ADVERTISEMENT

സൂറിക്: 29 ‘ഹൈ റിസ്‌ക്’ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി സ്വിറ്റ്സർലൻഡ്. താങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയമത്തിനൊപ്പം, പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് ലോക് ഡൗൺ ഇളവുകളെ തുടർന്ന് കോവിഡ് രോഗികൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

29 ‘ഹൈ റിസ്‌ക്’ രാജ്യങ്ങളുടെ പട്ടികയിലുള്ളത് അമേരിക്ക, റഷ്യ, അർജന്റീന, അർമേനിയ, അസർബൈജാൻ, ബഹ്‌റൈൻ, ബെലാറസ്, ബൊളീവിയ, ബ്രസീൽ, കേപ് വെർഡെ, ചിലി, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹോണ്ടുറാസ്, ഇറാഖ്, ഇസ്രായേൽ, കൊസോവോ, കുവൈറ്റ്, മോൾഡോവ, നോർത്ത് മാസിഡോണിയ, ഒമാൻ, പനാമ, പെറു, ഖത്തർ, റഷ്യ, സൗദി അറേബ്യ, സ്വീഡൻ, സെർബിയ, ദക്ഷിണാഫ്രിക്ക, തുർക്കി, കൈക്കോസ് ദ്വീപുകൾ എന്നീ രാജ്യങ്ങളാണ്. ഇവിടെ നിന്നും വരുന്നവർക്ക് 10 ദിവസത്തെ കോറന്റയിൻ നിർബന്ധം.

ട്രാൻസിറ്റ് യാത്രികരായി ഈ രാജ്യങ്ങൾ വഴി സ്വിറ്റസർലന്റിൽ എത്തുന്നവർക്കും കോറന്റയിൻ ബാധകമോ എന്ന് വ്യക്തമല്ല. ട്രാൻസിറ്റ് യാത്രികർക്കും കോറന്റയിൻ നിർബന്ധമാക്കിയാൽ മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന ഖത്തർ, ഒമാൻ എന്നീ എയർവെയ്‌സുകളിൽ യാത്ര ചെയ്യുന്നവർക്കും കോറന്റയിനിൽ പോവേണ്ടി വരും. എന്നാൽ യു.എ.ഇ ലിസ്റ്റിൽ ഉൾപെടാത്തതുകൊണ്ട് എമിറേറ്റ്‌സ്, എത്തിഹാദ്‌ യാത്രികർക്ക് ബുധിമുട്ടില്ല.

80.5 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തു ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ് വരെ പുതിയ കോവിഡ് ബാധിതർ പ്രതിദിനം 25 ൽ താഴെയായിരുന്നു. കഴിഞ്ഞ ദിവസ്സങ്ങളിൽ ഇത് 100 ന് മുകളിലേക്ക് ഉയർന്നതും, വിദേശങ്ങളിൽ നിന്നും വന്നവരിൽ നിന്നും രോഗം പകർന്നതോടെയുമാണ് പുതിയ നിയന്ത്രണങ്ങൾ. ഓരോ രാജ്യങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി പട്ടിക പുനരവലോകനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com