sections
MORE

പിശാചിന്റെ കണ്ണുനീരുള്ള ബാലിയിലെ നുസ ലെംബോംഗന്‍ ദ്വീപ്

devils-tears-bali-trip
SHARE

പ്രകൃതി സംരക്ഷണവും വാസ്തുവിദ്യാ അടയാളങ്ങളും നിറഞ്ഞ രാജ്യമാണ് ഇന്തോനേഷ്യ. അവധിക്കാലം ആഘോഷിക്കുന്നതായി മിക്ക സഞ്ചാരികളുടെയും ബക്കറ്റ്ലിസ്റ്റിൽ ആദ്യം സ്ഥാനം പിടിക്കുന്നത് ബാലിയാണ്.  സഞ്ചാരികളുടെ ഇഷ്ടലൊക്കേഷനിൽ ഒന്നാണ് കാഴ്ചക്കാരുടെ മായികലോകമായ ബാലി. അറിയപ്പെടാത്തതും കൗതുകങ്ങൾ നിറഞ്ഞതുമായ നിരവധിയിടങ്ങൾ ഇൗ സുന്ദരഭൂമിയിലുണ്ട്. പച്ചപ്പിനോടും ആരാധന പുലർത്തുന്നവരാണ് ബാലിക്കാർ. എവിടേക്കു കണ്ണോടിച്ചാലും പച്ചപ്പിന്റെ സൗന്ദര്യമാണ്. വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യക്കാർക്കും സൗജന്യവീസയാണ്.

വിശാലവും അതിമനോഹരവുമായ കടൽത്തീരങ്ങൾ, കുന്നുകളും പർവതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും, ഇനിയും മഴക്കാടുകൾ, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനിൽക്കുന്ന സമ്പന്നമായ സംസ്കാരമാണ് ബാലിയുടേത്. ക്ഷേത്രങ്ങളും കടലോരങ്ങളും മാത്രമല്ല, നുസ ലെംബോംഗന്‍ എന്ന ദ്വീപും ബാലിയിലെ സുന്ദരകാഴ്ചകളിലൊന്നാണ്. ബാലിയിലെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് നുസ ലെംബോംഗൻ. ബാലിയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് ഇവിടം. നഗരതിരക്കുകളൊന്നുമില്ലാത്തെ ശാന്തസുന്ദരമായ അന്തരീക്ഷമാണിവിടെ. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുവാൻ മികച്ച ഇടമാണ് നുസ ലെംബോംഗൻ.

devils-tears-bali

നുസ ലെംബോംഗൻ എട്ട‌ു കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ചെറിയ ദ്വീപാണ്. പൊതു ഗതാഗത സംവിധാനം ഒന്നുമില്ല. ബാലിയിൽ നിന്ന് നുസ ലെംബോംഗനിലേക്ക് പോകാൻ സനൂരിൽ നിന്നോ സെറംഗൻ തുറമുഖത്തു ബോട്ടിൽ പോകാം. നുസ ലെംബോംഗൻ ദ്വീപിലെ പ്രധാന ആകർഷണം ഡെവിൾസ് ടിയേഴ്സാണ്. പിശാചിന്റെ കണ്ണുനീർ എന്നറിയപ്പെടുന്ന പ്രതിഭാസം. തെക്കുപടിഞ്ഞാറൻ തീരത്ത് പാറക്കെട്ടാണ് ഡെവിൾസ് ടിയേഴ്സ്. മലയിടുക്കിന്റെ ഒരു ഭാഗത്ത് വെള്ളം വലിച്ചെടുക്കുകയും അതേ സമയം വെള്ളം പുറത്തേക്ക് വരുകയും ചെയ്യും. വെള്ളം പുറത്തേക്കെത്തുന്ന സമയത്ത് അന്തരീക്ഷത്തിൽ ജല കണങ്ങൾ നിറയും. ഇതിനെയാണ് പിശാചിന്റെ കണ്ണു നീരായി പറയുന്നത്. മലയിടുക്കും വെള്ളക്കെട്ടുമെല്ലാം വേറിട്ടൊരു ദൃശ്യഭംഗി. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്. ചക്രവാളത്തിന് മുകളിലൂടെ സൂര്യൻ അസ്തമിക്കുമ്പോൾ ആ കാഴ്ച സമുദ്രത്തിൽ പ്രതിഫലിക്കും.

സുന്ദരകാഴ്ചകൾ നിറഞ്ഞ നുസ ലെംബോംഗനിൽ സഞ്ചാരികൾക്കായി ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ഡൈവിങ്, അണ്ടർവാട്ടർ വാക്ക്, സ്നോർക്കെലിങ്, ബോട്ടിംഗ്, യാച്ചിംഗ്, ലോഞ്ചിംഗ്, സർഫിംഗ്എന്നിവയുമുണ്ട്. ബാലിയിലെ സനൂർ തുറമുഖത്ത് നിന്ന് 25 മിനിറ്റിനുള്ളിൽ ലെംബോംഗനിൽ എത്തിച്ചേരാം. ഇവിടെ കുറഞ്ഞ ചെലവിലുള്ള താമസസൗകര്യങ്ങൾ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയുണ്ട്.

English Summary: Devils Tears Nusa Lembongan Bali Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA