ADVERTISEMENT

ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച ബോളിവുഡ് നടിയാണ് രാധിക ആപ്തെ. ഇപ്പോഴിതാ, ലോകം മുഴുവന്‍ വീട്ടിലിരിക്കുന്ന ഈ കൊറോണക്കാലത്ത്, ബീച്ചില്‍ നിന്നുള്ള അടിപൊളി വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് രാധിക. കടലില്‍ നീന്തിത്തുടിച്ച് നനഞ്ഞ മുടിയും ബീച്ച് ടാനുമെല്ലാമായി ഇരിക്കുന്ന ചിത്രമാണ് രാധിക ഏറ്റവും അവസാനം പോസ്റ്റ്‌ ചെയ്തത്.

ഗ്രീസിലെ ഡൊനൗസ ദ്വീപില്‍ നിന്നുള്ള രാധികയുടെ അവധിക്കാല ചിത്രങ്ങളാണ് ഇവ. വായിക്കുകയും നീന്തുകയും വെയില്‍ കൊള്ളുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങള്‍ രാധിക വേറെയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

വെറും പതിമൂന്നു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള സുന്ദരമായ ദ്വീപാണ് ഡൊനൗസ. വെള്ള നിറത്തിലുള്ള വീടുകളും കുത്തനെയുള്ള മലഞ്ചെരിവുകളും സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ബീച്ചും ഫാം ഹൗസുകളും പള്ളികളും എല്ലാം ചേര്‍ന്ന് ഒരു ചിത്രം വരച്ചതുപോലെയുള്ള മനോഹാരിതയാണ് ഈ പ്രദേശത്തിന്. കാല്‍നടയായി മുഴുവന്‍ പ്രദേശവും ചുറ്റി നടന്നു കാണാം. ഗ്രീക്കു ദ്വീപുകളിൽ ഏറ്റവും മനോഹരിതമായി ദ്വീപു തന്നെയാണ് ഇവിടം.

ലോക്ഡൗൺ സമയത്തിന്‍റെ ഭൂരിഭാഗവും ലണ്ടനിലായിരുന്നു രാധിക ചെലവഴിച്ചത്. ജന്മനാടായ മുംബൈയിലെ ഷൂട്ടുകളും ഫോട്ടോ ഷൂട്ടുകളും സുഹൃത്തുക്കളും സഹപ്രവർത്തകരും ബോംബെ, സ്റ്റുഡിയോകൾ, റോഡുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുമെല്ലാം മിസ്സ്‌ ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട് ജൂലൈയിൽ രാധിക ഒരു ത്രോബാക്ക് ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

English Summary: Radhika Apte Summer Holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com