sections
MORE

'എന്‍റെ ഹൃദയം ഇവിടെയാണ്‌'; യാത്രാ ഒാര്‍മകളുമായി മോഡലും നടനുമായ മിലിന്ദ് സോമന്‍

Milind-Soman
SHARE

രണ്ടു വര്‍ഷം മുന്‍പാണ് സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമനും അസംകാരിയായ അങ്കിത കോന്‍വറും തമ്മിലുള്ള വിവാഹം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ അലിബാഗില്‍ നടന്നത്. 26 വയസ്സു കുറവുള്ള അങ്കിതയുമായുള്ള മിലിന്ദിന്റെ വിവാഹം മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. തങ്ങളുടെ വിവാഹജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ലോക്ഡൗൺ മൂലം എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കുന്ന ഈ സമയത്ത് ഒന്നിച്ചുള്ള യാത്രകള്‍ ഇരുവരും മിസ്‌ ചെയ്യുന്നെന്ന് മിലിന്ദ് സോമന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ വ്യക്തമാക്കുന്നു. മനോഹരമായ ഒരു കുന്നിന്‍മുകളില്‍ ഭാര്യക്കൊപ്പമിരുന്ന് കണ്ണോടു കണ്ണു നോക്കുന്ന ചിത്രമാണ്‌ മിലിന്ദ് സോമന്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്. ‘എന്‍റെ ഹൃദയത്തില്‍ ഞാനിപ്പോള്‍ ഇവിടെയാണ്‌’ എന്ന് മിലിന്ദ് കുറിച്ചു. ഇന്ത്യക്കകത്തും പുറത്തും സ്ഥിരം യാത്രകള്‍ ചെയ്യുന്നവരാണ് ഇരുവരും.

‘ട്രാവല്‍ ട്യൂസ്ഡേ’ ആല്‍ബത്തില്‍ സന്തോഷകരമായ നിരവധി യാത്രാ ഓര്‍മകള്‍ മിലിന്ദ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മിങ്കിയാനി പാസ് ട്രെക്കില്‍ നിന്നുള്ളതാണ് ഇതില്‍ ഒരു ചിത്രം. ഹിമാലയത്തിലെ ധൌലാധർ നിരയുടെ പടിഞ്ഞാറൻ ഭാഗത്താണ് മിങ്കിയാനി പാസ്. ‘കഴിഞ്ഞ വര്‍ഷം 14000അടി ഉയരത്തില്‍ മിങ്കിയാനി പാസ് കയറി. കിളിമഞ്ചാരോയ്‌ക്കായി അങ്കിത കോന്‍വാറിന്‍റെ ഒരുക്കം... സൂപ്പർ ഫൺ,’ ചിത്രത്തിനൊപ്പം മിലിന്ദ് എഴുതി.

മണാലി യാത്രക്കിടെ പുഷ്അപ്പ് ചെയ്യുന്ന വിഡിയോ മിലിന്ദ് മുൻപു പങ്കുവച്ചത് വൈറലായിരുന്നു. ‘ഫോര്‍ മോര്‍ ഷോട്സ് പ്ലീസ്’ എന്ന വെബ് സീരീസിന്‍റെ രണ്ടാം സീസണിലാണ് മിലിന്ദ് സോമനെ ആരാധകര്‍ അവസാനമായി സ്ക്രീനില്‍ കണ്ടത്. 

‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന മ്യൂസിക് വിഡിയോയാണ് മിലിന്ദിനെ കൂടുതൽ പ്രശസ്തനാക്കിയത്. 16 ഡിസംബർ, റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല, സേ സലാം ഇന്ത്യ, ബാജിറാവു മസ്താനി തുടങ്ങിയ നിരവധി ചിത്രങ്ങളിലും മിലിന്ദ് സോമന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡൽ, സൂപ്പർ മോഡൽ ഓഫ് ദി ഇയർ എന്നീ ടെലിവിഷൻ ഷോകളില്‍ ജഡ്ജ് ആയും എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA