ADVERTISEMENT

നിഗൂഢതകളും അതിലേറെ രഹസ്യങ്ങളും നിറഞ്ഞതാണ് ഭൂമി. എല്ലാവരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. അങ്ങനെയൊരിടമാണ് സ്പെയിനിലെ റിയോ ടിന്റോ എന്ന രക്തനിറമാർന്ന നദി.തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലാണ് ഈ നദിയുള്ളത്. നദിക്ക് ചുവപ്പും ഒാറഞ്ചു കലർന്ന നിറമാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ രക്തം കലർന്നതാണോ അതോ ചൊവ്വാ ഗ്രഹത്തിലെത്തിയതോണോ എന്നു തോന്നിപോകും. നദിയുടെ പേര് “ടിന്റോ” എന്നാൽ “കടും ചുവപ്പ്” എന്നാണ് അർത്ഥമാക്കുന്നത്.

 

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റുപ്പെട്ടതാണ് റിയോ ടിന്റോനദി. ചുറ്റും പച്ചപ്പ് നിറ‍ഞ്ഞ മരങ്ങളാണ്. ആ കാഴ്ചയും നദിയുടെ നിറവും ആരെയും ആകർഷിക്കും.നൂറ് കിലോമീറ്റര്‍ നീളമുള്ള ഇൗ നദി മുഴുവനായും ഇതേ നിറമല്ല, 50 കിലോമീറ്റര്‍ വരുന്ന ഭാഗത്താണീ നിറം കാണാനാവുക.ഇൗ നിറവ്യത്യാസത്തിന് കാരണം നദിയിലെ ഉയർന്ന തോതിലെ അമ്ലാംശമാണ്. 

 

ഇൗ സുന്ദരകാഴ്ച ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളും എത്താറുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് റിയോ ടിന്റോ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം.  റിയോ ടിന്റോ നദി കാഴ്ചയിൽ ആരെയും വിസ്മയിപ്പിക്കുമെങ്കിലും നദിയിലെ ജലം നിത്യോപയോഗത്തിന് ആരും എടുക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com