉണ്ടാക്കിയാൽ അതിൽ ആദ്യം എഴുതി ചേർക്കുക ചിചെൻ ഇറ്റ്സ എന്ന നഗരത്തിന്റെ പേരായിരിക്കും.മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു മഹാ അദ്ഭുതം തന്നെയാണ് ചിചെൻ ഇറ്റ്സ. 

പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സയുടെ വിശേഷണങ്ങൾ എത്ര പറഞ്ഞാലും മതിവരില്ല.മായൻ നാഗരികതയുടെ ഉന്നതിയിൽ നിർമിച്ച, ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ചിചെൻ ഇറ്റ്സ. മായൻ സംസ്കാരത്തിൻറെ ഏറ്റവും മികച്ച സംരക്ഷിത വാസ്തുവിദ്യാ പ്രവർത്തനങ്ങൾ നിങ്ങൾക്കിവിടെ അനുഭവിച്ചറിയാം. മെക്സിക്കോയിലെ ഏറ്റവും പ്രചാരമുള്ള  പുരാവസ്തു സൈറ്റാണ് ഇവിടം. ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം സന്ദർശകരെ ഈ അദ്ഭുത നഗരം ആകർഷിക്കുന്നു.

ചരിത്രം

ആറാം നൂറ്റാണ്ടിൽ മായൻ ജനതയാണ് ചിചെൻ ഇറ്റ്സ സ്ഥാപിച്ചത്. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതിനായിട്ടാണത്രേ ഈ വലിയ മതിൽ നഗരം നിർമിച്ചത്. ചിചെൻ ഒരു മതസ്ഥലം മാത്രമല്ല, ബിസി1200 വരെ വ്യാപാരത്തിനുള്ള സമ്പന്നമായ ഒരു നഗര കേന്ദ്രം എന്ന നിലയിലും അഭിവൃദ്ധി പ്രാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന്, ഇത് 6.5 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നു, 

ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും  ഈ നഗരത്തിന്റെ ഭാഗമായ മിക്ക കെട്ടിടങ്ങളും ഏറ്റവും അത്യാകർഷകമായിത്തന്നെ തലയെടുത്ത് നിൽക്കുന്നുണ്ട്.ക്ഷേത്രങ്ങളും പിരമിഡുകളും വൃത്തിയുള്ള ക്ലസ്റ്ററുകളിൽ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ വിന്യാസം മായൻ രൂപകൽപ്പനയ്ക്കും വാസ്തുവിദ്യാ വൈദഗ്ധ്യത്തിനും തെളിവാണ്.

വലിയ കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും അവശിഷ്ടങ്ങളുള്ള ഒരു പുരാതന നഗരമാണ്  ചിചെൻ ഇറ്റ്സ. എൽ കാസ്റ്റിലോ, ഗ്രേറ്റ് ബോൾ കോർട്ട്, സോംപന്ത്ലി, സിനോട്ട് സാഗ്രാഡോ, എൽ മെർകാഡോ, എൽ കാരക്കോൾ, ഒസാരിയോ എന്നിവയാണ്  ഇവിടുത്തെ ശ്രദ്ധേയമായ നിർമിതികൾ. 

അടുത്ത കാലം വരെ, സ്മാരകങ്ങളിലെ പടികൾ കയറി അറകൾക്കുള്ളിൽ പ്രവേശിക്കാനുള്ള അവസരം സന്ദർശകർക്ക് ഉണ്ടായിരുന്നു. എന്നാലിന്ന്, ഭൂരിഭാഗം സ്മാരകങ്ങളിലേക്കും പൊതു പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ഈ സ്മാരകങ്ങൾ ഒക്കെ ചുറ്റി നടന്നു കാണാൻ മാത്രമേ ഇപ്പോൾ അനുവാദമുള്ളൂ. 

ഫുട്ബോൾ കളിക്കാൻ ഒരു സ്റ്റേഡിയം

നമ്മുടെ ഇന്നത്തെ പ്രശസ്തമായ ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ മാതൃകയിൽ അന്ന് നിർമ്മിച്ചതാണ് ഗ്രേറ്റ് ബോൾ കോർട്ട്. ഇവിടെ കളിക്കാരുടെ ബലി വരെ നടന്നിരുന്നതായി പറയപ്പെടുന്നു. ഏറ്റവും മികച്ച കളിക്കാരനെ ഇവിടെ ദൈവങ്ങൾക്ക് ബലി കൊടുത്തിരുന്നുവത്രേ. കുറഞ്ഞത് 400 വർഷം എങ്കിലും പഴക്കം ഉള്ളതാണ് ഈ നഗരം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com