ADVERTISEMENT

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം വത്തിക്കാൻസിറ്റി തന്നെയാണ്. എന്നാൽ തൊട്ടുപുറകെ രണ്ടാംസ്ഥാനത്തുള്ള രാജ്യത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. മൂന്നിലൊരാൾ കോടീശ്വരൻ ആയിട്ടുള്ള സമ്പന്നമായ രാജ്യം ആണ് മൊണാക്കോ. വെറും 0.78 ചതുരശ്ര മൈൽ വിസ്തീർണ്ണവും 38,300 ജനസംഖ്യയുമുളള മൊണാക്കോ ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ രാജ്യങ്ങളിലൊന്നാണ്. 

monaco

തെക്കുകിഴക്കൻ ഫ്രാൻസിനും മെഡിറ്ററേനിയൻ കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ യൂറോപ്യൻ രാജ്യമാണ് മൊണാക്കോ. വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം. മൊണാക്കോയ്ക്ക് ഒരു ഔദ്യോഗിക നഗരം മാത്രമേയുള്ളൂ, അത് അതിന്റെ തലസ്ഥാനമായ മോണ്ടെ കാർലോയാണ്. മൊണാക്കോയെ മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

∙ലോകത്തിലെ സമ്പന്നരുടെ റിസോർട്ട് ഏരിയയെന്ന നിലയിൽ ഇവിടം പ്രസിദ്ധമാണ്. ഫ്രഞ്ച് റിവിയേര,മോണ്ടെ കാർലോ കാസിനോ, നിരവധി സുന്ദരമായ ബീച്ചുകൾ, റിസോർട്ട് കമ്മ്യൂണിറ്റികൾ എന്നിവ സ്ഥിതിചെയ്യുന്നതിനാൽ മൊണാക്കോയുടെ അഡ്മിനിസ്ട്രേറ്റീവ് ഏരിയയായ മോണ്ടെ കാർലോ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രദേശമാണ്.

∙ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിനേക്കാൾ ചെറുതാണ് മൊണാക്കോ. പക്ഷേ ഒരു ചതുരശ്ര മൈലിൽ താഴെ 12,261 കോടീശ്വരന്മാർ അവിടെ ജീവിക്കുന്നു.അതായത് അവിടെ താമസിക്കുന്ന മൂന്നു പേരിൽ ഒരാൾ കോടീശ്വരനാണെന്ന്. രാജ്യത്തെ  കോടിപതികളുടെ എണ്ണം ജനസംഖ്യയുടെ 32% മുകളിൽ വരും. 

∙ന്യൂയോർക്ക് സിറ്റി, ഹോങ്കോങ് പോലുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന മാർക്കറ്റുകളേക്കാൾ ഉയർന്ന വിലയാണ് ഈ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ.മൊണാക്കോയിലെ ശരാശരി വീടിന് ഒരു ചതുരശ്ര അടിക്ക്, 4,560 ഡോളർ അതായത് 3 ലക്ഷത്തിലധികം രൂപ വില വരും.ഇവിടുത്തെ മിക്ക "സാധാരണ" അപ്പാർട്ടുമെന്റുകൾക്കും 2.2 മില്യൺ മുതൽ 22.3 മില്യൺ ഡോളർ വരെയാണ് വില.

∙മൊണാക്കോ ലോകത്തിലെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള രാജ്യങ്ങളിലൊന്നാണെന്ന് അവകാശപ്പെടുന്നു. അവിടെ ഓരോ 100 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ വച്ചുണ്ട്.

∙കാസിനോകൾക്ക് പേരുകേട്ട രാജ്യമാണ് മൊണാക്കോ. ലോകപ്രസിദ്ധമായ മോണ്ടെ കാർലോ കാസിനോ ഇവിടെയാണ്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തമായ കാസിനോയാണ് ഇത്. എന്നാൽ ഇവിടെ പൗരന്മാർക്ക് ചൂതാട്ടത്തിന് നിയമം വിലക്കേർപ്പെടുത്തിയിരുന്നു. മോണ്ടെ കാർലോ കാസിനോയിൽ പ്രവേശിക്കാൻ രാജ്യത്തെ പൗരന്മാർക്ക് അനുവാദമില്ല. വിദേശികൾക്കും വിനോദസഞ്ചാരികൾക്കും മാത്രമായിട്ടുള്ള ചൂതാട്ട കേന്ദ്രങ്ങളാണ് ഇവിടുത്തേത്. സന്ദർശകർ പ്രവേശിക്കുമ്പോൾ അവരുടെ വിദേശ പാസ്‌പോർട്ടുകൾ കാണിക്കണം.

∙ ലോകത്തെ സമ്പന്നമായ രാജ്യമായതിനാൽ തന്നെ മൊണാക്കോയുടെ ദാരിദ്ര്യ നിരക്ക് പൂജ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com