sections
MORE

സ്വന്തമായി ഒരു ദ്വീപ്‌ വാങ്ങിയാലോ? മുത്തുച്ചിപ്പികളും കടലും കഥ പറയുന്ന പംകിന്‍ ദ്വീപ്‌ വില്‍പനയ്ക്ക്

pumkin-island-sale
SHARE

കോവിഡ് പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് കയ്യില്‍ കാശുള്ളവര്‍ മുഴുവന്‍ സ്വകാര്യ ദ്വീപുകള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. പ്രകൃതിയുടെ മനോഹാരിതയില്‍ ഒരു വൈറസിനും ചെന്നെത്താന്‍ പറ്റാത്ത വിദൂരമായ ഇടങ്ങള്‍ പലതും ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലായിക്കഴിഞ്ഞു. ആസ്ട്രേലിയയിലെ ഒരു ദ്വീപിന്‍റെ പേരാണ് ഇക്കൂട്ടത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 

ഓസ്‌ട്രേലിയയിലെ സതേൺ ഗ്രേറ്റ് ബാരിയർ റീഫിലെ ഒരു സ്വകാര്യ ദ്വീപാണ് ഉടമകളെ കാത്ത് ഇപ്പോൾ വിപണിയിൽ ഉള്ളത്. പംകിന്‍ ഐലന്റ് എന്ന് പേരുള്ള ഈ ദ്വീപ്‌ ക്വീൻസ്‌ലാന്‍ഡ് തീരത്ത് നിന്ന് 14 കിലോമീറ്റർ ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും അരമണിക്കൂര്‍ ബോട്ട് സവാരി ചെയ്താല്‍ എത്താവുന്ന ദൂരമാണിത്. 

അതിസുന്ദരമായ സ്വകാര്യ ബീച്ചും മുത്തുച്ചിപ്പികൾ നിറഞ്ഞ തീരങ്ങളും റിസോര്‍ട്ടുമെല്ലാമുള്ള ഒരുഗ്രന്‍ ദ്വീപാണിത്. നിലവിൽ വെയ്ന്‍, ലോറത്ത് റംബിൾ എന്നീ വ്യക്തികള്‍ നടത്തുന്ന സോജോർ റിട്രീറ്റ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് പംകിന്‍ ഐലന്റ്. ആളൊഴിഞ്ഞതും തീര്‍ത്തും സ്വകാര്യവുമായ ദ്വീപാണിത്. ചുറ്റിക്കറങ്ങാനും മറ്റും പൂർണ്ണ സ്വാതന്ത്ര്യവുമുണ്ട്. ദമ്പതിമാര്‍ കൂടിയായ വെയ്നും ലോറത്തും പറയുന്നു.

പാട്ടവ്യവസ്ഥയിലാണ് ഈ ദ്വീപ്‌ ഉടമകള്‍ക്ക് നല്‍കുക. 17 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ 2046 വരെ ഈ ദ്വീപ്‌ സ്വന്തമാക്കാം.

ഓസ്‌ട്രേലിയയിലെ ആദ്യത്തെ "ബിയോണ്ട് കാർബൺ ന്യൂട്രൽ" ദ്വീപ് എന്നൊരു സവിശേഷതയും പംകിന്‍ ഐലന്റിനുണ്ട്. ഭൂമിക്ക് കോട്ടമുണ്ടാക്കുന്ന തരത്തിലുള്ള അപകടകരമായ വാതകങ്ങള്‍ ഇവിടെ പുറന്തള്ളപ്പെടുന്നില്ല. സൗരോര്‍ജ്ജവും കാറ്റുമാണ് ഇവിടത്തെ ഊർജ്ജോപഭോഗത്തിന്‍റെ പ്രധാന സ്രോതസ്സ് എന്നതിനാലാണിത്.

ഈ ദീപില്‍ 34 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന അഞ്ച് ബീച്ച് കോട്ടേജുകള്‍ ഉണ്ട്. എല്ലാ കെട്ടിടങ്ങളിലും മഴവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു. ഗെയിംസ് റൂം, ലൈബ്രറി, ലോഞ്ച് എന്നിവയുള്ള കടലിനെ അഭിമുഖീകരിക്കുന്ന രണ്ടു ബംഗ്ലാവുകളും ലൈസൻസുള്ള ഒരു  ബാർ, ലോഞ്ച് ഏരിയ, ഒരു ഹെലികോപ്റ്റർ പാഡ്, പാസഞ്ചർ ബോട്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

English Summary :pumpkin island great barrier reef sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA