ADVERTISEMENT

തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ലാവോസ്. പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ യാത്ര ചെയ്യാൻ പറ്റിയ രാജ്യം കൂടിയാണ് ലാവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടെ. എല്ലാം കൊണ്ടും സഞ്ചാരികളുടെ ഇഷ്ടം ഡെസ്റ്റിനേഷനുകളിലൊന്നാണിവിടം. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായി മാറുന്നതിൽ പ്രധാന കാരണം ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിയാണ്.

laos

സുന്ദരകാഴ്ചകൾ മാത്രമല്ല,സാഹസികസഞ്ചാരികൾക്കായി സിപ്പ്-ലൈനിങ്, കയാക്കിങ്, ഹൈക്കിങ്, ഗുഹ ട്യൂബിങ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി  ലാവോസിലാണ്. ഒരു യാത്രികനെ അവിടേക്ക് ആകർഷിക്കാൻ ഈയൊരു കാരണം മാത്രം മതിയല്ലോ. വെള്ളാരങ്കല്ലുകൾ നിറഞ്ഞ നദിയിലൂടെ കയാക്കിങ് നടത്തി സെബാങ് ഫായ് നദിയിലേക്ക് പോകുന്ന സാഹസികരാണ് ലാവോസിലെ സഞ്ചാരികൾ.

ഗുഹ എന്നു കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ഇരുട്ടു നിറഞ്ഞ ചിന്തകളെക്കാൾ വലുപ്പമേറിയ കാഴ്ചയാണ് സെൻട്രൽ ലാവോസിലെ ഗുഹ. വിദേശ യാത്രികർക്കായി ഒരുക്കിയിട്ടുള്ള കയാക്കിങ് ബോട്ടുകൾ  നേരത്തെ ബുക്ക് ചെയ്യാം. ഗുഹ കാണാനെത്തുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് 24 മണിക്കൂറും തുറന്നിരിക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ട്.

luang-prabang-laos

കാടിന്റെ ഭംഗിനുകർന്നുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിനും വഴിയുണ്ട്. ദ് ലൂപ് എന്ന പേരിലുള്ള റോഡിലൂടെ ബൈക്ക് സവാരി നടത്താം. കാടിന്റെ പടിഞ്ഞാറു ഭാഗത്താണ് ഇരുചക്രങ്ങൾക്കു കടന്നുപോകാനായി പാത ഒരുക്കിയിട്ടുള്ളത്. ലാവോസിലെ അടുത്ത ആകർഷണം ഹോട്ട് എയർ ബലൂൺ യാത്രയാണ്.ലാവോസിന്റെ തലസ്ഥാന നഗരിയായ വിയന്റില്‍ നിന്നും 200 കിലോമീറ്റർ അകലെയാണ് അഡ്വഞ്ചർ ഡെസ്റ്റിനേഷനായ വാങ് വീങ് നിലകൊള്ളുന്നത്. മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ താമസത്തിന് അല്‍പം ചെലവു കൂടുതലാണ്. എന്നാല്‍ വിനോദങ്ങള്‍ക്കും മറ്റുമായി കുറഞ്ഞ തുക മതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com