ADVERTISEMENT

ബോളിവുഡും യൂറോപ്പും തമ്മിൽ പ്രണയമാണെന്ന് നമുക്ക് പലപ്പോഴും തോന്നിയിട്ടുണ്ടാവും. കാരണം ബോളിവുഡ് സിനിമകളിലെ മികച്ച പ്രണയ ഗാനങ്ങള്‍ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തെ കാണാമറയത്തുള്ള ബീച്ചുകളിലോ അല്ലെങ്കിൽ നമ്മൾ ഇന്നുവരെ കാണാത്ത സ്ഥലങ്ങളിലൊക്കെ ആയിരിക്കും ചിത്രീകരണം നടത്തിയിട്ടുള്ളത്. ആ സ്ഥലങ്ങളൊക്കെ കാണുമ്പോൾ നമ്മൾ പലപ്പോഴും ഓർക്കും എത്ര മനോഹരമായ ഇടങ്ങൾ അവിടെയൊക്കെ ഒന്ന് പോയിരുന്നെങ്കിൽ എന്ന് അല്ലേ.  നിങ്ങൾക്ക് ബോളിവുഡ് ശൈലിയിൽ യാത്ര ചെയ്യണമെങ്കിൽ ചില ബോളിവുഡ് സെലക്ടഡ് സ്ഥലങ്ങളെ പരിചയപ്പെടാം.

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡിൽ നിന്ന് തന്നെ തുടങ്ങാം. ഭൂമിയിലെ സ്വർഗം ഇല്ലാതെ എന്ത് ബോളിവുഡ് പ്രണയം?. 90 കളിലെ ഓരോ ബോളിവുഡ് പ്രണയത്തിലും സ്വിറ്റ്സർലൻഡ് ഒരു പ്രധാന ആകർഷണമാണ്. യഷ് ചോപ്രയ്ക്കും അദ്ദേഹത്തിന്റെ ക്ലാസിക്കുകൾക്കും നന്ദി പറയാം.ഷാരൂഖ് ഖാനും കാജലും തുടങ്ങിവെച്ച പ്രണയ യാത്രയ്ക്ക് പിന്നീടങ്ങോട്ട് അനേകമനേകം ഉദാഹരണങ്ങൾ പിറന്നു. യാഷ് ചോപ്രയുടെ പേരിൽ ഒരു ബോളിവുഡ് സ്ട്രീറ്റ് തന്നെയുണ്ട് സ്വിറ്റ്സർലൻഡിൽ.

ഇവിടുത്തെ ടൂർ ഓപ്പറേറ്റർമാർ ബോളിവുഡ് തീം ടൂറുകൾ പോലും നടത്തുന്നുണ്ട്. അത് നിങ്ങളെ ബോളിവുഡ് സിനിമകളുടെ ആകർഷണീയമായ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അതിനാൽ ബോളിവുഡ് ഹോട്ട്സ്പോട്ടുകളായ ജിസ്റ്റാഡ്, മോണ്ട്ബോവൻ പള്ളികൾ അല്ലെങ്കിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന സൂപ്പർഹിറ്റ് ബോളിവുഡ് സിനിമയിൽ കാണുന്ന ബ്രിഡ്ജ് ഓഫ് സാനൻ എന്നിവയെല്ലാം അനുഭവിക്കേണ്ടത് തന്നെയാണ്.

കോസ്റ്റ ബ്രാവ, സ്പെയിൻ

സിന്ദഗി നാ മിലേംഗി ദുബാര എന്ന ചിത്രം ഇറങ്ങിയതിനു ശേഷം ഇന്ത്യയിൽനിന്ന് സ്പെയിനിലേക്കുള്ള ടൂറിസം 32% വരെ വർധിച്ചതായി പറയപ്പെടുന്നു. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? ശാന്തമായ ബീച്ചുകൾ മുതൽ ഫാൻ‌ഫിൽഡ് ലാ ടൊമാറ്റിന ഫെസ്റ്റിവൽ, തുടങ്ങി സ്പെയ്നിന്റെ ഓരോ സ്പന്ദനവും ചിത്രത്തിലുടനീളമുണ്ട്. ആ ചിത്രം കണ്ടവർ  ഒരിക്കലെങ്കിലും അതുപോലെ ഒരു യാത്ര അനുഭവിക്കാൻ ആഗ്രഹിച്ചുണ്ടാകും.

Costa-Brava--Spain

അതിനാൽ ബാഴ്‌സലോണയിലേക്ക് പോകുക , ബോളിവുഡ് സിനിമാ രംഗങ്ങളിൽ നിന്ന് നേരിട്ട് ബീച്ചുകൾ അനുഭവിക്കാൻ നിങ്ങൾക്ക് കോസ്റ്റ ബ്രാവയിലേക്കും ലോററ്റ് ഡി മാർക്കിലേക്കും ഒരു ദിവസം മുഴുവൻ യാത്ര ബുക്ക് ചെയ്യാം. അല്ലെങ്കിൽ നിങ്ങൾ ധൈര്യമുള്ള  ഒരാളാണെങ്കിൽ ബുൾ റേസിംഗ് അനുഭവത്തിനായി പാംപ്ലോണ സന്ദർശിക്കാം. സ്പെയിൻ ഒരു അക്ഷയപാത്രം പോലെയാണ്. അവിടുത്തെ കാഴ്ചകൾക്കും അനുഭവങ്ങൾക്കും ഒരിക്കലും  അവസാനമുണ്ടാകില്ല. 

Tamasha1

കോർസിക്ക ദ്വീപ്, ഫ്രാൻസ്

തമാഷയിലെ ദീപിക പദുക്കോണും രൺബീർ കപൂറും പരിചയപ്പെടുത്തിയ  മനോഹരമായ ദ്വീപാണ് കോർസിക്ക. അജാക്കിയോയിലെ ബീച്ചുകളും സമൃദ്ധമായ മാളികകളും മുതൽ ബാസ്റ്റ്യയിലെയും ബോണിഫാസിയോയിലെയും പ്രദേശങ്ങൾ നിങ്ങളെ ആ ദ്വീപിൻ്റെ ആരാധകരാക്കി മാറ്റും. മൗണ്ടൻ ബൈക്കിംഗോയിലെ ഒരു വാട്ടർ സ്പോർട്സിലൂടെ നിങ്ങളിലെ സാഹസികരെ കണ്ടെത്താം.

Tamasha2

ആംസ്റ്റർഡാം, നെതർലാന്‍ഡ്

ക്വീനിലെ കങ്കണ റാണോട്ടിന്റെ യാത്രകൾ കണ്ടിട്ടുണ്ടാവും. ഒരു സ്ത്രീ അവളുടെ സന്തോഷം കണ്ടെത്തുന്ന വഴികളെകുറിച്ചുള്ള സിനിമ. ആ ചിത്രത്തിലൂടെ കങ്കണയ്ക്ക് ദേശീയ അവാർഡും ലഭിച്ചു. റാണിയും റൂം മേറ്റ്സും ഒരു ബോട്ടിൽ മനോഹരമായതും വർണ്ണാഭമായതുമായ ഒരു നഗരം ചുറ്റിക്കറങ്ങുന്നത് ഓർക്കുന്നുണ്ടോ?. അതാണ് മത്സ്യബന്ധന ഗ്രാമമായ വലൻഡാം. ഇവിടം സന്ദർശിക്കുമ്പോൾ തീർച്ചയായും വാൻഗോഗ് മ്യൂസിയവും കാണണം.

kangana-queen-filim

ആംസ്റ്റർഡാം നഗരം മുഴുവൻ ആ ചിത്രം കവർ ചെയ്തിട്ടുണ്ടെന്ന് നമുക്ക് തോന്നും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതൊരു സഞ്ചാരിയും സന്ദർശിക്കേണ്ട ഒരു നഗരമാണ് ആംസ്റ്റർഡാം. കനാൽ യാത്രകൾ അനുഭവിക്കാനും വോണ്ടെൽപാർക്കിലെ ഫ്ലൈയിംഗ് പിഗ് മാൻഷൻ കാണാനും സമയം കണ്ടെത്താം.

പാരീസ്, ഫ്രാൻസ്

പാരീസ് സന്ദർശിക്കാതെ യൂറോപ്പിലേക്കുള്ള ഒരു ബോളിവുഡ് യാത്ര പൂർത്തിയാക്കാനാകുമെന്ന് തോന്നുന്നുണ്ടോ? ഈഫൽ ടവർ,ലോക്ക് ബ്രിഡ്ജ്, ബുഡാപെസ്റ്റ്, പ്രാഗ്, ലണ്ടൻ അങ്ങനെ ഫ്രാൻസിൽ ഉടനീളം ബോളിവുഡിൻ്റെ പ്രണയം പരന്നുകിടക്കുന്നു. അതുകൊണ്ട് ഒരു ബോളിവുഡ് സ്റ്റൈൽ യൂറോപ്പ് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഈ സ്ഥലങ്ങൾ ഒന്നും മറക്കേണ്ട.

English Summary: Bollywood Inspired Travel Destinations In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com