ADVERTISEMENT

മേയിൽ ലൊസാഞ്ചലസില്‍ തിരിച്ചെത്തിയ ശേഷം യാത്രകളുടെയും ഒഴിവുസമയങ്ങളുടെയും മനോഹരങ്ങളായ നിരവധി ചിത്രങ്ങള്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയാണ് സണ്ണി ലിയോണ്‍. കൊറോണ വൈറസ് മഹാമാരി ഈ ലോകത്ത് സംഭവിച്ചിട്ടേയില്ല എന്ന് തോന്നും ഈ ചിത്രങ്ങള്‍ കണ്ടാല്‍!

ഓറഞ്ച് നിറത്തിലുള്ള ബീച്ച് ഡ്രെസ്സില്‍ സൂര്യനെപ്പോലെ ജ്വലിച്ച്, ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രം സണ്ണി പങ്കു വച്ചു. കലിഫോര്‍ണിയയിലെ സാന്റ മോണിക്ക ബീച്ചില്‍ നിന്നുള്ളതാണ് മനോഹരമായ ഈ ചിത്രം. ബിക്കിനിയണിഞ്ഞ് പെണ്‍ സുഹൃത്തിനൊപ്പം വെള്ളത്തിലേക്ക് ചാടുന്ന വിഡിയോയും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 

sunny-leon1

ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷാ കൗർ, ഇരട്ടകളായ ആഷർ, നോഹ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മേയിലാണ് സണ്ണി യുഎസിലെത്തിയത്. മുംബൈയിലെ ഫ്ളാറ്റിനേക്കാൾ ലൊസാഞ്ചലസില്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സണ്ണി പറഞ്ഞിരുന്നു. അന്നുമുതൽ, കൊറോണ വൈറസ് മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം ചെലവിടുന്ന ആഹ്ലാദനിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ക്കായി അവര്‍ പങ്കിടുന്നു. ബീച്ചും തടാകവും പച്ചക്കറിത്തോട്ടവും നിഷയുടെ കുതിരസവാരിയും ബൊട്ടാണിക്കൽ ഗാർഡൻ സന്ദര്‍ശനവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 

മുംബൈയിലെ ഫ്ലാറ്റിനു പുറമെ സുരക്ഷിതത്വം  വിശാലമായ ഒരു ബംഗ്ലാവ് സണ്ണി-വെബ്ബര്‍ കുടുംബത്തിനുണ്ട്. ബെവർലി ഹിൽസിൽ നിന്ന് 30 മിനിറ്റ് ദൂരെ ഷെർമാൻ ഓക്‌സിൽ സ്ഥിതിചെയ്യുന്ന ഈ ബംഗ്ലാവ്, 2017ലാണ് അവര്‍ സ്വന്തമാക്കിയത്.

 English Summary :  celebrity Travel Suuny Leone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com