sections
MORE

കോടികള്‍ ഒഴുകിയെത്തുന്ന സെക്സ് ടൂറിസം; തായ്‌ലന്‍ഡിലെ ലഹരി നുരയുന്ന ചുവന്ന തെരുവുകള്‍

Sex-tourism-in-Thailand
SHARE

തായ്‌ലാന്‍ഡില്‍ പോവുകയാണ് എന്ന് പറഞ്ഞാല്‍ ഈയടുത്ത കാലം വരെ എന്തോ മോശം കാര്യം ചെയ്യുന്ന പോലെയായിരുന്നു ആളുകള്‍ നോക്കിക്കൊണ്ടിരുന്നത്. അതിമനോഹരമായ പ്രകൃതിയും സംസ്കാരവും ഭക്ഷണ വൈവിധ്യങ്ങളുമെല്ലാം നിറഞ്ഞ രാജ്യമായിരുന്നിട്ടു പോലും തായ്‌ലന്‍ഡിനു വെറും ചീത്തപ്പേര് മാത്രമായിരുന്നു എക്കാലത്തും. സെക്സ് ടൂറിസത്തിനു മാത്രം അമിത പ്രാധാന്യം നല്‍കി സദാചാരകുതുകികള്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിക്കളഞ്ഞ തായ്‌ലന്‍ഡിനെ അശ്ലീലമല്ലാതെ കാണാന്‍ പിന്നീട് കുറേക്കാലമെടുത്തു. ഇന്ന് കീശ കീറാതെ പോയി വരാന്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലാന്‍ഡ്. 

സെക്സ് ടൂറിസത്തിലൂടെ ഒഴുകി വരുന്നത് കോടികള്‍

സെക്സ്ടൂറിസത്തിന് പേരുകേട്ട നഗരമാണ് തായ്‌ലാന്‍ഡ്. 1351-1767 കാലഘട്ടത്തില്‍ നിലനിന്നിരുന്ന ആയുത്തായ രാജവംശകാലഘട്ടം മുതല്‍ക്കുള്ള രേഖകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. അന്ന് അത് നിയമപരവും നികുതിവിധേയവും ആയിരുന്നു. പിന്നീട് 1960 മുതലാണ് ഇത്  നിയമവിരുദ്ധമായി മാറുന്നത്.

തായ്‌ലൻഡിലെ സെക്സ് ടൂറിസം മേഖലയുടെ  കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. രാജ്യത്ത് 250,000 മുതൽ 2 ദശലക്ഷം വരെ ലൈംഗികത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. മൊത്തം 2 മില്ല്യണ്‍ ഡോളര്‍ വരുമാനമാണ് സെക്സ് ടൂറിസത്തിലൂടെ ലഭിക്കുന്നതെന്ന് ചില സര്‍വേകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വരുമാനം 6.4 ബില്യൺ ഡോളര്‍ ആണെന്ന് ആഗോള കരിഞ്ചന്ത ഡാറ്റബേസായ ഹാവോസ്കോപ്പ് പറയുന്നു. അതായത് 640 കോടി രൂപയോളം!

Sex-tourism-in-Thailand1

എന്തായിരുന്നാലും തായ്‌ലൻഡിലെ ടൂറിസം വ്യവസായത്തിന്‍റെ നട്ടെല്ലാണ് സെക്സ് ടൂറിസം എന്നതില്‍ യാതൊരു സംശയവുമില്ല.  സ്ഥിരീകരിക്കാത്ത സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ 60% പേരും പുരുഷന്മാരാണ്. ഇതിൽത്തന്നെ 70% പേരും സെക്സ് ടൂറിസ്റ്റുകളായാണ് എത്തുന്നത്.

സ്ത്രീകള്‍ക്ക് അധികം തൊഴിലവസരങ്ങള്‍ ഇല്ല എന്നതാണ് ഇവിടെ സെക്സ് ടൂറിസം തഴച്ചു വളരുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനവും മറ്റു സാധാരണ ജോലികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മികച്ചതാണ് എന്നതും ധാരാളം പെണ്‍കുട്ടികള്‍ ഇതിലേക്ക് കടന്നു വരുന്നതിനു കാരണമാണ്.

thailand

ഓണ്‍ലൈനില്‍ തപ്പിയെടുക്കാന്‍ തായ് വധുക്കള്‍

തായ്‌ലൻഡിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് തായ് വധുക്കള്‍. സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള തായ് യുവതികളെ ഓണ്‍ലൈന്‍ വഴി മറ്റു രാജ്യക്കാര്‍ക്ക് വധുക്കളാക്കി നല്‍കുന്ന പരിപാടിയാണ് ഇത്. 1800കള്‍ മുതല്‍ ഈ രീതി നിലവിലുണ്ട് എന്ന് പറയപ്പെടുന്നു. പണം സമ്പാദിക്കാനും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാനുമായാണ് തായ് യുവതികള്‍ ഇത്തരം ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

തായ്‌ലൻഡിലെ സെക്സ് ഷോകള്‍

Sex-tourism-in-Thailand3

തായ്‌ലൻഡിലെ സെക്‌സ് ടൂറിസത്തിന്റെ ഒരു ജനപ്രിയ വിഭാഗമാണ് സെക്‌സ് ഷോകൾ. സ്ത്രീകൾ അവരുടെ പെൽവിക് പേശികൾ ഉപയോഗിച്ച് വസ്തുക്കളെ തട്ടി എറിയുന്ന പിംഗ് പോംഗ് ഷോകൾ പ്രശസ്തമായത്‌ 1970 കളുടെ മധ്യത്തിലായിരുന്നു. വേശ്യാവൃത്തി നിരോധന നിയമമനുസരിച്ച് ഇത്തരം ഷോകൾ നിയമവിരുദ്ധമാണ്. എന്നാൽ ഇന്നും ഇത്തരം ഷോകള്‍ ഇവിടെ അരങ്ങേറുന്നു.

ലഹരി നുരയുന്ന ബാങ്കോക്കിലെ ചുവന്ന തെരുവുകള്‍

pattaya

ലൈംഗികതയുടെ കേന്ദ്രങ്ങളായ നിരവധി ചുവന്ന തെരുവുകള്‍ ബാങ്കോക്ക് നഗരത്തിലുണ്ട്. ഭാഗ്യപരീക്ഷണത്തിനായി ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കുടിയേറിയ ലൈംഗികത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇത് ബാങ്കോക്കിനെ തായ്‌ലൻഡിലെ സെക്സ് ടൂറിസത്തിന്‍റെ  പ്രധാന ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നു. പാറ്റ്പോംഗ്, നാന പ്ലാസ സോയ്‌ കൌബോയ്‌ തുടങ്ങിയവയാണ് ബാങ്കോക്കില്‍ സെക്സ് ടൂറിസത്തിന് പേരു കേട്ട മൂന്ന് പ്രധാന ഇടങ്ങള്‍.

പാറ്റ്പോംഗ് : തായ്‌ലൻഡിലെ ലൈംഗിക ടൂറിസത്തിലെ ഒരു പ്രധാനപ്പെട്ട ഇടമാണ് പാറ്റ്പോംഗ്. ബാങ്കോക്കിലെ ഈ പ്രദേശത്ത് ധാരാളം ഗോ-ഗോ ബാറുകൾ ഉണ്ട്. മഞ്ഞ നിയോണ്‍ വെളിച്ചം നിറയുന്ന രാത്രി സമയങ്ങളില്‍ ഇവിടത്തെ തെരുവുകളില്‍ കയ്യിലും സിരകളിലും ഒരുപോലെ നുരഞ്ഞു പതയുന്ന ലഹരിയുമായി ചെറുപ്പക്കാര്‍ സജീവമാകുന്നു.

pattaya-trip

നാന പ്ലാസ : ബാങ്കോക്കിലെ ഉറക്കമില്ലാത്ത മറ്റൊരു നഗരമായ ക്ലോങ്ങ് ടോയിയിലെ പ്രശസ്തമായ ഒരു കെട്ടിടമാണ് നാന പ്ലാസ. മൂന്ന് നിലകളുള്ള ഈ കെട്ടിടത്തെ 'മുതിർന്നവർക്കുള്ള  ലോകത്തിലെ ഏറ്റവും വലിയ കളിസ്ഥലം' എന്നാണു വിശേഷിപ്പിക്കുന്നത്. ഹ്രസ്വസമയത്തേക്ക് വാടകയ്ക്ക് ലഭിക്കുന്ന ഹോട്ടലുകളും 30 ലധികം ബാറുകളും ഈ നഗരത്തിലുണ്ട്. 

സോയ്‌ കൌബോയ്‌ : ഗോ ഗോ ബാറുകള്‍ കൊണ്ട് നിറഞ്ഞ ഒരു ചെറിയ തെരുവാണിത്. ഇവിടെ ഏകദേശം നാല്‍പ്പതിലധികം ഗോ ഗോ ബാറുകള്‍ ഉണ്ട്. ചെലവും കുറവാണ്.

ഫുക്കറ്റ്, പട്ടായ... ഇനിയും നീളുന്ന ലിസ്റ്റ്

എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്ന രണ്ടു പേരുകളാണ് ഫുകേതും പട്ടായയും. സെക്സ് ടൂറിസത്തിന്‍റെ  കാര്യത്തിലും ഈ രണ്ടു നഗരങ്ങളും ഒട്ടും പിന്നിലല്ല. ഫുക്കറ്റ് നഗരത്തിലും ഗോ-ഗോ ബാറുകള്‍ ധാരാളമുണ്ട്. പാറ്റോങ്ങ് ബീച്ചും പരിസര പ്രദേശങ്ങളും തായ്‌ലൻഡിലെ തഴച്ചു വളരുന്ന ലൈംഗിക ടൂറിസത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്. പാറ്റോങ്ങിലെ ബംഗ്ലാ റോഡിലും പരിസരത്തുമായാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ പാർട്ടി ഹോട്ട്‌സ്‌പോട്ടാണ് പട്ടായയിലെ അതിപ്രശസ്തമായ വാക്കിംഗ് സ്ട്രീറ്റ്. തായ്‌ലൻഡിലെ ലൈംഗിക ടൂറിസവുമായി ബന്ധപ്പെട്ട ഒരു പ്രധാന സ്ഥലമാണിത്. 80 ലധികം ഗോ-ഗോ ബാറുകൾ ഇവിടെയുണ്ട്. ലേഡി ബോയ്സ്, മികച്ച ഗതാഗത സൗകര്യം, സജീവമായ തെരുവുകള്‍ എന്നിവയും പട്ടായയെ ജനപ്രിയമാക്കുന്നു.

Pattaya City Thailand, Night Light

English Summary : Sex tourism in Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA