sections
MORE

ഇന്ത്യൻ സിനിമാലോകത്തിന്റെ ഇഷ്ട ലൊക്കേഷനായി മാറുന്ന രാജ്യം

azenhas-do-mar-portugal-coastal-town
Azenhas Do Mar Portugal Coastal Town
SHARE

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഏറ്റവും അധികം ഇന്ത്യൻ സിനിമകൾ ചിത്രീകരിച്ച വിദേശ രാജ്യമേതാണെന്ന് അറിയുമോ? ബോളിവുഡ് മാത്രമല്ല തമിഴിലെയും തെലുങ്കിലെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വരെ ഒരുങ്ങിയത് ഈ രാജ്യത്തിന്റെ മണ്ണിലാണ്. ഇന്ത്യൻ സിനിമകൾ ഏറ്റെടുത്ത പോർച്ചുഗലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മധ്യകാല കോട്ടകൾ, കോബ്ലെസ്റ്റോൺ ഗ്രാമങ്ങൾ, ആകർഷകമായ നഗരങ്ങൾ, സ്വർണ ബീച്ചുകൾ, അങ്ങനെ പോർച്ചുഗൽ അനുഭവം പലതും ആകാം. ചരിത്രം, മികച്ച ഭക്ഷണം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ഒരു തുടക്കം മാത്രമാണ്.

pena-palace-sintra-portugal
Pena Palace

പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ ലോകത്തെ ആദ്യത്തെ ആഗോള സാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ഒരു കാലത്ത് പോർച്ചുഗീസുകാർ വേരാഴ്ത്തിയിരുന്നു. അതിന്റെ ബാക്കി പത്രങ്ങൾ ഇന്നും നമ്മുടെ നാട്ടിൽ പലയിടത്തും കാണാം.

വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.

ലിസ്ബൺ

പോർച്ചുഗലിന്റെ തലസ്ഥാനം നഗരമാണ് ലിസ്ബൺ. അതിശയകരവും മനോഹരവുമായ ഒരു പുരാതന നഗരം. ഇന്ന് ലോകത്തുള്ള ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്ന്. ബിസി 1200 മുതൽ ഈ നഗരത്തിന്റെ ചരിത്രം ആരംഭിക്കുന്നു. പോർച്ചുഗലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ് ലിസ്ബൺ.

lisbon-portugal

യാത്രക്കാർക്കും താമസക്കാർക്കും ധാരാളം ഓപ്ഷനുകൾ ഉള്ളതിനാൽ ലിസ്ബൺ ചുറ്റിക്കറങ്ങുന്നത് വളരെ എളുപ്പമാണ്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള ഏറ്റവും ജനപ്രിയ മാർഗം മെട്രോ തന്നെ. 1959 ൽ ലിസ്ബൺ മെട്രോ തുറന്നു. മനോഹരമായ ബെലാം ടവർ നഗരത്തിലെ കണ്ടിരിക്കേണ്ട ലാൻഡ്‌മാർക്കും  വാസ്തുവിദ്യാ അത്ഭുതങ്ങളിലൊന്നുമാണ്. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിലെ ലിബറൽ യുദ്ധങ്ങളിൽ ഇത് ഒരു രാഷ്ട്രീയ ജയിലായി ഉപയോഗിച്ചുവെന്ന് പലർക്കും അറിയില്ല.

lisbon-portugal-1

ഫറോ

തെക്കൻ പോർച്ചുഗലിലേക്കുള്ള കവാടമാണ് ഫറോ. സമുദ്രപാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഫറോ പോർച്ചുഗലിലെ തിരക്കേറിയതും വർണ്ണാഭമായതുമായ തുറമുഖ നഗരം കൂടിയാണ്. യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലൊന്നാണ് ഇവിടുത്തെ തണ്ണീർത്തടങ്ങൾ. ഫറോയിലെ മനോഹരമായ ചരിത്ര കേന്ദ്രമായ സിഡേഡ് വെൽഹ പുരാതന നഗര മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.കൂടാതെ ഗോതിക് കത്തീഡ്രൽ, പാവോ എപ്പിസ്കോപ്പൽ കൊട്ടാരം, മനോഹരമായ തെരുവുകൾ എന്നിവയും നഗരത്തിന്റെ പ്രത്യേകതകളാണ്.

wide-sandy-beach-white-city-albufeira

പോർട്ടോ

പോർച്ചുഗലിന്റെ രണ്ടാമത്തെ വലിയ നഗരമായ പോർട്ടോ റൊമാന്റിക് നഗരമെന്ന പേരിൽ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. ഇടുങ്ങിയ കാൽനട പാതകളാൽ ചുറ്റപ്പെട്ട പോർട്ടോയ്ക്ക് ബറോക്ക് പള്ളികൾ, ഇതിഹാസ തിയറ്ററുകൾ, വിശാലമായ പ്ലാസകൾ എന്നിവയുണ്ട്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ റിബെയ്‌റ ഡിസ്ട്രിക്റ്റ്, വിലാ നോവ ഡി ഗയയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തുറമുഖ വൈനറികളിൽ നിന്നുള്ള ഒരു ലാൻഡ്മാർക്ക് പാലത്തിലൂടെയുള്ള ഒരു ചെറിയ നടത്തം ഇവയൊക്കെ ഈ നഗരത്തിൽ നിങ്ങൾക്ക് ആസ്വദിക്കാം. അവിടെ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച തുറമുഖം സന്ദർശിക്കാൻ കഴിയും.

porto-portugal

നഗരങ്ങൾക്ക് പുറത്ത്, പോർച്ചുഗലിന്റെ സൗന്ദര്യം അതിന്റെ എല്ലാ അമ്പരപ്പിക്കുന്ന വൈവിധ്യത്തിലേയ്ക്കും തുറക്കുന്നു. പാർക്ക് നാഷനൽ ഡ പെനഡ-ജെറസിന്റെ ഗ്രാനൈറ്റ് കൊടുമുടികൾക്കിടയിൽ നിങ്ങൾക്ക് കാൽനടയാത്ര പോകാം. ഭൂമിയുടെ അറ്റമെന്ന് തോന്നിപ്പിക്കുന്ന മലഞ്ചെരിവുകളിലേക്ക് പോകാം, അല്ലെങ്കിൽ ശാന്തമായ നീലക്കടലുകൾക്ക് മുന്നിലുള്ള മണൽ ദ്വീപുകളിൽ സമാധാനപരമായി ഒരു സായാഹ്നം ആസ്വദിക്കാം. അങ്ങനെ ഏതുതരത്തിലുള്ള സഞ്ചാരിയെയും സന്തോഷിപ്പിക്കാനുള്ള എന്തെങ്കിലുമൊക്കെ ഈ നാട് കരുതിവെച്ചിട്ടുണ്ട്.

English Summary: Portugal As Foreign Destination for Indian Cinema

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA