ADVERTISEMENT

മനുഷ്യരേക്കാൾ പൂച്ചകൾ അധിവസിക്കുന്ന ദ്വീപുണ്ട് ജപ്പാനിൽ. ഒരാൾക്ക് 6 പൂച്ചകൾ എന്നാണ് ഇവിടുത്തെ കണക്ക്. ശരിക്കും പറഞ്ഞാൽ പൂച്ചകളുടെ രാജ്യം. ജപ്പാന് ചുറ്റുമുള്ള ഒരു ഡസനോളം ദ്വീപുകളിൽ ഒന്നാണ് ആഷിമ ദ്വീപ്. ആളുകളേക്കാൾ കൂടുതൽ പൂച്ചക്കുട്ടികൾ താമസിക്കുന്ന ചെറിയൊരു ദ്വീപാണിത്.

ദ്വീപിലേക്കുള്ള പൂച്ചകളുടെ വരവ്

മത്സ്യബന്ധന ഗ്രാമമായ ആഷിമ ദ്വീപിലേക്ക് എലികളെ നേരിടാൻ 1940 കളിലാണ് പൂച്ചകളെ കൊണ്ടുവരുന്നത്. അന്ന് ആയിരത്തിനടുത്ത് ജനവാസമുണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. എന്നാൽ ഇന്ന്  20 ൽ താഴെ മാത്രം ആളുകളെ ഇവിടെ താമസിക്കുന്നുള്ളൂ. അതും 50-80 വയസ്സിനു ഇടയിലുള്ള പ്രായമായവർ. അവർക്ക് കൂട്ടായി നൂറുകണക്കിന് പൂച്ചകളും. പല കാലങ്ങളിലായി കൂടുതൽ സൗകര്യങ്ങളും ഉയർന്ന ജീവിതനിലവാരവും അന്വേഷിച്ച് ദ്വീപിൽ നിന്ന് ആളുകൾ പോയി തുടങ്ങിയതോടെ പൂച്ചകൾ ഒറ്റപ്പെട്ടു.

അങ്ങനെ ഉപേക്ഷിക്കപ്പെട്ട പൂച്ചകൾ ഒടുവിൽ ദ്വീപ് ഏറ്റെടുത്തു. 900 ലധികം ആളുകൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു ഈ ദ്വീപെന്നതിനുള്ള ഏക തെളിവ് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും അവർ കൊണ്ടുവന്ന പൂച്ചകളും മാത്രമാണ്.

ആഷിമ ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. എങ്കിലും ദിനംപ്രതി അറുപതോളം വിനോദസഞ്ചാരികളെയും കൊണ്ട് ഇവിടേക്ക് മെയിൻ ലാന്റിൽ നിന്നു ബോട്ട് സർവീസ് നടത്തുന്നുണ്ട്. ജപ്പാന്റെ പല മേഖലകളിൽ നിന്നുള്ളവരുടെ ഇഷ്ടസ്ഥലമായി മാറികൊണ്ടിരിക്കുകയാണ് ഈ പൂച്ച ദ്വീപ്. ദ്വീപിലേക്കുള്ള സന്ദർശനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇനി പറയാം. ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഷോപ്പുകളോ വെൻഡിംഗ് മെഷീനുകളോ ദ്വീപിൽ ഇല്ല. സന്ദർശകർ സ്വന്തമായി ഭക്ഷണവും പാനീയവും കൊണ്ടുവന്ന് മാലിന്യങ്ങളെല്ലാം തിരിച്ച് കൊണ്ടുപോകണം.

ഭക്ഷണം കൊണ്ടുവരുമ്പോൾ പൂച്ചകൾക്ക് ഉള്ളത് കൂടി കണക്കാക്കി വേണം കൊണ്ടുവരാൻ. അല്ലെങ്കിൽ നിങ്ങളുടെ ഫുഡ് ഷെയർ ചെയ്യേണ്ടി വരും. ആഷിമയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും പ്രായമായവരാണ്, അതിനാൽ ദയവായി നിങ്ങളുടെ സന്ദർശന വേളയിൽ  മനുഷ്യരെയും പൂച്ചകളെയും ബഹുമാനിക്കുക.

English Summary : visit to aoshima a cat island in japan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com