sections
MORE

നിശബ്ദം, മനോഹരം; തായ്‌വാന്‍ സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാന്‍ മറക്കല്ലേ

taiwan-urban-quit-park
Taiwan Urban Quit Park
SHARE

ചീറിപ്പായുന്ന വാഹന ശബ്ദങ്ങളുടെ കോലാഹലങ്ങള്‍ നിറഞ്ഞ നഗര മദ്ധ്യത്തില്‍ മനസ്സും ശരീരവും ഒരുപോലെ കുളിര്‍പ്പിക്കാന്‍ ഒരു പാര്‍ക്ക്. അതാണ്‌ 'അര്‍ബന്‍ ക്വയറ്റ് പാര്‍ക്ക്' എന്ന ആശയത്തിന് പിന്നില്‍. ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പാര്‍ക്ക് ഇക്കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ തായ്‌വാനില്‍ തുറന്നു. തായ്‌വാന്‍ സര്‍ക്കാരും കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഓയും ചേര്‍ന്നാണ് യങ്മിങ്ഷാൻ നാഷണല്‍ പാര്‍ക്കില്‍ ഈ പാര്‍ക്ക്‌ ഒരുക്കിയത്.

എന്താണ് ഈ അര്‍ബന്‍ ക്വയറ്റ് പാര്‍ക്ക്?

സംസ്കാര സമ്പന്നമായ നഗരങ്ങളിലോ അവയുടെ സമീപത്തുള്ള മറ്റു പ്രദേശങ്ങളിലോ ഉള്ള ശാന്തവും പ്രകൃതിദത്തവുമായ ഇടങ്ങളാണ് അര്‍ബന്‍ ക്വയറ്റ് പാര്‍ക്കുകള്‍. പ്രകൃതിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ മാത്രം നിറയുന്ന ഒരിടം. പശ്ചാത്തലത്തില്‍ പരമാവധി 45 dBA ശബ്ദം വരെ മാത്രമേ നഗരത്തില്‍ നിന്നുള്ളതായി ഉണ്ടാവൂ. കഴിഞ്ഞ വർഷം ഇക്വഡോറിലെ സബാലോ നദിയെ ആദ്യത്തെ വൈൽ‌ഡെർനെസ് ശാന്തമായ പാർക്കായി സാക്ഷ്യപ്പെടുത്തിയതും അര്‍ബന്‍ ക്വയറ്റ് പാര്‍ക്ക് ശില്‍പ്പികളായ ക്വയറ്റ് പാര്‍ക്സ് ഇന്‍റര്‍നാഷണല്‍ (QPI) ആയിരുന്നു.

യങ്മിങ്ഷാൻ നാഷണല്‍ പാര്‍ക്ക് 

തായ്‌വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ് യങ്മിങ്ഷാൻ. രാജ്യത്തെ വലിയ നിഷ്ക്രിയ അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ  സെവെൻ സ്റ്റാർ പർവ്വതം ഈ നാഷണല്‍ പാര്‍ക്കിലെ ഒരു പ്രധാന ആകര്‍ഷണമാണ്. തായ്പെയ്ക്കും ന്യൂ തായ്പേയ് സിറ്റിക്കും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ചുടുനീരുറവകള്‍, കാടുകള്‍, ഹൈക്കിങ്ങിനു അനുയോജ്യമായ സ്ഥലങ്ങള്‍, സള്‍ഫര്‍ നിക്ഷേപങ്ങള്‍, അപൂര്‍വ്വ ജീവജാലങ്ങള്‍, വിഷപ്പാമ്പുകള്‍ തുടങ്ങിയവയ്ക്ക് പേരുകേട്ട ഇവിടം സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. 

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ തായ്‌വാനില്‍ ഏകദേശം 22 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട് എന്നാണു കണക്ക്. സ്റ്റോക്ക്ഹോം, ന്യൂയോർക്ക് സിറ്റി, പോർട്ട്‌ലാന്റ്, ലണ്ടൻ, ഒറിഗോൺ എന്നിവിടങ്ങളിലും വരുന്ന 10 വർഷത്തിനുള്ളിൽ 50 പാര്‍ക്കുകള്‍ കൂടി ഇതേപോലെ സജ്ജീകരിക്കാന്‍ ഒരുങ്ങുകയാണ് ക്യു പി ഐ ഇപ്പോള്‍.

English Summary: Taipei Taiwan Urban Quit Park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA