ADVERTISEMENT

കൊറോണക്കാലത്തിനു മുന്‍പേ നടത്തിയ യാത്രകള്‍ മിസ്സ്‌ ചെയ്യുകയാണ് നടി ദീപ്തി സതി. 'നീന' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ ദീപ്തി, തന്‍റെ പഴയ ലണ്ടന്‍ യാത്രയുടെ ഓര്‍മച്ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഇനിയും പോകാനാഗ്രഹിക്കുന്ന സ്ഥലം എന്നാണ് ദീപ്തി ഇതേക്കുറിച്ച് പറയുന്നത്. 

ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിനരികില്‍ നിന്നുള്ള ചിത്രത്തോടൊപ്പമാണ് ദീപ്തി തന്‍റെ യാത്രാചിന്തകള്‍ പങ്കുവച്ചത്. നഴ്സറി ഗാനമായ 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗൺ' നെ ഉദ്ധരിച്ചാണ് ദീപ്തി തന്‍റെ കുറിപ്പ് തുടങ്ങുന്നത്. "ലണ്ടന്‍ ബ്രിഡ്ജ് തകരാന്‍ പോകുന്നില്ല... പക്ഷേ അത് നോക്കേണ്ട കാര്യമില്ല!'' ദീപ്തി കുറിക്കുന്നു. ഇളംപിങ്ക് നിറത്തിലുള്ള ടോപ്പും പ്രിന്‍റഡ് സ്കര്‍ട്ടുമണിഞ്ഞ്‌ നദിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമേറ്റു വാങ്ങിക്കൊണ്ട്, കയ്യില്‍ ഡ്രിങ്കുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ദീപ്തിയുടെ ഈ പോസ്റ്റില്‍ ഉള്ളത്.  

സിനിമകളില്‍ അത്രയ്ക്ക് കാണാന്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദീപ്തി. ഫിറ്റ്നസ് വീഡിയോകളും ഡാന്‍സ് വീഡിയോകളും മറ്റും ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരം പങ്കു വയ്ക്കുന്ന ഈ മുംബൈക്കാരി, അങ്ങനെയൊക്കെയാണ് വീട്ടിലെ ലോക്ക്ഡൗണ്‍ സമയം ചെലവഴിക്കുന്നത്. 

കാസിലുകളുടെയും ഗോത്തിക്, വിക്ടോറിയൻ  കൊട്ടാരങ്ങളുടെയും നാടായ ലണ്ടൻ മിക്ക സഞ്ചാരികളുടെയും സ്വപ്നഭൂമിയാണ്. ലണ്ടൻ നഗരത്തിലെ പ്രധാന ആകർഷണം തേംസ് നദിയും തീരത്തെ വലിയ കാർണിവൽ ചക്രവും ലണ്ടൻ ടവറുമൊക്കെയാണ്. നദിക്ക് കുറുകെ തലയെടുത്ത് നില്‍ക്കുന്ന ലണ്ടന്‍ ടവര്‍ ബ്രിഡ്ജ് ആരെയും അതിശയിപ്പിക്കും.

തേംസ് നദിക്ക് കുറുകേ സൗത്താർക്ക് പ്രവിശ്യയും സിറ്റി ഓഫ് ലണ്ടൻ പ്രവിശ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ലണ്ടൻ ബ്രിഡ്ജ് ലണ്ടനിലെ ഒരു ഐക്കോണിക് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ലണ്ടൻ പൂളിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഈ പാലം നിരവധി സിനിമകളിലും സീരീസുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

English Summary: Celebrity Travel Deepti Sati London Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com