ADVERTISEMENT

ലോകത്തുള്ള ട്രാവൽ വ്ലോഗർമാർ കടുത്ത മത്സരത്തിലാണ്. കാഴ്ചക്കാരെ പിടിച്ചിരുത്താൻ കെൽപ്പുള്ള വിഡിയോകൾക്കായി വാശിയേറിയ മത്സരം. പരിചയമില്ലാത്ത സ്ഥലങ്ങൾ കാണാനാണ് ആളുകൾക്കു താൽപര്യം. സാഹസിക യാത്രയെങ്കിൽ വ്യൂവേഴ്സിന്റെ എണ്ണം വർധിക്കും. അങ്ങനെയൊരു വിഡിയോ തിരഞ്ഞു പോയ ട്രാവൽ വ്ലോഗറാണ് അമേരിക്കക്കാരൻ ജോ റൂസ്സോ. എവറസ്റ്റ് കൊടുമുടിയുടെ താഴ്‌വരയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് ജോ അവതരിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്നു പതിനാറായിരം അടി ഉയരത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ ഷൻ ഉണ്ടെന്നുള്ള കാര്യം അറിയാവത്തവർ വിഡിയോ കണ്ട് അമ്പരന്നു. അവർ ‘ഹയസ്റ്റ് റെയിൽവെ േസ്റ്റഷൻ ഇൻ ദി വേൾഡ്’ തിരഞ്ഞു. ലാസ റെയിൽവേ േസ്റ്റഷന്റെ പ്രത്യേകത വായിച്ചറിഞ്ഞവർ ഞെട്ടി. ചന്ദ്രനിൽ ചെന്നിറങ്ങിയ പോലെ തോന്നിയെന്നാണ് റൂസോ തന്റെ വിഡിയോയിൽ പറയുന്നത്. അത് അക്ഷരം പ്രതി ശരിയാണെന്ന് ആളുകൾ സമ്മതിച്ചു. ഇപ്പോൾ റൂസ്സോയുടെ വിഡിയോയ്ക്കു ലൈക്കുകളുടെ പെരുമഴ.

നേപ്പാൾ വഴി എവറസ്റ്റ് യാത്രയാണ് ഇന്ത്യയിലുള്ളവർക്കു പരിചയം. ജോ യാത്രയാരംഭിച്ചത് ചൈനയിൽ നിന്നാണ്. കെയ്റ്റ് റൂസ്സോയാണ് ഈ വഴിയെ കുറിച്ച് ജോയോടു പറഞ്ഞത്. ജോയുടെ ജീവിത പങ്കാളിയാണ് കെയ്റ്റ്. ബീജിങ്ങിലെ സിനിങ് റെയിൽവേ േസ്റ്റഷനിൽ നിന്നു ലാസയിലേക്കു ട്രെയിൻ സർവീസുണ്ട്. സ്വയം പ്രഖ്യാപിത രാഷ്ട്രമായ ടിബറ്റിലാണ് ലാസ. ദലൈ ലാമയുടെ അധികാരത്തിനു കീഴിലുള്ള ടിബറ്റ് സഞ്ചാരികളെ സ്നേഹപൂർവം വരവേൽക്കുന്ന രാജ്യമാണ്. സിനിങ് – ലാസ യാത്രയിലെ മുഹൂർത്തങ്ങൾ രസകരമായാണ് ജോ വിവരിക്കുന്നത്. എട്ടു ദിവസത്തെ യാത്രയാണ് ജോ പ്ലാൻ ചെയ്തത്. എവറസ്റ്റ് ടൂറിസ്റ്റ് ബേസ് ക്യാംപ് സന്ദർശിച്ച് മടങ്ങാനാണു തീരുമാനം. സിനിങ് – ലാസ യാത്രയിൽ ട്രെയിനിൽ ഇരുന്നുള്ള കാഴ്ചകളാണ് ഹൈലൈറ്റ്.

ചൈനയിലെ ലാൻസൗവിൽ നിന്നു സിനിങ്ങിലേക്ക് ബുള്ളറ്റ് ട്രെയിൻ. രണ്ടര മണിക്കൂർ ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചു. കൃഷി സ്ഥലം, തരിശു നിലം, വീടുകൾ, അപാർട്മെന്റുകൾ. ആ യാത്രയിൽ കണ്ട എല്ലാ കെട്ടിടങ്ങൾക്കും ഒരേ രൂപമായിരുന്നു.

മെയിൻലാൻഡ് ചൈനയിലേതിൽ നിന്നു വ്യത്യസ്തമാണ് സിനിങ്ങിലെ കാലാവസ്ഥ. വലിയ റെയിൽവെ േസ്റ്റഷനാണ് സിനിങ്. ട്രെയിൻ കാത്തു നിന്നവരിലേറെയും ചൈനക്കാർ. വിദേശികളായി നാലോ അഞ്ചോ പേർ. ഇംഗ്ലിഷിലും ചൈനീസ് ഭാഷയിലും അനൗൺസ്മെന്റുണ്ട്. ലാസാ ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയ ഉടനെ കയറി. സീറ്റ് നമ്പർ കണ്ടെത്തി. ഇരിപ്പുറപ്പിച്ചു.

സിനിങ്ങിൽ നിന്നു ലാസയിലേക്ക് ഇരുപതു മണിക്കൂർ. ട്രെയിൻ പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ‘ആൾട്ടിറ്റ്യൂഡ് ’ പ്രശ്നം അനുഭവപ്പെട്ടു. വിൻഡോയിലൂടെ കാറ്റ് ഇരച്ചു കയറിയെണ്ടെങ്കിലും ശ്വാസം മുട്ടൽ. തലവേദനയും അനുഭവപ്പെട്ടു. സാഹചര്യവുമായി പൊരുത്തപ്പെടാൻ മൂന്നു മണിക്കൂർ വേണ്ടി വന്നു. കണ്ണു തുറന്നപ്പോൾ കണ്ടത് പുതിയ ലോകമായിരുന്നു. ചന്ദ്രോപരി തലത്തിൽ നിന്നുള്ള ഫോട്ടോ പോലെ. വെളുത്ത നിറമുള്ള കുന്നും കുഴികളും. ആകാശച്ചെരിവു വരെ അതാണു കാഴ്ച. പരിസരത്ത് മനുഷ്യവാസമുള്ളതിന്റെ ലക്ഷണമില്ല. അത് ആസ്വദിച്ചുകൊണ്ടിരിക്കെ റെയിൽവെ ജീവനക്കാരൻ വന്നു. ‘ഡയിനിങ് കാർ’ ഉണ്ട്. അയാൾ മെനു കാണിച്ചു. പച്ചക്കറി വിഭവങ്ങളാണ് ഏറെയും. ‘ലൈവായി’ പാകം ചെയ്തു തരും. ‘വെജിറ്റബിൾ സ്റ്റിർ ഫ്രൈ’യാണു വാങ്ങിയത്. ആ വിഭവം സ്വാദിഷ്ടം.

ട്രെയിൻ കുതിച്ചു കിതച്ചു മല കയറുകയാണ്. പുൽമേടുകൾക്കു സമീപത്തു കൂടി കടന്നു പോകുന്നു. യാക്കുകൾ മേയുന്നതു കണ്ടു. കമ്പിളി പുതച്ച ഇടയന്മാരാണ് യാക്കുകളെ മേയ്ക്കുന്നത്. സമീപത്ത് ചെറു വീടുകളുണ്ട്. ട്രെയിൻ ഓരോ പ്രദേശങ്ങളിൽ എത്തുമ്പോഴും സ്ഥലപ്പേര് അനൗൺസ് ചെയ്തു. ഒരിക്കൽപ്പോലും യാത്രക്കാർക്കു കയറാനായി വാതിൽ തുറന്നില്ല.

പൂർണരൂപം വായിക്കാം 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com