sections
MORE

ജാക്ക് ഡാനിയേല്‍ നിർമാണത്തിന്റെ മാന്ത്രികത; വിഡിയോ കാണാം

jack-daniel
SHARE

ലോകമെമ്പാടും ഉള്ള ലഹരിപ്രിയരുടെ പ്രിയപ്പെട്ട പാനീയമാണ് ജാക്ക് ഡാനിയേല്‍ വിസ്കി. ടെന്നീസിയില്‍ ജനിച്ച ജാക്ക് ഡാനിയേല്‍ ബ്രാന്‍ഡ്‌ ലോകം മുഴുവന്‍ പ്രശസ്തമാണ്. സാധാരണക്കാരനോ മഹത്വ വ്യക്തികളോ എന്നില്ലാതെ നിരവധി പേരാണ് കുപ്പിയില്‍ നിറച്ച ഈ മാജിക്കിന് ആരാധകരായിട്ടുള്ളത്. എന്തിനേറെ, പ്രശസ്ത പോപ്‌ ഗായകനായിരുന്ന ഫ്രാങ്ക് സിനാത്രയുടെ മൃതദേഹം അടക്കിയതു വരെ ഒരു കുപ്പി ജാക്ക് വിസ്കിക്കൊപ്പമായിരുന്നു!

വൈറസ് ബാധ മൂലം എല്ലാവരും വീട്ടിനുള്ളില്‍ തന്നെ ഇരിക്കുന്ന സമയമാണ് ഇപ്പോൾ. പഴയതുപോലെ വീണ്ടും ചിറകു വിരുത്തി പറക്കാനാവുന്ന ലോകത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഈ സമയത്ത്, ജാക്ക് ഡാനിയേലിന്‍റെ ജന്മരഹസ്യം തേടി ചുമ്മാ ഒരു യാത്ര പോയാലോ? അതും നിങ്ങളുടെ സ്വീകരണമുറിയില്‍ ഇരുന്നു കൊണ്ടുതന്നെ! ജാക്ക് ജനിച്ച ടെന്നസിയിലെ ലിഞ്ച്ബർഗിന്‍റെ ഹൃദയത്തിലേക്ക് നടന്നു പോകാനും കുപ്പിയില്‍ ഒളിപ്പിച്ച ആ മാന്ത്രികത പൂർണതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് സാക്ഷ്യം വഹിക്കാൻ കഴിയുകയും ചെയ്താലോ?

ഒന്നര നൂറ്റാണ്ടു മുന്‍പിലേക്ക് നീളുന്നതാണ് ഈ ഇതിഹാസ പാനീയത്തിന്‍റെ ജന്മകഥ. വിഡിയോ പഴയതാണെങ്കിലും ഈ വിര്‍ച്വല്‍ ടൂര്‍ വിഡിയോയിലൂടെ വെറും പതിനാറു വയസ്സുള്ളപ്പോൾ ലിഞ്ച്ബർഗിൽ സ്വന്തമായി ഒരു ഡിസ്റ്റിലറി തുറന്ന ജാക്കിന്‍റെ കാലത്തേക്ക് നടന്നു ചെല്ലാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ റജിസ്റ്റർ ചെയ്യപ്പെട്ട ഏറ്റവും പഴയ ഡിസ്റ്റിലറിയിലൂടെ അവിശ്വസനീയമായ ഒരു വെർച്വൽ യാത്ര നടത്താം. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഒരിക്കല്‍ ജാക്ക് പറഞ്ഞതു പോലെ “നിർമിക്കുന്ന ഓരോ ദിവസവും, ഞങ്ങൾ അത് ഏറ്റവും മികച്ചതാക്കും.” എന്ന വാഗ്ദാനം ജാക്ക് ഡാനിയേല്‍ നിർമാതാക്കൾ ഇപ്പോഴും പാലിക്കുന്നത് നേരിട്ട് കാണാം.

ജാക്ക് ഡാനിയേലിന്‍റെ കഥ ചിത്രീകരിക്കുന്ന 360 ഡിഗ്രി യൂട്യൂബ് വിഡിയോയിലൂടെ, ലോകപ്രശസ്തമായ ഈ വിസ്കി എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന് മനസിലാക്കാം.

ജാക്ക് ഡാനിയേല്‍ ഡിസ്റ്റിലറി വിര്‍ച്വല്‍ ടൂര്‍ വിഡിയോ

വിസ്കിയുടെ ചേരുവകൾ എത്രത്തോളം ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നതെന്നത് കാഴ്ചക്കാര്‍ക്ക് നേരിട്ട് കാണാം. വിസ്കിയുടെ നിര്‍മാണത്തിനായി 150 വർഷങ്ങൾക്ക് മുന്‍പേ ജലമെടുത്തിരുന്ന അതേ നീരുറവയിൽ നിന്നുള്ള വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കാടിനുള്ളില്‍ കമ്പനിക്കാര്‍ പരിശുദ്ധമായി കാണുന്ന ആ അരുവി നേരിട്ടു കാണാം.

ഓക്ക് ബാരലുകളുടെ ഉപയോഗമാണ് മറ്റൊരു പ്രത്യേകത. സ്വന്തമായി ഓക്ക് ബാരലുകൾ നിർമിക്കുന്ന ചുരുക്കം ചില വിസ്കി നിർമാതാക്കളിൽ ഒരാളാണ് ജാക്ക് ഡാനിയേൽ. ഈ ബാരലുകളില്‍ സൂക്ഷിക്കുന്നതിലൂടെ വിസ്കിക്ക് മനോഹരമായ നിറവും സ്വാദും ലഭിക്കുന്നു. വിസ്കിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്നു നൽകാനായി മാസ്റ്റര്‍ ഡിസ്റ്റിലര്‍ ആയ ജെഫ് ആര്‍നറ്റും ഈ വിഡിയോയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. 

English Summary: Journey to the home of Jack Daniel’s Tennessee Whiskey from the comfort of  living room

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA