ADVERTISEMENT

തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ.യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിച്ചു മടങ്ങാൻ കഴിയുന്ന രാജ്യം കൂടിയാണിവിടം. പഴമ നിറഞ്ഞ കാഴ്ചകളും ചരിത്രം നിറഞ്ഞ കൊട്ടാരങ്ങളും മലനിരകളും വൈൻ മണക്കുന്ന നിരത്തുകളും മനോഹരമായ കടൽത്തീരങ്ങളുമെല്ലാമായി സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ബജറ്റ് ബീച്ച് ഡെസ്റ്റിനേഷനുകളില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ് ബള്‍ഗേറിയ.വളരെ നല്ല രീതിയിൽ ആശയ വിനിമയം നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ജനങ്ങളും ബൾഗേറിയയെ സഞ്ചാരികളുടെ പ്രിയതാവളമാക്കി മാറ്റുന്നു. ഭക്ഷണത്തിനു വലിയ വിലക്കുറവാണെന്നത് ഈ നാടിന്റെ  മറ്റൊരു പ്രത്യേകത.

മൽസ്യവിഭവത്തിനായാലും മാംസവിഭവത്തിനായാലും പച്ചക്കറി കൊണ്ട് തയ്യാറാക്കിയതിനായാലും വില  കുറവാണ്. മദ്യവും വൈനുമൊക്കെ സുലഭമായി ലഭിക്കും. അതുകൊണ്ടു തന്നെ വൈനിനും തുച്ഛമായ തുകയെ ഈടാക്കുന്നുള്ളു. 

ഇരുന്നൂറ് വർഷം പഴക്കമുള്ള, പൗരാണികതയുടെ സൗന്ദര്യം നിറഞ്ഞ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. അത്തരത്തിലൊരു ഹോസ്റ്റലിൽ ഒരു രാത്രി താമസിക്കുന്നതിനും അധികം പണം ചെലവാക്കേണ്ട. പഴയ കെട്ടിടമാണെങ്കിലും നല്ലതുപോലെ പരിപാലിക്കുന്നവയാണ് ഇവയെല്ലാം.  മുറികളൊക്കെ വളരെ വൃത്തിയായും മനോഹരമായുമാണ് ഒരുക്കിയിരിക്കുന്നത്.

യൂറോപ്പിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ പോക്കറ്റു കാലിയാകാതെ സന്ദർശിക്കുവാൻ കഴിയുന്ന ഒരു നാടാണ് ബൾഗേറിയ.

English Summary : Budget Trip to Bulgaria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com