ADVERTISEMENT

മനുഷ്യൻ പ്രകൃതിയിൽനിന്ന് അകന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് കൈവിട്ടുപോയ പ്രകൃതി സൗന്ദര്യവും വന്യജീവി സമ്പത്തും തിരിച്ചുപിടിക്കാൻ ഒരു പറ്റം മനുഷ്യർ ഇറങ്ങിയപ്പോൾ പിറവിയെടുത്തത് ഭൂമിയിൽ പുതിയൊരു ഇടമാണ്. ലോക ഭൂപടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് നെതർലൻഡ്സിലെ ദ്വീപസമൂഹമായ മാർക്കർ വാഡൻ. പൂർണമായും മനുഷ്യനിർമിതമായ ഈ ദ്വീപ് വന്യജീവി സംരക്ഷണത്തിനുള്ള പ്രത്യേക മാതൃകയാണ്.

 

പ്രദേശത്തെ ജൈവവൈവിധ്യത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി ഡച്ചുകാർ 700 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ജലാശയത്തിലാണ് ഈ ദ്വീപസമൂഹം നിർമിച്ചിരിക്കുന്നത്. 

 

ഫ്ലെവോലാൻഡ് പ്രവിശ്യയിലെ അഞ്ച് ദ്വീപുകളുടെ സമൂഹമാണ് ദ്വീപസമൂഹമായ മാർക്കർ വാഡൻ. പുതിയ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ജലത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലൂടെ, പ്രകൃതിയുമായി ആളുകളെ വീണ്ടും ബന്ധിപ്പിച്ച് ജൈവവൈവിധ്യത്തെ ഉയർത്തുകയാണ് ഈ പദ്ധതി. സന്നദ്ധ സംഘടനയായ നാച്ചുറോമോനുമെന്റൻ (ഡച്ച് സൊസൈറ്റി ഫോർ നേച്ചർ കൺസർവേഷൻ) മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതി 2017 മുതൽ പ്രവർത്തിക്കുന്നുണ്ട്. 

 

പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ, 700 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള മാർക്കർമീറിലാണ് മാലിന്യ സംസ്കരണത്തിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും ദ്വീപ് സൃഷ്ടിച്ചെടുത്തത്.ഒരു ദ്വീപ് മാത്രമേ സന്ദർശകർക്കായി അനുവദിച്ചിട്ടുള്ളൂ. മറ്റ് നാലെണ്ണം ഇപ്പോൾ സസ്യസംരക്ഷണ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വന്യജീവികളുടെ പ്രയോജനത്തിനായി മാത്രമാണിത്. പല വിഭാഗങ്ങളിൽ പെട്ട പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഇവിടെ. ആയിരക്കണക്കിന് അപൂർവയിനം പക്ഷികൾ ഇവിടെ ചേക്കേറുന്നുണ്ട്. 

 

മാർക്കർ വാഡെൻ സന്ദർശിക്കുന്നവർക്ക് യൂറോപ്പിൽ മറ്റെവിടെയും ലഭിക്കാത്ത ഒരു അനുഭവം നേടാനാകും. നാളത്തെ ഭൂമി എന്നാണ് ഈ ദീപുകൾ അറിയപ്പെടുന്നത്. ഭാവിയിൽ മനുഷ്യവാസമുള്ള ഇടങ്ങളാക്കി ഇവയെ മാറ്റാനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com