sections
MORE

ആ യാത്രാ സ്വപ്‌നങ്ങള്‍ ബാക്കിവച്ച് നൊമ്പരമായി സുശാന്തിന്‍റെ 'അവസാനയാത്ര'

sushant-singh
SHARE

ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ബക്കറ്റ് ലിസ്റ്റ് പൂർത്തിയാക്കാതെ സുശാന്ത് സിംഗ് രാജ്പുത് ജീവിതത്തിന് പൂർണ വിരാമമിട്ടപ്പോൾ ബാക്കിയായത് കുറച്ചധികം സ്വപ്നങ്ങളുമാണ്. അന്റാർ‌ട്ടിക്കയും യൂറോപ്പുമെല്ലാം ചുറ്റിക്കാണണം ഏറെ സഞ്ചരിക്കണം തുടങ്ങി നിരവധി യാത്രാ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് അവസാനയാത്രയ്ക്കായി സുശാന്ത് ഒരുങ്ങിയത്.

തന്റെ യാത്രാ വിശേഷങ്ങൾ എന്നും ആരാധകരുമായി പങ്കുവെയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന താരത്തിന്റെ നിരവധി യാത്രചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലുള്ളത്. 'ഈസി, സ്റ്റേ, എക്സ്പ്ലോര്‍ ആന്‍ഡ്‌ റിപ്പീറ്റ്' എന്നായിരുന്നു സുശാന്ത് കുറച്ചു കാലം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ച തന്റെ 'ട്രാവല്‍ മന്ത്ര'. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ‌വിവിധ സ്ഥലങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് മനസിലാക്കാനും തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം പറയാറുണ്ടായിരുന്നു. 

അടുത്തിടെ ഡിസ്നിലാന്‍ഡ് സന്ദര്‍ശനത്തിന്‍റെ വിഡിയോയും സുശാന്ത് പങ്കുവച്ചിരുന്നു. ഇനിയും ചെയ്തു തീര്‍ക്കാനുള്ള 50 കാര്യങ്ങളുടെ പട്ടികയില്‍ 25-ാം സ്ഥാനത്തുള്ള ‌ഡിസ്നിലാന്‍ഡ് സന്ദര്‍ശിച്ചു എന്ന സുശാന്ത് അന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗേള്‍ഫ്രണ്ടും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിക്കൊപ്പം പാരീസിലും ഇറ്റലിയിലും നടത്തിയ യാത്രയും ദുബായ് യാത്രയിലെ രസകരമായ നിമിഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്ര സുശാന്തിന്‍റെ പൂര്‍ത്തീകരിക്കാതെ പോയ യാത്രാസ്വപ്നങ്ങളില്‍ ഒന്നാണ്. യൂറോപ്പ് മുഴുവന്‍ ട്രെയിനില്‍ യാത്ര ചെയ്യണമെന്നതും സുശാന്തിന്‍റെ ബക്കറ്റ് ലിസ്റ്റിൽ അപൂർണ്ണമായി അവശേഷിക്കുന്ന മറ്റൊന്ന്. 

സുശാന്തിന് ബഹിരാകാശ പഠനത്തിലും ജ്യോതിശാസ്ത്രത്തിലുമെല്ലാം വലിയ താത്പര്യമുണ്ടായിരുന്നു. നാസ വർക്ക്‌ഷോപ്പിനായി 100 കുട്ടികളെ അയയ്ക്കാനും ‘പോളിനേഷ്യൻ ജ്യോതിശാസ്ത്രം’ പഠിക്കാനും ദൂരദർശിനി ഉപയോഗിച്ച് ‘ആൻഡ്രോമിഡ’ പര്യവേക്ഷണം ചെയ്യാനും താരം ആഗ്രഹിച്ചിരുന്നു.

പിതാവും മറ്റു കുടുംബാംഗങ്ങളും നഗരത്തിലെത്തിയ ശേഷം സുശാന്ത് സിംഗ് രജ്പുത്തിന്റെ അന്ത്യകർമങ്ങൾ മുംബൈയിൽ നടത്തും. സുശാന്ത് സിംഗിനെ അവസാനമായി സ്ക്രീനില്‍ കണ്ടത് ജാക്വലിൻ ഫെർണാണ്ടസിനൊപ്പം നെറ്റ്ഫ്ലിക്സ് സിനിമയായ 'ഡ്രൈവി'ലായിരുന്നു. 'ദ ഫാൾട്ട് ഇൻ അവര്‍ സ്റ്റാർസി'ന്‍റെ  ഹിന്ദി റീമേക്കായ 'ദിൽ ബെച്ചാര'യുടെ ചിത്രീകരണം ഈയിടെ പൂര്‍ത്തിയാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA