ADVERTISEMENT

ന്യൂയോർക്കിന്‌ ' ദി എംപയർ സ്റ്റേറ്റ് ബിൽഡിങ്' പോലെ  പാരിസിന് ' ഐഫൽ ടവർ' പോലെ , ജപ്പാനിലെ ടോക്കിയോ നഗരത്തിന്റെ തന്നെ രൂപമായി മാറിയ പേരാണ് ' ഷിബുയ ക്രോസിങ്‌ '. ക്രോസിങ് എന്നു വച്ചാൽ നമ്മുടെ റോഡിലെ സീബ്രാലൈൻ തന്നെ. പക്ഷേ  വെറുമൊരു ക്രോസിങ്ങല്ല. സ്ക്രാമ്പിൾ' എന്ന് വിളിക്കപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കാൽനട ക്രോസിങ്ങുകളിൽ ഒന്നായ ഷിബുയ,  ആളുകളുടെ തിരക്കേറിയ ഒരു സംഗമ വേദികൂടിയാണ്. ടോക്കിയോയിലെ ഷിബുയ സ്റ്റേഷന് തൊട്ടപ്പുറത്തുള്ള പ്രശസ്തമായ ഈ കവലയിലൂടെ നടക്കാതെ ജപ്പാൻ സന്ദർശനം പൂർത്തിയാകില്ല. 

shibuya-cross

ഓരോ രണ്ട് മിനിറ്റ് ഇടവേളകളിലും ഉള്ള ട്രാഫിക് ലൈറ്റുകളാണ് ക്രോസ് ചെയ്യാൻ നിൽക്കുന്ന ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കുന്നത്. ഒട്ടേറെ ആളുകൾ പരസ്പരം മുട്ടിയുരുമ്മി മുറിച്ചു കടക്കുന്ന വിശാലമായ ഒരു ഫൊട്ടോഗ്രഫി സ്പോട് കൂടി ആണിത്. ഈ നാൽക്കവലയിൽ ഒരേസമയം പല ക്രോസിങ്ങുകളാണുള്ളത്. ആളുകൾ കടന്നു പോയാലുടൻ വാഹനങ്ങൾക്കുള്ള സിഗ്നൽ തെളിയും. അടുത്ത സിഗ്നൽ കാത്ത് പിന്നെയുമുണ്ടാകും നൂറുകണക്കിനു പേർ. 

∙എങ്ങോട്ടാണീ ഓട്ടം 

ക്യു- ഫ്രണ്ട്‌ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഭീമാകാരമായ സ്റ്റാർബക്കുകളിൽ നിന്ന് നോക്കുമ്പോൾ ഷിബുയ ക്രോസ്സിങ്ങിന്റെ എല്ലാ ഭാഗത്തു നിന്നും വരുന്ന ആളുകൾ ഒരു ഭ്രാന്തമായ കുഴപ്പത്തിൽ കണ്ടു മുട്ടുന്ന എന്നാൽ കുഴപ്പങ്ങളൊന്നുമില്ലതെ നടന്ന് നീങ്ങുന്നതു പേലെയേ തോന്നൂ.  കെട്ടിടങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഭീമൻ സ്‌ക്രീനുകളും അവയിലെ ചിത്രങ്ങളും അതിമനോഹരമായി അലങ്കരിച്ച നിയോൺ പരസ്യങ്ങളും കണ്ടു മതിയാകില്ല. 

Shibuya-CrossingTokyo

സ്റ്റാർബക്കുകളുടെ 250 ഔട‍‌്‌ലറ്റുകളിൽ ഏറ്റവുമധികം ജനപ്രവാഹം ഉള്ള ഇവിടെ ഒരു നായയുടെ പ്രതിമയുമുണ്ട് എന്നത് മറ്റൊരു കൗതുകം. 1920 ൽ ടോക്കിയോയിൽ ജീവിച്ചിരുന്ന ഒരു ്പ്രഫസറുടെ വളർത്തു നായയാണ് ഹച്ചിക്ക. അദ്ദേഹത്തിന്റെ മരണം ശേഷവും,  ജോലി കഴിഞ്ഞ് വരുന്ന യജമാനനെ കാണാൻ  നീണ്ട പത്തു വർഷങ്ങൾ, ഹച്ചിക്ക  ഈ സ്റ്റേഷനിൽ എത്തുമായിരുന്നത്രെ. ഈ നായയുടെ സ്മരണാർഥം നിർമിച്ച പ്രതിമയ്ക്കും ആരാധകർ ഏറെ. 

∙മഴക്കുടക്കാഴ്ച 

മഴ പെയ്യുമ്പോൾ ഷിബുയ ക്രോസ്സിങ്ങിൽ നിന്നുള്ള കാഴ്ചകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഒരു സുഖമുണ്ട്. ആയിരക്കണിക്കിന് ആളുകൾ, അവരുടെ കുടകളുടെ പല വർണങ്ങൾ.  സൂര്യാസ്തമയ ശേഷം മാത്രം ക്രോസിങ്‌ വിടുന്നവരാണ് കൂടുതൽ ആളുകളും. അതുവരെ അവരിങ്ങനെ പലവട്ടം ക്രോസ് ചെയ്തുകൊണ്ടേയിരിക്കും.

shibuya-cross4

റസ്റ്ററന്റുകൾ, ബാറുകൾ, പബുകൾ,ഷോപ്പിങ് സെന്റർ, നൈറ്റ് ക്ലബുകൾ തുടങ്ങി  അമ്പരക്കാഴ്ചകൾ വേറെയുമുണ്ട്. ഷിബുയയുടെ വശ്യതയിലൂടെ നടന്നു നീങ്ങാതെ ആർക്കും ടോക്കിയോ വിടാൻ കഴിയില്ലെന്നതാണ് സത്യം. 

∙സിനിമയിലെടുത്തേ 

shibuya-cross3

ജനപ്രിയ സിനിമകളുടെ ഒരു പ്രധാന ചിത്രീകരണ സ്ഥലമാണ് ഈ ക്രോസ്സിങ്ങും പരിസരപ്രദേശങ്ങളും.  സോഫിയ കൊപ്പോളയുടെ 2003- ൽ പുറത്തിറങ്ങിയ 'ലോസ്റ്റ്‌ ഇൻ ട്രാൻസ്‌ലേഷൻ' എന്ന സിനിമയും അതിലെ സ്‌ക്രീനിൽ കാണിക്കുന്ന  ദിനോസർ നടക്കുന്ന രംഗവും   പ്രേക്ഷകർ മറന്നിട്ടില്ല. ജസ്റ്റിൻ ലിന്നിന്റെ " ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്: ടോക്കിയോ ഡ്രിഫ്റ്റ് " എന്നിവയിലും ഷിബുയ ക്രോസിങ്‌ ഉണ്ട്.

English Summary : Shibuya CrossingTokyo iconic intersection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com