ADVERTISEMENT

നല്ല തണുപ്പുള്ള രാത്രിയിൽ ആകാശത്തിലെ നിലാവിന്റെ വെളിച്ചത്തിൽ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കുവാൻ എന്തുരസമാണ്. ആ രാത്രിയിലെ കുളിരേറ്റ് ടെന്റ് കെട്ടി താമസിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. മിക്ക സഞ്ചാരികളും ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര തിരിക്കുമ്പോൾ മലമുകളിൽ ടെന്റ് കെട്ടി താമസിക്കാറുണ്ട്. ഇനി നിലത്ത് ടെന്റിൽ കിടന്നുറങ്ങാൻ അത്ര താൽപര്യമില്ലാത്തവർക്ക് ഒരു ട്രീഹൗസിലെ ടെന്റിലും താമസിക്കാം. ഈ ട്രീഹൗസ് കണ്ണുനീർ തുള്ളിയുടെ ആകൃതിയിൽ ആണെങ്കിലോ? സംഗതി ജോറാകും.

ബെൽജിയത്തിൽ ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് ഈ ട്രീഹൗസ് താമസം. ട്രെന്റ് റീഫ് എന്നറിയപ്പെടുന്ന ഈ ക്യാംപിങ് ഹൗസ് യഥാർത്ഥത്തിൽ ഒരു ഇൻസ്റ്റലേഷൻ ആണ്.ഡച്ച് ആർട്ടിസ്റ്റ് ഡ്രെ വാപ്പെനാറിന്റെ സൃഷ്ടിയാണ് സൗന്ദര്യാത്മകമായ ഈ ട്രീ ഹൗസ്. ഒരു ഹോട്ടൽ മുറിയേക്കാൾ ഒരു കലാസൃഷ്ടിയായി വേണം ഇതിനെ കണക്കാക്കാൻ. എന്നുകരുതി ചെറിയ കാര്യമാണ് ഇതെന്ന് അർത്ഥമില്ല.

ബെൽജിയത്തിലെ ലിംബർഗിൽ സ്ഥിതിചെയ്യുന്ന ബോർഗ്ലൂണിൽ, മരങ്ങളിൽ നിന്ന് താഴേക്ക് തൂങ്ങി ഒരു വലിയ കണ്ണുനീർത്തുള്ളിപോലെ തോന്നും ഈ ട്രീ ഹൗസ് കണ്ടാൽ. പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നി പണിത ഈ ഇൻസ്റ്റലേഷനുകൾ 2011 മുതൽ ഒരു വിനോദ സഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നു.

ഒരു കോവണിയിലൂടെയാണ് കൂടാരങ്ങളിലേക്ക് പ്രവേശിക്കുന്നത്. അത്യാവശ്യം ഒരു രാത്രിയിൽ ചെലവഴിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. ഒരു കട്ടിൽ, ഒരു ബെഞ്ച്, ചെറിയ സംഭരണ സ്ഥലങ്ങൾ, വനത്തിലേക്കും രാത്രി ആകാശത്തിലേക്കും നോക്കാൻ ഒരു ജനൽ എന്നിവ ഉൾക്കൊള്ളുന്നതാണീ ട്രീ ഹൗസ്. കാണുമ്പോൾ വളരെ ആകാംക്ഷ നിറക്കുന്ന ഈ കൂടാരങ്ങൾ വിലയേറിയതാണ് എന്ന് കരുതണ്ട. ഒരു രാത്രി താമസത്തിന് ഈ കൂടാരങ്ങളിലൊന്ന് ബുക്ക് ചെയ്യുന്നതിന് 70 യൂറോ (ഏകദേശം US 83 യുഎസ്ഡി) മാത്രമാണ് നിരക്ക്. അതിനാൽ ബജറ്റിൽ ഒതുങ്ങുന്ന യാത്ര നടത്തുമ്പോൾ ഈ കൂടാരത്തിൽ ഒരു രാത്രി താമസം കൂടി ബുക്ക് ചെയ്യാം.

English Summary: Teardrop Tents Belgium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com