ADVERTISEMENT

ഓസ്ട്രേലിയൻ നഗരമായ ഓക്ക് പാർക്കിൽ താമസിക്കുന്ന കാലം... ഒരു ദിവസം െമട്രോ ട്രെയിനിൽ സഞ്ചരിച്ച് ഫ്ലിന്റേഴ്സ് സ്ട്രീറ്റ് സ്‌റ്റേഷനിൽ എത്തി‌. നോർത്ത് മെൽബൺ, മെൽബൺ സെൻട്രൽ എന്നീ ക്രോസിങ്ങുകൾ കഴിഞ്ഞാൽ ഫ്ലിന്റേഴ്സ് ആയി. രണ്ടു ലക്ഷം പേർ ദിനവും സഞ്ചരിക്കുന്ന ഈ റെയിൽവേ സ്‌റ്റേഷൻ ലോകത്ത് ഏറ്റവും തിരക്കുള്ള സ്‌റ്റേഷനുകളിലൊന്നാണ്. മെട്രോ ട്രെയിനുകളും പാസഞ്ചർ തീവണ്ടികളും ഇവിടെ വന്നു പോകുന്നു. ഒാസ്ട്രേലിയയിലെ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും നീളം കൂടിയതും ഇവിടെത്തന്നെ, 708 മീറ്ററുണ്ട്. വലുപ്പത്തിൽ ലോകത്ത് നാലാം സ്ഥാനത്തു നില്ക്കുന്നു ഫ്ലിന്റേഴ്സ്. പതിമൂന്നു പ്ലാറ്റ്ഫോമുകൾ. പതിനഞ്ചു ്രടാക്കുകൾ.

ഏറെ ചരിത്രപ്രാധാന്യമുണ്ട് ഈ റെയിൽവേ സ്‌റ്റേഷനും കെട്ടിടത്തിനും. 1854–ൽ ഒാസ്ട്രേലിയയിലെ ആദ്യത്തെ റെയിൽ െെലനായിരുന്നു ഫ്ലിന്റേഴ്സ്. ആദ്യത്തെ ആവിയെഞ്ചിൻ ഒാടിയത് ഇപ്പോൾ പോർട്ട് മെൽബൺ എന്നറിയപ്പെടുന്ന സാൻറിഡ്ജിലേക്കായിരുന്നു, .

ഫ്ലിന്റേഴ്സ് സ്‌റ്റേഷനിലെ പ്രധാന കവാടത്തിൽ ഒൻപതു ക്ലോക്കുകൾ കാണാം. അവ ഒൻപതു സ്ഥലങ്ങളിലേക്ക് അടുത്ത വണ്ടി പുറപ്പെടുന്ന സമയമാണ് കാണിക്കുന്നത്. 1860 മുതലുള്ള ഈ ക്ലോക്കുകൾ മെൽബൺ ജനതയെ വളരെയേറെ സ്വാധീനിച്ച‌ിട്ടുണ്ട്. ഏതെങ്കിലുമൊരു മെൽബൺകാരൻ ‘ഐ വിൽ മീറ്റ് യു അണ്ടർ ദി ക്ലോക്ക്’ എന്നു പറഞ്ഞാൽ അതിനർഥം ഫ്ലിന്റേഴ്സ് സ്‌റ്റേഷനിലെ ക്ലോക്കുകളുടെ താഴെ കണ്ടുമുട്ടാം എന്നുതന്നെ...

എവിടെയോ കണ്ടു മറന്നൊരു ഛായ...

റെയിൽവേ സ്‌റ്റേഷനു പുറത്തിറങ്ങി അതിന്റെ ചിത്രമെടുത്തപ്പോഴാണ് കെട്ടിടത്തിനൊരു ഇന്ത്യൻ ഛായയുണ്ടെന്നു തോന്നിയത്. താഴികക്കുടങ്ങളും കമാനാകൃതിയുള്ള വലിയ വാതിലും ജനലുകളും ഒക്കെ കണ്ടു പരിചയിച്ചതുപോലെ. മെൽബണിൽ യൂറോപ്യൻ കെട്ടിടങ്ങൾക്കിടയിൽ മുഗൾവാസ്തുവിദ്യാ ശൈലിയിൽ നിലകൊള്ളുന്ന കെട്ടിടം...! ആ കൗതുകത്തിൽ ചില അന്വേഷണങ്ങൾ നടത്തി.

1899–ൽ ഒരു ഡിസൈൻ മത്സരത്തിലൂടെ തിരഞ്ഞെടുത്തതാണ് റെയിൽവേ സ്‌റ്റേഷൻ കെട്ടിടത്തിന്റെ ഡിസൈൻ. പതിനേഴ് എൻട്രികൾ ലഭിച്ചതിൽ റെയിൽവേ ജീവനക്കാരായ െജയിംസ് ഫോസും എച്ച്.പി.സി. ആഷ് വർത്തും വരച്ച രൂപരേഖ . അഞ്ഞൂറു പൗണ്ട് വീതം അവർക്ക് സമ്മാനമായി ലഭിച്ചു. പ്ലാനുകളുടെ മത്സരത്തിൽ ഫ്രഞ്ച് റിനൈസ്സൻസ് സ്‌റ്റൈൽ ആണ് സമ്മാനാർഹമായത്. 1908–ലാണ് സ്‌റ്റേഷന്റെ പണി പൂർത്തിയായത്.

കെട്ടിടത്തിലെ പല മുറികളും അടച്ചിട്ടിരിക്കുന്നു ഇപ്പോൾ. ആദ്യകാലത്തു ബാൾ റൂമും ഇംഗ്ലീഷുകാരുടെ ക്ലബ്ബും ബ്യൂട്ടി സലൂണുകളും മുകൾനിലയിൽ ഉണ്ടായിരുന്നു. മൂന്നാം നിലയിലെ ബാൾ റൂം രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏറെ പ്രശസ്തവും ഒട്ടേറെ ആഘോഷങ്ങൾക്ക് വേദിയൊരുക്കിയതും ആയിരുന്നത്രേ. ഇപ്പോളത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

മുംബൈയിൽ ഇരിക്കേണ്ടതോ ഫ്ലിന്റേഴ്സ് സ്‌റ്റേഷൻ?

കൊടുത്തയച്ച പ്ലാനിന്റെ തലവര മാറിപ്പോയതുകൊണ്ടാണ് മുംബൈ വിക്ടോറിയ ടെർമിനസ് സ്‌റ്റേഷന് (ഇപ്പോഴത്തെ ഛത്രപതി ശിവജി ടെർമിനസ് (സിഎസ്ടി).) േഗാഥിക് ആകൃതിയും ഫ്ലിന്റേഴ്സിന് ഇന്തോ അറബിക് െെശലിയും വന്നതെന്ന് ഒരു കഥയുണ്ട്. ലണ്ടനിൽനിന്നു കപ്പലിൽ കൊടുത്തയച്ച മെൽബണിനു ചേരുന്ന േഗാഥിക് പ്ലാൻ മേൽവിലാസം തെറ്റി മുംബൈയിലെത്തിച്ചേർന്നു. മുംബൈയിൽ എത്തേണ്ടത് മെൽബണിലും എത്തിയെന്നാണ് ഏതോ സരസഭാവനയിൽ വിടർന്ന കഥ.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com